Fiction

കാവ്യനീതി കഥയല്ല സത്യമാണ്: സ്വന്തം പ്രവർത്തിയുടെ അതേ ഫലം തന്നെ ഭാവിയിൽ നമ്മെ തേടി എത്തും

വെളിച്ചം

കര്‍ണ്ണന്റെ രഥചക്രം നിലത്ത് കുടുങ്ങിയപ്പോള്‍ അദ്ദേഹം രഥത്തില്‍ നിന്ന് ഇറങ്ങി അത് ശരിയാക്കാന്‍ തുടങ്ങി. അദ്ദേഹം നിരായുധനായിരുന്ന ആ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് കര്‍ണനെ അസ്ത്രം കൊണ്ട് വധിക്കാന്‍ ആജ്ഞാപിച്ചു. അര്‍ജ്ജുനന്‍ ഭഗവാന്റെ കല്‍പ്പന അനുസരിച്ചുകൊണ്ട് കര്‍ണ്ണനെ ലക്ഷ്യമാക്കി അമ്പുകള്‍ എയ്തു. കര്‍ണന്‍ നിലത്തുവീണു. മരണത്തിന് മുമ്പ് കര്‍ണ്ണന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു:

Signature-ad

”ഇതാണോ ഈശ്വരന്‍? നീ ദയയുള്ളവനാണോ? ഇതാണോ നിന്റെ ന്യായമായ തീരുമാനം! നിരായുധനായ ഒരാളെ കൊല്ലാനുള്ള ഉത്തരവ്…?”

ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു:

”അര്‍ജ്ജുനന്റെ പുത്രന്‍ അഭിമന്യുവും ചക്രവ്യൂഹത്തില്‍ നിരായുധനായിരുന്നു, എല്ലാവരും ചേര്‍ന്ന് അവനെ ക്രൂരമായി കൊന്നപ്പോള്‍, നീ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അപ്പോള്‍ എവിടെയായിരുന്നു കര്‍ണ്ണാ നിന്റെ അറിവ്? ഇത് നിന്റെ കര്‍മ്മഫലമാണ്. ഇതാണ് എന്റെ നീതി.”

ഇന്ന് നമ്മള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയാണെങ്കില്‍, ആരുടെയെങ്കിലും ബലഹീനതകള്‍ മുതലെടുക്കുകയാണെങ്കില്‍ ഭാവിയില്‍ അതേ കര്‍മ്മം നമുക്കായി കാത്തിരിക്കും. അതാണ് കാവ്യനീതി…

ചെയ്യുന്ന കര്‍മ്മങ്ങള്‍ നന്മയുടേതാണെങ്കില്‍ അതെ നന്മ നമ്മെ തേടിവരിക തന്നെ ചെയ്യും. നമ്മുടെ സഞ്ചാരവും നന്മയുടെ പാതയിലൂടെ തന്നെയാകട്ടെ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: