Fiction

സ്വന്തം സംരംഭം തുടങ്ങാൻ ശുഭ സമയത്തിനായി കാത്ത് കാലം കഴിക്കരുത്, ആരംഭിക്കുന്ന ആ സമയമാണ് ഏറ്റവും നല്ല സമയം

വെളിച്ചം

   അയാൾ ഗ്രാമത്തിലെ നിലക്കടല മൊത്തവ്യാപരകടയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഒരുദിവസം ഭാര്യോടൊത്ത് അയാള്‍ നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തിന് പോയി. അവിടെ വച്ച് അയാള്‍ നിലക്കടല ഒരു വില്‍പനക്കാരനെ കണ്ടു. ഈ നിലക്കടല മണലില്‍ ഇട്ട് വറുത്ത് കഴിക്കുന്നത് അയാൾ കാണുന്നത് ആദ്യമായിട്ടിയിരുന്നു. അതിന്റെ രുചി അപാരമായിരുന്നു. മാത്രല്ല, ആ നിലക്കടലവില്‍പനക്കാരന് ധാരാളം പണവും ലഭിച്ചിരുന്നു.

Signature-ad

രാവിലെ മുതല്‍ നിലക്കടല ചാക്ക് ചുമക്കുന്ന തന്റെ കൂലി എത്ര നിസ്സാരം. അയാള്‍ ഇതുപോലെ തന്നെ നിലക്കട വറുത്ത് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു.

പക്ഷേ 3 ചോദ്യങ്ങള്‍ അയാളെ ആശയക്കുഴപ്പത്തിലാക്കി. ഈ ചോദ്യങ്ങളുമായി അയാള്‍ തന്റെ ഗുരുവിനെ സമീപിച്ചു.
അയാള്‍ ചോദിച്ചു:

“ഒരു പുതിയ കാര്യം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്? ആ കാര്യം തുടങ്ങാന്‍ ഞാന്‍ ആരുടെ ഉപദേശം കേള്‍ക്കണം? അതില്‍ ഏറ്റവും നന്നായി ഞാന്‍ ശ്രദ്ധിക്കേണ്ട പ്രവൃത്തി ഏതാണ്…?”

ഗുരു പറഞ്ഞു:
“ഒരു കാര്യം ചെയ്യണമെന്ന് തോന്നുമ്പോള്‍ തന്നെ ചെയ്യുക. അതാണ് ഏറ്റവും നല്ല സമയം. ഈ ബിസിനസ്സ് ആരു ചെയ്യുന്നതാണോ കണ്ടത്, അയാളുടെ അടുത്തുനിന്ന് തന്നെ ഉപദേശം തേടുക. നീ ഒരു കാര്യം തുടര്‍ച്ചയായി ചെയ്ത് വരുമ്പോള്‍ നിനക്ക് സ്വയം മനസ്സിലാകും എവിടെയാണ് താന്‍ ഏററവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന്…”

ഗുരു പുഞ്ചിരിച്ചു.

അയാള്‍ അത്യധികം സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ തന്റെ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു.

നമ്മളും പലപ്പോഴും ഇങ്ങനെയാണ്. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കും. പക്ഷേ, നല്ല സമയത്തിനായി കാത്ത് കാത്ത് അത് തുടങ്ങാതെ ആലോചനകളില്‍ തന്നെ അവശേഷിക്കും.

ഇപ്പോഴുള്ള ഈ സമയമാണ് നല്ല സമയം… കൃത്യമായ പ്ലാനിങ്ങോടെ, ആവശ്യമായ സാങ്കേതികമികവ് സ്വായത്തമാക്കി അപ്പോള്‍ തന്നെ അത് ആരംഭിക്കൂ.

ശുഭദിനം നേരുന്നു

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: