Fiction
-
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച. ഈ മാസം ഫെബ്രുവരി 25ന്. അജഗാജാന്തരം, കുഞ്ഞേൽദോ, ജാൻ എ മൻ എന്നിങ്ങനെ പ്രേക്ഷക പ്രിയ ചിത്രങ്ങാളാണ് റിലീസിനു ഒരുങ്ങുന്നത്. 75 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്ന ടിനു പപ്പച്ചൻ – പെപ്പെ ചിത്രം ‘അജഗാജന്തരം’ സോണി ലിവിലൂടെ പ്രേഷകരുടെ മുന്നിലെത്തും. ഒരു മാസ്സ് എന്റെർറ്റൈനറാണ് ചിത്രം. വളരെ നല്ലൊരു പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, റിയാ സൈറ തുടങ്ങി വൻ യുവതാര നിര അണിനിരന്ന ചിത്രമാണ് ജാൻ എ മൻ. തീയേറ്ററുകളിൽ ചിരി പടർത്തിയ ചിത്രം ഫെബ്രുവരി 25 മുതൽ സൺ നെക്സ്ട്ടിൽ ലഭിക്കും. ആസിഫ് അലി നായകനായ കുഞ്ഞേൽദോ, ഫെബ്രുവരി 25 ന് സീ 5 മായിരിക്കും ലഭിക്കുക.
Read More » -
ഭീഷമ പർവ്വം ട്രൈലെർ പുറത്ത്.
സാഗര്‍ എലിയാസ് ജാക്കി, ബിഗ് ബി തുടങ്ങിയ മാസ്സ് ആക്ഷൻ എന്റേർടെയ്നറുകൾ മലയാള പ്രേഷകർക്ക് മുന്നിൽ അവതരിപ്പിച്ച സംവിധായകനാണ് അമൽ നീരദ്. ഇപ്പോൾ മമൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷമ പർവ്വം എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നു. ഈയിടെ അന്തരിച്ച നെടുമുടി വേണു, കെ പി എ സി ലളിത എന്നിവരുൾപ്പടെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ തുടങ്ങിയ വൻ താര നിര അണിനിരക്കുന്നുന്നുണ്ട്. ചിത്രം പുറത്ത് വരുന്നതിനു മുന്നേ തന്നെ വലിയ ചർച്ചയായിരുന്നു. ബിഗ് ബി 2 എന്ന സിനിമ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേ ക്ഷകർ. മമ്മൂട്ടിയുടെ തീർത്തും വ്യത്യസ്തമായ വേഷപകർച്ച തന്നെയാണ് ചിത്രത്തിന് പിന്നിലുള്ള കൗതുകത്തുനു കാരണം. നല്ല മാസ്സ് ആക്ഷൻ സിനിമകൾക്ക് മലയാള സിനിമലോകത്ത് നേരിടുന്ന ദാരിദ്രവും കാരണമാണ്. സിനിമ ഒരു വൻ വിജയമാകാനാണ് സാധ്യത. മാർച്ച് മൂന്നിനാണ് ചിത്രം റിലീസ് ആവുക. അന്ന് തന്നെ ദുൽഖർ…
Read More » -
നിഗൂഢത ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആകാംഷയോടെ സിനിമ പ്രേമികൾ.
മലയാളത്തില്‍ എന്നും സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അനുഭവമാണ് സസ്പൻസ് മിസ്റ്ററി ത്രില്ലറുകൾ. ഇപ്പോള്‍ ഒരു പുതിയ സിനിമ ഇറങ്ങാന്‍ പോവുകയാണ്. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പേര് പോലെ തന്നെ ഒരു സാങ്കേതിക പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രമാകാം പ്രേക്ഷകരെ കാത്തിരിക്കുന്നത്. നിറയെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ടൈറ്റില്‍ പോസ്റ്റർ പുറത്തിറക്കിയത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് അബ്ദുൾ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എറണാംകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റർ ഹാക്കറി’ൽ നവാഗതനായ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, ഷാജി നവോദയ, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, എം.എ. നിഷാദ്, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു,…
Read More » -
‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ 18 ന് തിയേറ്ററുകളിൽ
മലയാള സിനിമാലോകം കാത്തിരിക്കുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് നാളെ. നായകനായി എത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് ലോകമെങ്ങും ചിത്രം ഫെബ്രുവരി 18 ന് തിയറ്ററുകളിൽ എത്തും എന്നറിയിച്ചത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ‘ഹൃദയ’ത്തിന്റെ തിയറ്റര്‍ റിലീസ് വന്‍ വിജയമായിരുന്നു. പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് മലയാള സിനിമ നിര്‍മ്മിതാക്കൾ തിയറ്റര്‍ റിലീസിന് മുന്‍തൂക്കം നല്കി മുന്നോട്ട് പോകുകയാണ്. ആറാട്ടിന് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഭീഷ്മ പർവ്വം” ഷെയ്ൻ നിഗത്തിന്റെ “വെയില്”, ടൊവിനോയുടെ “നാരദന്” എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. “മി.ഫ്രോഡ്”, “വില്ലന്‍ ” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറാട്ട്”. ഇറങ്ങിയപ്പോൾ തന്നെ ട്രയിലർ സിനിമ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിന്നു. ” ഐ ആം നോട്ട് എ മോൺസ്റ്റർ, ഐ ആം എ സിനിസ്റ്റർ” എന്ന മോഹന്‍ലാല്‍ ഡയലോഗിന് വന്‍ കയ്യടിയാണ് ലഭിച്ചത്.
Read More » -
മാക്സിമിൻ നെട്ടൂർ എന്ന കാക്കിക്കുള്ളിലെ കഥാകൃത്ത്
മാക്സിമിൻ ടി ഡി എന്ന പോലീസുകാരനെ ആരും അറിയാൻ വഴിയില്ല.ഒരുപക്ഷെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വീട്ടുകാരുമൊഴിച്ച്.എന്നാൽ മാക്സിമിൻ നെട്ടൂർ എന്ന എഴുത്തുകാരനെ മിക്കവരും അറിയുകയും ചെയ്യും.പോലീസ് സേനയിൽ ഇപ്പോൾ എറണാകുളത്ത് ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ 16 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇപ്പോഴും ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കഥകളും കവിതകളും പ്രത്യക്ഷപ്പെടാറുണ്ട്.മുംബൈ മലയാളി സമാജത്തിന്റേത് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ഇതിനകം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.1988-ൽ ലഭിച്ച മേരി വിജയം മാസികയുടെ പുരസ്കാരമായിരുന്നു ഇത്തരത്തിൽ ആദ്യത്തേത്. ‘കാക്കിക്കുള്ളിലെ കാരുണ്യ സ്പർശം’ എന്ന അദ്ദേഹത്തിന്റെ കഥാസമാഹാരം ഏറെ ജനപ്രീതി നേടുകയും വായിക്കപ്പെടുകയും ചെയ്ത ഒരു പുസ്തകമായിരുന്നു.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിയായ ഇദ്ദേഹം നാല് പതിറ്റാണ്ടായി സാഹിത്യ രംഗത്തുള്ള വ്യക്തിയാണ്.
Read More » -
കാക്കിക്കുള്ളിലെ എഴുത്തുകാരൻ
കാക്കിക്കുള്ളിലെ കലാകാരൻമാരെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരാളാണ് നോവലിസ്റ്റും കോഴിക്കോട് ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റില്‍ ഡിവൈഎസ്പിയുമായ തൃശൂര്‍ എറവ് സ്വദേശി സുരേന്ദ്രൻ മങ്ങാട്ട്.താൻ അന്വേഷിച്ച് തെളിയിച്ച കേസുകളാണ് മിക്കവാറും അദ്ദേഹത്തിന്റെ നോവലുകളുടെ ഇതിവൃത്തം.’രാജമുദ്ര കേസ് ഡയറി’ എന്ന നോവല്‍ അങ്ങനെ പിറന്നതാണ്.അദ്ദേഹത്തിന്റെ ഏഴാമത്തെ നോവലാണ് ഇത്.പാവറട്ടി എസ്ഐ ആയിരിക്കുമ്ബോള്‍ അന്വേഷിച്ച കേസ് ആണ് ഇതിന്റെ ഇതിവൃത്തം.എന്നുകരുതി കുറ്റാന്വേഷണ നോവല്‍ മാത്രമാണ് സുരേന്ദ്രന്റെ കൈക്ക് വഴങ്ങുന്നതെന്ന് തെറ്റിദ്ധരിക്കരുത്. 2007-ല്‍ ഗുരുവായൂരില്‍ എസ്ഐ ആയിരിക്കെയാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ‘കര്‍മം ക്രിയ’ പുറത്തിറങ്ങിയത്.’അണികളില്‍ ഒരാള്‍’, ‘മണല്‍വീടുകള്‍’ എന്നീ കഥാസമാഹരങ്ങളും പിന്നീട് ഇറങ്ങി. സുരേന്ദ്രന്റെ പരിസ്ഥിതി കഥകള്‍ എല്ലാം ചേര്‍ത്ത് തയാറാക്കിയ ‘മണ്ണും മരങ്ങളും പറഞ്ഞത്’ എന്ന സമാഹാരം സുഗതകുമാരിയാണ് പ്രകാശനം ചെയ്തത്. ഇതിനിടെയിൽ (2011ല്‍) ‘കാലത്തിന്റെ തലേവരകള്‍’ എന്ന നോവലും സുരേന്ദ്രന് എഴുതിയിരുന്നു. മഹാഭാരതത്തിലെ ഭീഷ്മരെ അടിസ്ഥാനമാക്കിയുള്ള ‘സര്‍വം കാലകൃതം’ എന്ന നോവല്‍ സുരേന്ദ്രനിലെ എഴുത്തുകാരനെ വേണ്ടവിധത്തില്‍…
Read More » -
ഷാജഹാൻ പോത്തൻകോടിന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഷാജഹാൻ പോത്തൻകോടിന്റെ രണ്ട് നോവലുകളുടെ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടന്നു.’രക്താക്ഷരങ്ങൾ ‘ എന്ന നോവൽ ഡോ :ജോർജ് ഓണക്കൂർ കെ. ജയകുമാറിനും ‘കർഷക പൊൻവിളക്ക് ‘ എന്ന നോവൽ പിരപ്പൻകോട് മുരളി പ്രഭാവർമ്മയ്ക്കും നൽകിയാണ് പ്രകാശനം ചെയ്തത്. കാര്യവട്ടംശ്രീകണ്ഠൻ നായർ, വി. എസ്. ബിന്ദു, എസ്. ഹനീഫ റാവുത്തർ , റ്റി.എസ് . ബൈജു, ഷാജഹാൻ പോത്തൻകോട് എന്നിവർ സംസാരിച്ചു. നവോത്ഥാന നോവലുകളായ ഈ പുസ്തകങ്ങളുടെ പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ് ആണ്. പിആര്‍ഒ-റഹിം പനവൂർ.
Read More »