
പാലക്കാട്: രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് യൂണിയന്‍ ഭാരവാഹി ഉള്‍പ്പെടെ നാല് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ഹിസ്റ്ററി വിദ്യാര്‍ഥിയായ കാര്‍ത്തിക്കിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ടതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ ക്രൂര മര്‍ദനമുണ്ടായത്. കോളേജ് യൂണിയന്‍ ഭാരവാഹികളായ ദര്‍ശന്‍, കെഎസ്‌യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റഊഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ സൂരജ്, കെഎസ്‌യു ഡിപ്പാര്‍ട്‌മെന്റ് പ്രസിഡന്റ് അഭിനേഷ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ചെയ്ത കമന്റ് ഇഷ്ടപ്പെടാത്തതാണ് മര്‍ദനത്തിന് കാരണം.

പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കഴുത്തിനും കൈയ്ക്കുമാണ് മുറിവേറ്റിരിക്കുന്നത്. ഒറ്റപ്പാലം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.