Culture

  • വിലയില്‍ കടുപ്പം കൂടി, കാപ്പിയുടെ കടുപ്പം കുറയുമോ

    കോട്ടയം: രാവിലെയുള്ള കാപ്പികുടി ഇനി അല്‍പ്പം കുറയ്ക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടല്ല, പോക്കറ്റ് കീറാതിരിക്കാന്‍. കാപ്പികുടി ഒഴിച്ചുകൂടാനാകാത്ത ശീലമാക്കിയ മലയാളിക്ക് വെല്ലുവിളിയുയര്‍ത്തി കാപ്പിപ്പൊടി വിലയും കൂടുന്നു. ഈ സീസണില്‍ പലയിടങ്ങളിലും കാപ്പിക്കുരു കാപ്പിയില്‍ കാണാനേയില്ലെന്നതിനാല്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണു സൂചന. കാപ്പിപ്പൊടിയുടെ വില വര്‍ധന കാപ്പികുടിയില്‍ നിന്നു പലരെയും പിന്തിരിപ്പിക്കുകയാണ്. അതേസമയം, കാപ്പിക്കുരുവിന് വിലയുണ്ടായിട്ടും, കര്‍ഷകന് പ്രയോജനമില്ല. കിഴക്കന്‍ മേഖലയിലെ മഴയും കാലാവസ്ഥയിലെ മാറ്റവും ഉത്പാദനം കുറഞ്ഞതും ബ്രസീലിലെ ഉത്പാദനത്തളര്‍ച്ചയുമാണു വില വര്‍ധനയ്ക്കു കാരണം. വിളവെടുപ്പ് സീസണായിരുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്‍ സീസണുകളേ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ വിളവു കുറവായിരുന്നു. അടുത്ത സീസണില്‍ വീണ്ടും ഉത്പാദനം കുറവായിരിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ പത്തു രൂപയോളം കൂടി കിലോയ്ക്കു 170 രൂപയാണ് പരിപ്പു കാപ്പിയുടെ വില. തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന് ജില്ലയില്‍ 105 രൂപ വരെ ലഭിക്കുന്നുണ്ട്. കുരുവിന്റെ വില വര്‍ധനയ്ക്ക് ആനുപാതികമായി പൊടിയുടെ വിലയും വര്‍ധിച്ചു. കാപ്പിപ്പൊടിയ്ക്ക് 280 രൂപയ്ക്ക് മുകളിലാണ്…

    Read More »
  • പ്രസംഗം ഒഴിവാക്കി ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ

    കോട്ടയം: വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സു്ല്ലിട്ട് കുട്ടിക്കൂട്ടം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് വ്യത്യസ്തമായ ക്വിസ് മത്സരം നടന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ എഴുത്തുകാരി ആര് എന്ന ആദ്യ ചോദ്യത്തിന് കുട്ടികള്‍ക്ക് ഉത്തരം നല്‍കാനായില്ല. എന്നാല്‍ ബുക്കര്‍ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജകമണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി. കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാരാരെന്നും ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക്…

    Read More »
  • തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു

    കോട്ടയം: പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി (53) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈക്കം ക്ഷേത്ര കലാപീഠം മുന്‍ അധ്യാപകനായ കരുണാമൂര്‍ത്തി വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്. കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന്‍ പദവി അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. നാഗസ്വരത്തിനൊപ്പമുള്ള തകില്‍ വാദ്യത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കലാകാരനാണ്. കരുണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വൈക്കത്തെ വീട്ടുവളപ്പില്‍ നടത്തും.

    Read More »
  • മൊസൂളില്‍ ഭീകരര്‍ തകര്‍ത്ത അതിപുരാതന സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു

    ബാഗ്ദാദ്:  ഭീകരര്‍ തകര്‍ത്ത ഇറാഖിലെ അതിപുരാതന പള്ളിയില്‍നിന്ന് അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു. ഐ.എസ്. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട മൊസൂളിലെ മോര്‍ തോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്നാണ് അപ്പസ്‌തോലന്മാരുടേതടക്കം ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. അപ്പസ്‌തോലന്മാരായ യോഹന്നാന്‍, ശിമയോന്‍, ഉണ്ണിയേശുവിനെ കരങ്ങളിലെടുത്ത ശിമയോന്‍, രക്തസാക്ഷിയായ വിശുദ്ധ തിയഡോര്‍, തുര്‍ക്കിയിലെ തുര്‍അബ്ദീന്‍ ബിഷപ്പായിരുന്ന മോര്‍ ഗബ്രിയേല്‍, െദെവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ പണ്ഡിതനുമായ മോര്‍ ഗ്രിഗോറിയോസ് ബാര്‍ ഹെബ്രാവൂസ് എന്നിവരുടേതാണ് ഈ തിരുശേഷിപ്പുകളെന്നു കരുതപ്പെടുന്നു. പള്ളിയുടെ പുനരുദ്ധാരണ നടത്തുന്ന തൊഴിലാളികളാണ് അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയത്. പള്ളിഭിത്തിയുടെ ചില ഭാഗങ്ങളില്‍ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയത്തില്‍ അക്കാര്യം ഉടന്‍തന്നെ അവര്‍ മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മോര്‍ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നു മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തിയ ശ്രമകരമായ പരിശോധനയിലാണു തിരുശേഷിപ്പുകള്‍ വീണ്ടെടുത്തത്. ചെറിയ കല്‍പേടകങ്ങളിലാക്കി, പള്ളിയിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകള്‍.   ഇതോടൊപ്പം അറമായ, സുറിയാനി…

    Read More »
  • പത്ത് വര്‍ഷത്തിനിടെ ആകെ ജനിച്ചത് ഒറ്റ ആണ്‍കുട്ടി; വിചിത്രമായി ഒരു ഗേള്‍സ് ഒണ്‍ലി വില്ലേജ്!

    ലോകത്തിനാകെ അദ്ഭുതമാണ് പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള മിയസ്‌കെ ഒഡ്രിസ്‌കി എന്ന ചെറിയ ഗ്രാമം. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരൊറ്റ ആണ്‍കുട്ടി മാത്രംമാണ് ഇവിടെ ജനിച്ചത്്, അതും കഴിഞ്ഞ വര്‍ഷം മേയില്‍. ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞാല്‍ കൊലപാതകം നടത്തിയിരുന്ന ആളുകളുള്ള നമ്മുടെ നാട്ടില്‍ ഈ വാര്‍ത്ത ഏറെ അതിശേയാക്തി നിറഞ്ഞതായി തോന്നുമെങ്കിലും സംഗതി സത്യമാണ്. പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്ന ഗ്രാമമെന്ന പേരില്‍ മിയസ്‌കെ ഒഡ്രിസ്‌കി ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഏകദേശം മൂന്നുറോളം പേരുള്ള ഈ ഗ്രാമത്തില്‍ 2010 മുതല്‍ ആണ്‍കുട്ടികളൊന്നും ജനിക്കുന്നില്ല. ജനനരേഖകള്‍ അനുസരിച്ച്, 2009 മുതല്‍ നോക്കിയാല്‍ ആകെ ജനിച്ചത് ഒരു ആണ്‍കുട്ടി മാത്രമാണ്. ആണ്‍കുട്ടികളുടെ കുറവ് കാര്‍ഷിക സമൂഹമായ തങ്ങളുടെ ഗ്രാമത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികള്‍. അഗ്‌നിശമനാ സേനാംഗങ്ങള്‍ക്കായുള്ള ഒരു മത്സരത്തിനിടെയാണ് ആണ്‍കുട്ടികളുടെ കുറവ് അവര്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. യൂണിഫോം ധരിച്ച എല്ലാവരും പെണ്‍കുട്ടികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതോടെ ആണ്‍കുട്ടികള്‍ക്കായുള്ള കാത്തിരിപ്പായി. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ 12…

    Read More »
  • വിശമ്രകാലം മനോഹരമാക്കാം; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

    തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അന്‍പത് ശതമാനം ഫീസിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് വകുപ്പ് തീരുമാനിച്ചത്.

    Read More »
  • അമ്പതാം വർഷത്തിൽ നൂതന സംരഭങ്ങളുമായി ഭാരത് കോഫി

    അര നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഭാരത് കോഫിയുടെ ബ്രാൻഡായ BHARATH HIMA MIST -ന്റെ പുതിയ സംരഭങ്ങളായ ഗോതമ്പ് പുട്ടുപൊടിയുടേയും കറിപ്പൊടികളുടേയും ഔപചാരികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി MLA യും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു. സി. നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ അഡ്വ. സി.കെ.ജോസഫ് , ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, പാസ്റ്റർ എം. എസ് ജോണിക്കുട്ടി, ശ്രീ. മുകേഷ് കെ. മണി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഴൂർ), ശ്രീ. സി.വി തോമസ്കുട്ടി (പഞ്ചായത്ത് മെമ്പർ , കങ്ങഴ), ശ്രീ. രാജേന്ദ്രൻ നായർ (പ്രസിഡൻറ്, മെർച്ചന്റ് അസ്സോസിയേഷൻ കറുകച്ചാൽ), ശ്രീ. ജിൽസ് വർഗീസ് (JCI കറുകച്ചാൽ ടൗൺ പ്രസിഡന്റ്), ശ്രീ. അനിൽ കുമാർ, ശ്രീ. പോൾ മാത്യു എന്നിവർ ആശംസകൾ നേർന്നു. 30 വർഷത്തോളം സേവനം ചെയ്ത ശ്രീ. അഗസ്റ്റിനെ കമ്പനി ആദരിച്ചു.

    Read More »
  • മീഡിയ സിറ്റി  ചിലങ്ക ഫെസ്റ്റും   പുരസ്കാര വിതരണവും മേയ് 20 ന് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ

    മീഡിയ സിറ്റി  മൂന്ന്  വർഷമായി നടത്തിവരുന്ന ഓൺലൈൻ ശാസ്ത്രീയ  നൃത്ത മത്സരം ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ്സ് എന്നിവയ്ക്ക് അർഹമായി. 515 മത്സരാർത്ഥികൾ നാട്ടക്കുറുച്ചി രാഗത്തിൽ  ഒരേ പാട്ട് ഒരേ കോറിയോഗ്രാഫിയിൽ  ഭരതനാട്യം  അവതരിപ്പിച്ചാണ്  ഈ നേട്ടം കൈവരിച്ചത്.   കോവിഡ്കാലത്ത് നർത്തകർ വീടുകളിലിരുന്ന്  റെക്കോർഡ് ചെയ്തയച്ച വീഡിയോകളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.  പരീക്ഷണാർത്ഥം നടത്തിയ ആശയം വിജയമായതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്  ഈ മൂന്നു റെക്കോർഡുകൾക്ക് അർഹത നേടിയത്. അതോടനുബന്ധിച്ചുള്ള ചടങ്ങുകൾ മേയ് 20 വെള്ളിയാഴ്ച  ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ സംഘടിപ്പിക്കും. രാവിലെ 7 മണി മുതൽ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ് അംബ ആഡിറ്റോറിയത്തിലും സ്റ്റേജ്    രണ്ടിലും  നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി  ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുരസ്കാര വിതരണം. 60 വയസ്സിന് മുകളിൽ പ്രായമുള്ള ക്ലാസിക്കൽ  നൃത്ത അധ്യാപകർക്ക് ഗുരു പൂജ പുരസ്കാരം ,…

    Read More »
  • തടിയും, സൗന്ദര്യവും, റാംപ് വോക്കും..

    വല്ലാതെ തടിച്ച കുറെ സ്ത്രീകൾ റാംപിലേക്ക് നടന്നു വരുന്നു.. എല്ലാവരും നോക്കുന്നു.. അവരുടെ സൗന്ദര്യധാരണകളെയെല്ലാം തെറ്റിച്ച് അവര്‍ നടന്നു. പ്രസവം കഴിഞ്ഞ സ്ത്രീ തന്റെ ആകാരഭംഗി നഷ്ടപ്പെട്ട, പാടുകളുള്ള വയര്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ റാംപ് വോക്ക് ചെയ്യുന്ന മനോഹരമായ കാഴ്ച ലാക്മെ ഫാഷന്‍ വീക്കില്‍ കഴിഞ്ഞയാഴ്ച ലോകം കണ്ടു. പാടുകള്‍ ഇല്ലാത്ത അഴകളവുകള്‍ അല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും എല്ലാവര്‍ക്കും റാംപിലേക്കിറങ്ങാമെന്നും തെളിയിക്കുകയാണ് ഈ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി. ഓസ്‌കാര്‍ വേദിയില്‍ തന്റെ ഭാര്യയെ ബോഡി ഷെയിം ചെയ്ത അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ പ്രതികരണത്തെ എതിര്‍ക്കാനാണ് കൂടുതല്‍ പേരും രംഗത്തെത്തിയത്. ഇതിനെല്ലാമിടയില്‍ സൗന്ദര്യമെന്നാല്‍ മെലിഞ്ഞ് വടിവൊത്ത ശരീരമല്ലെന്ന് പറയാതെ പറയുകയാണ് ലാക്‌മെ ഫാഷന്‍ വീക്കില്‍ ഒരു കൂട്ടര്‍. സമാനമായ പാടുകളുള്ള ഒട്ടനവധി പെണ്‍കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളാണ് ഇവിടെ സൗന്ദര്യം. ലാക്മെ ഫാഷന്‍ വീക്ക്, ഫാഷന്‍ ലോകത്ത് മറ്റൊരു വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ഇതിനുമുന്‍പും ‘സ്ലിം ബ്യൂട്ടി’ എന്ന സ്റ്റീരിയോടൈപ്പ് കോണ്‍സെപ്റ്റ്…

    Read More »
  • സർഗാത്മകതയുടെ ഹേമന്തത്തിന് തലസ്ഥാനത്ത് തുടക്കമായി

    തിരുവനന്തപുരം: കടുത്ത വേനലിലും സർഗാത്മകതയുടെ മഞ്ഞുപെയ്യിക്കുന്ന ‘ഹേമന്തം 22ന്’വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തുടക്കമായി. കാലികവും മാനവികവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഹേമന്തം 22ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആര്‍.ബിന്ദു നിർവഹിച്ചു. സമൂഹത്തിൽ അക്രമണോത്സുകത വർധിക്കുന്ന സാഹചര്യത്തിൽ കലാ സാംസ്കാരിക ഇടപെടലുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാവതരണത്തിന്റെ ചില പ്രത്യേക ഇടങ്ങൾ ചിലർക്ക് മാത്രമായി പരിമിതപ്പെടുന്ന കാലഘട്ടമാണിത്. അപര വിദ്വേഷം ശക്തി പ്രാപിക്കുന്ന കാലഘട്ടം. ഇതിനെല്ലാമെതിരെ സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പാരസ്പര്യത്തിന്റെ വേദികളായിമാറണം ഓരോ കലാവതരണവുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനായി. ചടങ്ങില്‍വച്ച് ടി.കെ. രാമകൃഷ്ണന്‍ സ്മാരക ഗ്രന്ഥശാല അംഗങ്ങളുടെ കൂട്ടായ്മയായ അറിവിടത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. പ്രിയദര്‍ശനന്‍ സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി…

    Read More »
Back to top button
error: