കോട്ടയം: പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി (53) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വൈക്കം ക്ഷേത്ര കലാപീഠം മുന്‍ അധ്യാപകനായ കരുണാമൂര്‍ത്തി വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്.
കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന്‍ പദവി അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. നാഗസ്വരത്തിനൊപ്പമുള്ള തകില്‍ വാദ്യത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കലാകാരനാണ്. കരുണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വൈക്കത്തെ വീട്ടുവളപ്പില്‍ നടത്തും.