Culture
-
പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാം; മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്
പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വർഷത്തിൽ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ. ആശ ശരത്ത് കൾച്ചറൽ സെന്‍റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്‍റെ അവതരണം.
Read More » -
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാടകോത്സവം “യവനിക 22′ ഞായർ മുതൽ
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവം 18 മുതൽ 22 വരെ നടക്കും. 18 ന് വൈകിട്ട് 5.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിക്കും.സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ സ്വാഗതം ആശംസിക്കും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ് , രശ്മിത രാമചന്ദ്രൻ, ആനി ജോൺസൺ എന്നിവർ സംസാരിക്കും. തുടർന്ന് 6 ന് ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിക്കുന്ന നാടകം മൃഗം അരങ്ങേറും. 19 ന് വൈകിട്ട് 6ന് തിരുവനന്തപുരം എൻ. കൃഷ്ണപിള്ള നാടക വേദിയുടെ ചെങ്കോലും മരവുരിയും അരങ്ങേറും. 20 വൈകിട്ട് 6 ന് നാടകം നടചരിതം. 21 ന് വൈകിട്ട് 6 ന് ഭാവന ആർട്സ് ആന്‍റ് കൾച്ചറൽ സൊസൈറ്റിയുടെ നാടകം അലസ സുന്ദരി യക്ഷി. 22 ന് സൗപർണിക തിരുവനന്തപുരത്തിന്‍റെ നാടകം ഇതിഹാസവും…
Read More » -
പോലീസിന്‍െ്‌റ കൈക്കരുത്തും ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ ശാലിനി
ആലപ്പുഴ: കേരളാ പോലീസ് സര്‍വീസിന്‍െ്‌റ കൈക്കരുത്തും വള്ളം തുഴച്ചിലിലുള്ള ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ തയാറെടുത്ത് ചേര്‍ത്തല സ്വദേശിനി ശാലിനി. ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയാണ് പൊലീസ് ഉദ്യോഗസ്ഥയായ ശാലിനി നാടിനും സേനയ്ക്കും അഭിമാനമായത്. കേരള പൊലീസില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ പൊലീസാണ് ശാലിനി. ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍ നിന്നും പാലക്കാട് നിന്നുള്ള സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തു നിന്നുള്ള സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1000 മീറ്ററിലും 200 മീറ്ററിലും രണ്ടാമത് എത്തിയിരുന്നു. ആകെയുള്ള ആറ് ഇവന്റിലും പങ്കെടുത്ത ശാലിനിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഏഷ്യന്‍ ഗെയിംസിലേക്കു യോഗ്യത ലഭിച്ചത്. അടുത്ത സെപ്റ്റംബറില്‍ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 2015 ലാണ് ശാലിനി പൊലീസ്…
Read More » -
മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ
തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്. നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു . ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ് സ്റ്റാർ സിങ്ങർ സീസൺ 8 വിന്നർ റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ ഡോ റോബിൻ , ജാസ്മിൻ…
Read More » -
പ്രൊഫ.സി രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രകാശനം ചെയ്തു
മുൻ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രൊഫ.എം കെ സാനു കൊച്ചി മേയർ എം അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു.ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ഒരു ആശയമാണ് പ്രൊഫ.സി രവീന്ദ്രനാഥ് ഈ പുസ്തകത്തിലൂടെ മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു. സാനുമാഷിൻ്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ ചടങ്ങിൽ ടി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ എം എം അനിൽകുമാർ, പ്രൊഫ.സി രവീന്ദ്രനാഥ്, കെ സുധാകരൻ ( തിങ്കൾ ബുക്സ്), ആർ റിഷാദ് ബാബു, ഇ അബ്ദുൾ കലാം, അശ്വതി എസ്, അനിൽ രാധാകൃഷ്ണൻ, കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Read More » -
സാഹസികര്‍ക്ക് സ്വാഗതം: കയാക്കിങ് റാഫ്റ്റിങ് സൗകര്യങ്ങളൊരുക്കി ടൂറിസം വകുപ്പ്
വയനാട്: സാഹസിക വിനോദസഞ്ചാരം കുറവായ വയനാട്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കയാക്കിങ്ങും റിവര്‍ റാഫ്റ്റിങ്ങുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനും ഒരേസമയം എട്ടുമുതല്‍ പത്തുവരെപേര്‍ക്ക് ഇരിക്കാവുന്ന റാഫ്റ്റിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്ങുമാണ് ഡി.ടി.പി.സി. ലക്ഷ്യമിടുന്നത്്. മുമ്പ് വൈത്തിരിമുതല്‍ ബാവലിവരെയും മാനന്തവാടിമുതല്‍ കുറുവാദ്വീപ് വരെയും പുഴയിലൂടെ റാഫ്റ്റിങ് നടത്തിയിരുന്നു. ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള മാനന്തവാടി പുഴയിലെ ചങ്ങാടക്കടവ് മുതല്‍ എടവക പാണ്ടിക്കടവ് പാലംവരെ കയാക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ കയാക്കിങ് വിജയത്തിലെത്തിയതില്‍ ഡി.ടി.പി.സി.ക്ക് ശുഭപ്രതീക്ഷയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരെ തുഴഞ്ഞ് തിരികെയെത്താന്‍ ഒരു മണിക്കൂറോളമാണ് സമയമെടുത്തത്. കയാക്കിങ്ങിനുള്ള ടിക്കറ്റ് നിരക്കൊന്നും തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ പ്രൊപ്പോസല്‍ താമസിയാതെ കളക്ടര്‍ക്ക് നല്‍കുമെന്നും അതിന് അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ കയാക്കിങ് തുടങ്ങുമെന്നും ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് തുഴഞ്ഞുപോകാന്‍ കഴിയുന്ന കയാക്കില്‍…
Read More » -
ആകസ്മികമായി വലയില്‍ കുടുങ്ങി അടവാലന്‍; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് മെകോംഗ്
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്. ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്‌ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ…
Read More » -
‘ആല്‍-മാവി’നോട് ഇഴുകിച്ചേര്‍ന്ന് പ്ലാവും; മൂവര്‍സംഘത്തിൻ്റെ തണലിലൊരു നാട്
തൊടുപുഴ: ഈ പ്ലാവ് കൂട്ടുകൂടിയത് ആത്മാവിനോടല്ല, ആലിനോടും മാവിനോടുമാണ്. ആരാണിതിനു പിന്നിലെന്നറിയില്ലെങ്കിലും തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് കൗതുകമായി മാറുകയാണ് ഒരു വൃക്ഷമായി വളര്‍ന്നു പന്തലിച്ച ആലും മാവും ഒപ്പം പ്ലാവും. സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് തണലൊരുക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരസഭാ അധികൃതര്‍ ആല് നട്ടത്. ഇതിന്റെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം സംരക്ഷണത്തിനായി കരിങ്കല്‍ ഭിത്തി കെട്ടുകയും ചെയ്തു. ഏതാനും നാളുകള്‍ക്ക് ശേഷം ആലിനൊപ്പം മാവും ഇഴ ചേര്‍ന്നു. മരങ്ങള്‍ വളര്‍ന്ന് വലുതായിക്കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു പ്ലാവും ഒപ്പം വളരുന്നുണ്ടായിരുന്നു. ഈ പ്ലാവ് ആലിനെ പൊതിഞ്ഞുള്ള വേരിനിടയില്‍ കുരു നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായതോ കൗതുകത്തിനുവേണ്ടി ആരെങ്കിലും ചെയ്തതുമാകാം. ഏതെങ്കിലും പക്ഷികള്‍ കൊത്തിയിട്ടതാണോയെന്നും സംശയമുണ്ട്. മൂന്ന് വൃക്ഷങ്ങളും ചുറ്റിപ്പിണഞ്ഞാണു വളര്‍ന്നത്. മരങ്ങള്‍ വളര്‍ന്നപ്പോള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും പ്ലാവിന്റെ മേല്‍ ശിഖിരങ്ങളില്‍ കായ്ച്ച ചക്കകള്‍ വളര്‍ന്നപ്പോഴാണ് പലരും ഇക്കാഴ്ച കാണുന്നത്. രണ്ടാള്‍ ഉയരത്തില്‍ മുതല്‍ നിരവധി ചക്കകളാണ് പ്ലാവില്‍ കായ്ച്ച് കിടക്കുന്നത്. വിളഞ്ഞ ചക്കയില്‍…
Read More »