Lead News

  • പൈലറ്റിനെ രക്ഷിക്കല്‍ പുകമറയോ? അമേരിക്കന്‍ സൈന്യം നടത്തിയത് ഇറാന്റെ യുറേനിയം കടത്താനുള്ള ഓപ്പറേഷന്‍? വിമാനം സ്വയം തകര്‍ത്തത് ഓപ്പറേഷന്‍ പാളിയപ്പോള്‍? സംശയങ്ങളുമായി പ്രതിരോധ വിദഗ്ധര്‍; സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തി വാര്‍ തിയറികള്‍

    ന്യൂയോര്‍ക്ക്: യുദ്ധത്തിന്റെ പുകമറകള്‍ക്കിടയില്‍ പലകാര്യങ്ങള്‍ക്കും വ്യക്തതയുണ്ടാകുക വൈകിയാണ്. എന്നാല്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പൂരിപ്പിക്കുക ഗൂഢാലോചനാ സിദ്ധാന്തക്കാരാണ്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍, യുഎസ് നടത്തിയ ഉന്നതതല ‘രക്ഷാപ്രവര്‍ത്തനവും തിരച്ചിലും’ പുറമെ കണ്ടതുപോലെ അല്ലായിരുന്നു എന്നാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സിദ്ധാന്തം ആരോപിക്കുന്നത്. ഇതിലേറെയും പ്രതിരോധ നിരീക്ഷകരാണ് എന്നതാണു ശ്രദ്ധേയം. അതിനാല്‍ ഒറ്റയടിക്ക് എല്ലാം തള്ളിക്കളയാനും കഴിയില്ല. തകര്‍ന്നുവീണ അമേരിക്കന്‍ പൈലറ്റിനെ പുറത്തെടുക്കാനുള്ള ദൗത്യമായി പരസ്യമായി അവതരിപ്പിച്ചത്, ഇറാനില്‍നിന്നു സമ്പുഷ്ട യുറേനിയം കടത്താനുള്ള രഹസ്യ ശ്രമമായിരുന്നെന്നും ദൗത്യം പാളിയെന്നും തെളിവുകള്‍ ഇല്ലാതാക്കാനും തങ്ങളുടെ നീക്കങ്ങള്‍ മറച്ചുവെക്കാനും യുഎസ് സേനയ്ക്ക് സ്വന്തം വിമാനം മനഃപൂര്‍വം നശിപ്പിക്കേണ്ടി വന്നെന്നും സിദ്ധാന്തത്തിന്റെ വക്താക്കള്‍ സമര്‍ത്ഥിക്കുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക സ്ഥിരീകരണമോ വിശ്വസനീയമായ തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ ഓണ്‍ലൈനില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കാര്യങ്ങള്‍ പുനപരിശോധിക്കാം. ഇറാന്റെ ഐആര്‍ജിസി ഒരു എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ ഭൂപ്രദേശത്ത് വെച്ച് വെടിവെച്ചിട്ടു. കേടുപാടുകള്‍ സംഭവിച്ച…

    Read More »
  • അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊന്ന 9 പൊലീസുകാര്‍ക്ക് വധശിക്ഷ: ഭാവിയില്‍ കസ്റ്റഡി കൊലപാതകം സംഭവിക്കാതിരിക്കാനുള്ള താക്കീത് എന്ന് കോടതി

    ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതിയുടെ വിധി. ഭാവിയില്‍ കസ്റ്റഡിക്കൊലകള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു. ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവരെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവ് പോലും ഈ കേസില്‍ മതിയാവില്ലെന്നും, പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ ഉപദ്രവിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിധിയില്‍ കോടതി വിശദീകരിക്കുന്നു. ഒരു ഇന്‍സ്പെക്ടര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രതികളായ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസ്…

    Read More »
  • ‘എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം മാത്രം, വയനാട് ദുരിതബാധിതർക്ക് വീട് വച്ചുനൽകുന്നത് തെരഞ്ഞെടുപ്പുമായി ബന്ധമില്ല, ഭൂമി കണ്ടെത്തിക്കഴിഞ്ഞു, എത്രയും വേ​ഗം വീട് നിർമിച്ച് നൽകും’- ചെന്നിത്തല

    പത്തനംതിട്ട: എൽഡിഎഫ് സർക്കാർ ഇന്നു പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം മാത്രമാണെന്ന് കോൺഗ്രസ്‌ പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല. ജനവിധിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ആർക്കും മറുപടി പറയാൻ കഴിയില്ലെന്ന തെറ്റിദ്ധാരണയിലാണ് സർക്കാർ ഈ കള്ള റിപ്പോർട്ട് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കേരളത്തിലെ ജനങ്ങൾ നൽകില്ലെന്ന് അദ്ദേഹം പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകളാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നാല് ലക്ഷം രൂപയ്ക്ക് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ കഴിയില്ലെന്നത് വാസ്തവം. ചൂരൽമലയിലെ ദുരന്തബാധിതർക്ക് വീട് നൽകുന്ന കാര്യത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. എന്നാൽ കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾക്കായി ഭൂമി കണ്ടെത്തിക്കഴിഞ്ഞു. എത്രയും വേഗത്തിൽ ഈ വീടുകൾ നിർമ്മിച്ച് നൽകുമെന്നും ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക മലയോര മേഖലയിലെ കർഷകർക്ക് കനത്ത പ്രഹരമാണ്. വനാതിർത്തിയിൽ ബഫർ സോൺ നിശ്ചയിക്കുമെന്ന നിലപാട്…

    Read More »
  • ‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം’!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

    തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബഹിഷ്കരിച്ചുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ. ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തതിനാൽ വാർത്ത സൃഷ്‌ടിക്കുന്നുവെന്ന് ആരോപിച്ചാണ് ശ്രീലേഖ രം​ഗത്തെത്തിയത്. താൻ പാർട്ടിക്കുള്ളിൽ നേതാക്കളുമായി വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളാണ് വീഡിയോയായി പ്രചരിക്കുന്നത് എന്നും ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരമാണെന്നും അവർ കുറ്റപ്പെടുത്തി. സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യമാണെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും അവർ വ്യക്തമാക്കി. അതേസമയം വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ബിജെപി സ്ഥാനാർഥിയായ ആർ. ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പരിപാടിയിലായിരുന്നു നാടകീയ സംഭവങ്ങൾ. തനിക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി തന്റെ പേര് പരാമർശിക്കാത്തതാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിലുടനീളം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രം കേന്ദ്രമന്ത്രി പറയുകയും ശ്രീലേഖയുടെ പേര് ഒഴിവാക്കുകയും…

    Read More »
  • ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ

    മധുര: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് പിതാവ് ജയരാജും മകൻ ബെനിക്‌സും മരിച്ചത്. ലോക്ക്ഡൗണിൽ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആറുവർഷം മുമ്പ് തമിഴ്‌നാട്ടിൽ നടന്ന ഈ കൊലപാതകം രാജ്യത്ത് മുഴുവൻ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈൽ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ മർദനത്തിന് ഇരയായ ഇരുവരും മൂന്നാംദിവസം മരണത്തിന് കീഴടങ്ങി. ആദ്യം മരണത്തിനു കീഴടങ്ങിയത് ജയരാജനാണ്, പിന്നാലെ ബെനിക്‌സണിന്റേയുെ ജീവൻ നഷ്ടപ്പെട്ടു. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചു. ബാക്കി ഒമ്പത് പ്രതികൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്. അതേസമയം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന തരത്തിലാണ് കോടതിയും കേസിനെ പരിഗണിച്ചത്. ഗൗരവം ഒട്ടുംകുറയാതെ…

    Read More »
  • രണ്ട് ഉദ്യോ​ഗസ്ഥരെ രക്ഷിക്കാൻ ഇത്രയേറെ സന്നാഹങ്ങൾ ഇറക്കിയുള്ള ട്രംപിന്റെ നീക്കത്തിനു പിന്നിൽ ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയമോ? ട്രംപും പെന്റ​ഗണും സംശയത്തിന്റെ നിഴലിൽ

    ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ എഫ്-15ഇ പോർവിമാനത്തിലെ കാണാതായ രണ്ടു പൈലറ്റുമാരെ രക്ഷിക്കാനായി അമേരിക്ക നടത്തിയ നീക്കം സംശയത്തിന്റെ നിഴലിൽ. ഇവരെ രക്ഷിക്കാനായി നടത്തിയ ശ്രമത്തിൽ സ്വന്തം സൈനിക വിമാനം ബോംബ് വെച്ച് തകർക്കുകപോലുമുണ്ടായി. സമീപകാലത്ത് യുഎസ് സൈന്യം നടത്തിയ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനമെന്നാണ് ഇതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. യുദ്ധ വിമാനം നഷ്ടപ്പെടുത്തുന്നതിനേക്കാൾ വിലയേറിയ ജീവൻ രക്ഷിക്കുന്നതിനും സൈനിക രഹസ്യം സംരക്ഷിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയതെന്നൊക്കെ യുഎസ് പ്രതികരിക്കുകയുമുണ്ടായി. പക്ഷെ ഇറാനിൽ അകപ്പെട്ട സൈനികനെ രക്ഷിക്കാൻ നടത്തിയ നീക്കങ്ങളേപ്പറ്റിയുള്ള റിപ്പോർട്ടുകൾ അതേപോലെ വെള്ളംതൊടാതെ ഇറക്കാൻ തയ്യാറല്ലാത്തവരുമുണ്ട്. സത്യത്തിൽ ആ സൈനിക നടപടിയുടെ കാരണം വെറുമൊരു പുകമറ സൃഷ്ടിക്കലായിരുന്നുവെന്നാണ് ചില ഗൂഢാലോചന സിദ്ധാന്തക്കാരുടെ വാദം. പൈലറ്റിനെ രക്ഷിക്കാനെന്ന പേരിൽ യുഎസ് നടത്തിയ ദൗത്യം യഥാർത്ഥത്തിൽ ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം കടത്താനുള്ള രഹസ്യ നീക്കമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്തായാലും ഇവരുടെ വാദങ്ങൾ ഇപ്പോൾ യുഎസിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്. ഈ…

    Read More »
  • ‘നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും’…സിപിഎം നേതാവിനെതിരെ ജാതിയധിക്ഷേപം നടത്തി ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ?- ആർ. നാസർ

    ആലപ്പുഴ: സിപിഎം നേതാവ് സി.എസ്. സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവും അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. നായർ സമുദായത്തിൽപ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പരിഹസിച്ചു. അതുപോലെ അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമർശവും സുധാകരൻ നടത്തി. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായ സുധാകരൻ യുഡിഎഫ് പിന്തുണയോടെയാണ് മൽസരിക്കുന്നത്. അതേപോലെ സഹോദരൻ ഭുവനേശ്വരൻറെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി. സുധാകരൻ ആരോപിച്ചു. ഭുവനേശ്വരനെ നിർബന്ധിച്ച് കോളജിൽ വിട്ടത് സിപിഎമ്മുകാരാണ്. കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു. അതേസമയം പന്തളം എൻഎസ്എസ് കോളേജിൽ ബി.എ. എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 1977 ഡിസംബർ ഏഴിനാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരൻ കൊല്ലപ്പെട്ടത്. കെഎസ്‌യു–ഡിഎസ്‌യു പ്രവർത്തകർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു…

    Read More »
  • വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

    അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. അരുൺ ഗോപി എക്സൈമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് ജനപ്രിയ നായകൻ ദിലീപ്, സലിം കുമാർ എന്നിവർ ചേർന്നാണ്. നിഖിൽ മോഹൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ…

    Read More »
  • കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ടോവിനോയുടെ പള്ളിച്ചട്ടമ്പി, ഒഫീഷ്യൽ ട്രെയിലർ പുറത്ത്

    ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിനു നടന്നു . പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനം നടത്തിയത്. സൗദി അറേബ്യയിൽ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്:സംവിധായകൻ ഡിജോ ജോസ് ആൻ്റെണി, നായകൻ ടൊവിനോ തോമസ് , നായിക കയാദു ലോഹർ എന്നിവരാണ് ഈ ചടങ്ങിൽപങ്കെടുത്തത് വലിയ ജന പങ്കാളിത്തമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേഷകസമൂഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ കാരണമായത്. വേൾഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ നൗഫൽ. ബ്രജോഷ് മുഹമ്മദ് ചാണക്യചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത് 1957 , 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിൻ്റെ കഥയാണ് വലിയ മുതൽമുടക്കിൽ,…

    Read More »
  • യുഎസ് പോർവിമാനങ്ങളെ തരിപ്പണമാക്കിയ വില്ലൻ- ‘സഖർ-1’; ഇറാന്റെ നൂതന മിസൈൽ സംവിധാനം

    വാഷിംഗ്ടൺ / ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ് 15ഇ സ്ട്രൈക്ക് ഈ​ഗിൾ പോർവിമാനത്തെ ലക്ഷ്യമിട്ട് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ മിസൈൽ സംവിധാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ‘സഖർ-1’ (Saqr-1) അഥവാ ‘എസ്.എ-67’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാന്റെ കൈവശമുള്ള പുത്തൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. സാധാരണ മിസൈലുകളെക്കാൾ വ്യത്യസ്തമായ ആക്രമണശൈലിയാണ് ഇതിന്റെ പ്രത്യേകത. വിക്ഷേപിച്ചതിനു പിന്നാലെ നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പകരം, ആകാശത്ത് ‘എട്ട്’ ആകൃതിയിൽ ചുറ്റിപ്പറന്ന് ലക്ഷ്യത്തെ നിരീക്ഷിക്കുന്ന ശേഷി (ലോയിറ്ററിംഗ് കഴിവ്) ഇതിനുണ്ട്. റോക്കറ്റ് ബൂസ്റ്ററിലൂടെ ഉയർത്തിയ ശേഷം ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ച് ദീർഘനേരം അന്തരീക്ഷത്തിൽ നിലനിൽക്കാൻ ഈ മിസൈലിന് കഴിയും. ഇൻഫ്രാറെഡ് സീക്കറും ലേസർ പ്രോക്സിമിറ്റി സംവിധാനവും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ സാധിക്കുന്നു. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ വളരെ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ മാത്രമേ പുറപ്പെടുവിക്കൂ. അതിനാൽ ആധുനിക റഡാർ സംവിധാനങ്ങൾക്കു പോലും ഇത്…

    Read More »
Back to top button
error: