Lead News

  • ബംഗ്ലാദേശ് പോലീസ് പറയുന്നത് തെറ്റെന്ന് ബിഎസ്എഫ്; ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്; ഇ്‌ല്ലെന്ന് നിഷേധിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്

      ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ രണ്ട് പേര്‍ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപോളിറ്റന്‍ പോലീസ്. എന്നാല്‍ ഇത് ശക്തമായി നിഷേധിച്ച് ഇന്ത്യ. കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂസ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക പോലീസ് പറയുന്നത്. മേഘാലയിലെ ഹാലുഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ കടന്നതെന്നാണ് അഡീഷണല്‍ കമ്മീഷണര്‍ എസ്.എന്‍.നസ്റുള്‍ ഇസ്ലാം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചതായും കമ്മീഷണര്‍ അറിയിച്ചു. ഹാലുഘട്ട് അതിര്‍ത്തിയില്‍ പുരി എന്ന് പേരുള്ളയാളാണ് പ്രതികളെ സ്വീകരിച്ചതെന്ന് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. അതിന് ശേഷം സമി എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവര്‍ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയില്‍ എത്തിച്ചതായും കമ്മീഷണര്‍ പറഞ്ഞു. പോലീസിന് ലഭിച്ച അനൗദ്യോഗിക വിവരം അനുസരിച്ച് പ്രതികളെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നതെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി…

    Read More »
  • 14-13ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി; ഇനി മെസിയുടെ കളി കാണാം; ആരാധകരും ആവേശത്തില്‍; ഒന്നു പിന്നിലായതില്‍ മെസി ഫാന്‍സിന് നിരാശ

      സൗദി: ആരാധാകരെ ശാന്തരാകുവിന്‍ നിങ്ങളുടെ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മെസിയുടേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ആരാധകരോടുള്ള അഭ്യര്‍ഥനയാണ്. കട്ടയ്ക്ക് കട്ട നിന്നിരുന്ന ലെവലില്‍ നിന്ന് ഒരടി മുന്നോട്ടുപോയതോടെ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി. സിആര്‍7 നേടിയ നേട്ടം മെസി ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി ഇരട്ട ഗോള്‍ നേടിയതോടെ 2025 കലണ്ടര്‍ വര്‍ഷത്തില്‍ റൊണാള്‍ഡോ 40 ഗോള്‍ തികച്ചു. ക്ലബ്ബിനായി 32ഉം പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി എട്ടും ഉള്‍പ്പെടെയാണിത്. ഇതോടെ കരിയറില്‍ റൊണാള്‍ഡോ 40+ ഗോള്‍ നേടുന്ന കലണ്ടര്‍ വര്‍ഷങ്ങളുടെ എണ്ണം 14 ആയി. 13 തവണ ഈനേട്ടം സ്വന്തമാക്കിയ മെസിക്കൊപ്പം റിക്കാര്‍ഡ് പങ്കിടുകയായിരുന്നു സിആര്‍7. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മെസിക്ക് 46 ഗോളുണ്ട്. ഈ നൂറ്റാണ്ടില്‍ 14 കലണ്ടര്‍ വര്‍ഷങ്ങളില്‍ 40+ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റിക്കാര്‍ഡാണ് 40കാരനായ റൊണാള്‍ഡോ കുറിച്ചത്. അല്‍ അഖ്ദൂദിന് എതിരായ മത്സരത്തിന്റെ 31, 45+3 മിനിറ്റുകളില്‍ ആയിരുന്നു…

    Read More »
  • സുബ്രഹ്‌മണ്യനെ കുരുക്കാന്‍ വീണ്ടും പോലീസ്; പിണറായി – പോറ്റി ഫോട്ടോ കേസില്‍ സുബ്രഹ്‌മണ്യന്‍ ഇന്ന് വീണ്ടും പോലീസിനു മുന്നില്‍ ; വീണ്ടും നോട്ടീസയച്ച് പോലീസ്; ഇന്നും പ്രതിഷേധത്തിന് സാധ്യത

      കോഴിക്കോട്: പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം എ ഐ ചിത്രമാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന് വീണ്ടും പോലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച സുബ്രഹ്‌മണ്യനെ വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചത് കേസ് കൂടുതല്‍ മുറുകുന്നതിന്റെ സൂചനയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് ഇന്നും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്നു രാവിലെ ചേവായൂര്‍ സ്റ്റേഷനില്‍ ഹാജരാകുമെന്ന് എന്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ കഴിഞ്ഞദിവസം പോലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടയച്ചത്. ശനിയാഴ്ച രാവിലെയാണ് കോഴിക്കോട് കുരുവട്ടൂരിലെ വീട് വളഞ്ഞ് അദ്ദേഹത്തെ ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍…

    Read More »
  • തിരിച്ചടിച്ച സ്വര്‍ണക്കൊള്ള ഇനിയും തിരിച്ചടിക്കില്ലേ സഖാവേ; ഇനിയെന്തു പറഞ്ഞ് ജനങ്ങളുടെ വിശ്വാസം നേടും; ഭരണ വിരുദ്ധ വികാരമില്ലെങ്കിലും എന്തോ ഒരു കുറവുണ്ടെന്ന് വിലയിരുത്തല്‍; മുന്‍നിര്‍ത്താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വേണം

    തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതിന്റെ ഒരു കാരണം ശബരിമല സ്വര്‍ണക്കൊള്ള കേസാണെന്ന് സിപിഎമ്മില്‍ വലിയൊരു വിഭാഗം ആരോപിക്കുമ്പോള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിഷയം തിരിച്ചടിയാകില്ലേ എന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പരസ്പരം ചോദിക്കുന്നു. അണികളും ഇതേ സംശയം ഉന്നയിക്കുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു നിലപാടെടുക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞില്ല എന്നത് തദ്ദേശത്തില്‍ എന്നപോലെ നിയമസഭയിലും വോട്ടര്‍മാര്‍ ചിന്തിക്കുമെന്ന് സംസ്ഥാന സമിതിക്ക് ശേഷവും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എങ്ങിനെ ഈ പോരായ്മ പരിഹരിക്കും എന്ന കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം ആയിട്ടില്ലെങ്കിലും എത്രയും വേഗം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയില്‍ വിലയിരുത്തലുണ്ടായി. എന്നാല്‍ ഭരണത്തിന് അനുകൂലമായ തരംഗവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. പലയിടത്തും സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടത് ഇതിനെ ഉദാഹരണമായും അവര്‍ എടുത്തു പറഞ്ഞു.…

    Read More »
  • അണിയറയില്‍ വീണ്ടും യുദ്ധ നീക്കം? അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍; നെതന്യാഹു- ട്രംപ് കൂടിക്കാഴ്ചയില്‍ തന്ത്രങ്ങള്‍ മെനയുമെന്ന് റിപ്പോര്‍ട്ട്; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ ആശങ്ക

    ടെഹ്‌റാന്‍: അക്രമിച്ചാല്‍ യു.എസിനും ഇസ്രയേലിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. തിങ്കളാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കാണുന്നതിന് മുന്നോടിയായാണ് ഇറാന്റെ മുന്നറിയിപ്പ്. ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയില്‍ ഇറാനെ വീണ്ടും ആക്രമിക്കാനുള്ള കാര്യം ചര്‍ച്ചയാകുമെന്ന അഭ്യൂഹങ്ങളുണ്ട്. ‘അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് എന്നിവരുമായി ഇറാന്‍ പൂര്‍ണ യുദ്ധത്തിലാണ്. ഞങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രിയപ്പെട്ട സൈന്യം അവരുടെ ജോലി കരുത്തോടെയാണ് ചെയ്യുന്നത്. ആയുധങ്ങളുടെ കാര്യത്തിലും ആള്‍ബലത്തിന്റെ കാര്യത്തിലും നമ്മുടെ സൈന്യം യു.എസും ഇസ്രയേലും ആക്രമിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ ശക്തരാണ്’ എന്നും പെസഷ്‌കിയാന്‍ പറഞ്ഞു. അതിനാല്‍ തങ്ങളെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ലഭിക്കും. ഇത് ഇറാന്റെ 1980 ലെ ഇറാഖ് യുദ്ധത്തേക്കാള്‍ മാരകമായിരിക്കും എന്നാണ് പെസഷ്‌കിയാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. യുഎസും ഇസ്രയേലും ഇറാനും തമ്മില്‍ സംഘര്‍ഷം നടന്ന് ആറു മാസത്തിനൊടുവിലാണ് പുതിയ സംഭവികാസങ്ങള്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ട്…

    Read More »
  • രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലിയെ മറികടന്നു; കാര്യവട്ടത്ത് പിറന്നത് പുതിയ റെക്കോഡ്

    രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമായി സ്മൃതി മന്ഥന. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലെ നാലാം മല്‍സരത്തിലാണ് സ്മൃതിയുടെ നേട്ടം. റെക്കോര്‍ഡ് നേട്ടത്തോടെ മിതാലി രാജിനെ മറികടന്ന സ്മൃതി അതിവേഗം രാജ്യാന്തര മല്‍സരങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരവുമായി. 281 ഇന്നിങ്സുകളില്‍ നിന്നാണ് സ്മൃതിയുടെ നേട്ടം. കാര്യവട്ടത്ത് നടക്കുന്ന നാലാം ട്വന്‍റി20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഷഫാലിയും സ്മൃതിയും അതിവേഗതം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 30 പന്തുകളില്‍ നിന്നാണ് ഷഫാലി അര്‍ധ സെഞ്ചറി തികച്ചത്.  പാര്‍ട്നര്‍ഷിപ് 162 റണ്‍സില്‍ നില്‍ക്കെ നിമാഷയ്ക്ക് ക്യാച്ച് നല്‍കി  ഷഫാലി (79) മടങ്ങി. പിന്നാലെ 80 റണ്‍സെടുത്ത് സ്മൃതിയും. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും റിച്ച ഘോഷുമാണ് ക്രീസില്‍ ജയത്തോടെ പരമ്പര തൂത്തുവാരുകയാണ് ഇന്ത്യന്‍ ലക്ഷ്യം.

    Read More »
  • കത്തിപ്പടര്‍ന്ന് മറ്റത്തൂരിലെ ബിജെപി ബന്ധം: വിപ്പ് നല്‍കിയില്ല, ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം: ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നു പുറത്തായവര്‍

    തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളാരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയെന്നു ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളമാണെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനും കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിലെ ഭരണമാറ്റം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് അംഗങ്ങള്‍ക്കുള്ളതെന്നും ഇതുവരെ ആരും വിശദീകരണം ചേദിച്ചിട്ടില്ലെന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു. ഇതോടൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. മറ്റത്തൂരില്‍ പാര്‍ട്ടിയും കെപിസിസി നേതൃത്വവും ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം (വെള്ളിക്കുളങ്ങര ഡിവിഷന്‍) പ്രവീണ്‍ എം. കുമാര്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ്, അംഗം ഷിന്റോ പള്ളിപ്പറമ്പന്‍ എന്നിവരും…

    Read More »
  • ഇത് സര്‍വം മായയല്ല സര്‍വം അത്ഭുതം: ക്രിസ്മസ് ന്യൂഇയര്‍ ബോക്‌സ് ഓഫീസില്‍ നിവിന്‍ മാജിക്: ഹൗസ്ഫുള്‍ തീയറ്ററുകളില്‍ രാത്രി വൈകിയും സ്‌പെഷ്യല്‍ ഷോകള്‍; ആരാധകര്‍ ആവേശത്തില്‍

      കൊച്ചി: മൂന്നേ മൂന്നു ദിവസം കൊണ്ട് കേരളമാകെ സര്‍വം അത്ഭുതപ്പെടുത്തി നിവിന്‍ പോളിയുടെ സര്‍വം മായ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുന്നു!! ക്രിസ്മസ് റിലീസുകളില്‍ വമ്പന്‍ ഹിറ്റടിച്ച് ന്യൂ ഇയറും നിവിന്‍ തൂക്കുമെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍. സര്‍വം മായ എന്നല്ല ഇതിനെ സര്‍വം അത്ഭുതം എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഒന്നു മങ്ങിനില്‍ക്കുകയായിരുന്നു നിവിന്‍പോളിയുടെ താരമൂല്യത്തിനും തിരിച്ചുവരവിനും സത്യന്‍ അന്തിക്കാട് കുടുംബത്തിലെ സംവിധായകന്‍ അഖില്‍ സത്യന്റെ സര്‍വം മായ നിമിത്തമായി. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 14.25 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്ന് മാത്രം 10.4 കോടി രൂപയും നേടി. ആഗോളതലത്തില്‍ സര്‍വം മായ 24.65 കോടി രൂപയാണ് ആകെ നേടിയത്. ഇന്ത്യയില്‍ നിന്ന് ഓപ്പണിംഗില്‍ 3.35 കോടി നെറ്റായി നേടിയപ്പോള്‍ രണ്ടാം ദിവസം 3.85 കോടി രൂപയും മൂന്നാം ദിവസമായ ശനിയാഴ്ച…

    Read More »
  • കളങ്കാവല്‍ കളങ്കോടിക്കാവലാകുന്നു; വിനായകനും വില്ലനും കോടികളടിച്ചു; കളങ്കാവലിനും കോടികളുടെ കിലുക്കം: 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷന്‍ 36 കോടിയിലധികം; മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം കോടികള്‍ വാരുന്നു

        കൊച്ചി: വിനായകന്‍ നായകനും മമ്മൂട്ടി വില്ലനുമായി കൊമ്പുകോര്‍ക്കുന്ന കളങ്കാവല്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ കിലുക്കവുമായി കളങ്കോടിക്കാവലാകുന്നു. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വമ്പന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.   ഈ മാസം അഞ്ചിന് തീയറ്ററകളിലെത്തിയ കളങ്കാവല്‍ 20 ദിവസം കൊണ്ട് അതായത് ഡിസംബര്‍ 24 വരെയുള്ള കളക്ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിനകത്തേയും പുറത്തെയും കളക്ഷനുകള്‍ അമ്പരപ്പിക്കുന്നതാണ്. കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് 36.2 കോടിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 6.85 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷനാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. 4.371 മില്യണ്‍ ഡോളര്‍ ആണ് വിദേശത്ത് ആകെ. അതായത് 39.55 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷന്‍ വിദേശത്ത് നേടുക എന്നത് അപൂര്‍വ്വമാണ്. എല്ലാ മാര്‍ക്കറ്റുകളിലേതും ചേര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് കളങ്കാവല്‍ 20 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 82.60 കോടി രൂപയാണ്. ബജറ്റ് പരിഗണിച്ചാല്‍…

    Read More »
  • കണ്‍ഗ്രാജ്യുലേഷന്‍സ് എക്കോ; അമ്പതുകോടി തൊട്ട് മലയാളത്തിന്റെ അഭിമാന ചിത്രം എക്കോ;ഇത് അപ്രതീക്ഷിത ചരിത്ര വിജയം; പ്രേക്ഷക-നിരൂപക വ്യാഖ്യാനങ്ങള്‍ തുടരുമ്പോള്‍ ചിത്രം ഒടിടിയിലേക്ക്

      കൊച്ചി: വലിയ കൊട്ടിഘോഷിക്കലോ ഹൈപ്പോ ഇല്ലാതെ തീയറ്റര്‍ റിലീസായി എത്തിയ ഒരു കൊച്ചു ചിത്രം ്അമ്പതു കോടി നേടുമ്പോള്‍ മലയാളസിനിമ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. എക്കോ എന്ന സിനിമ അമ്പതു കോടി ക്ലബിലെത്തുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള പ്രശംസകളും വ്യാഖ്യാനങ്ങളും അവസാനിച്ചിട്ടില്ല. കണ്ടവര്‍ തന്നെ വീണ്ടും കണ്ട് ചിത്രത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി. വമ്പന്‍ ചിത്രങ്ങള്‍ പലതുവന്നെങ്കിലും ഇപ്പോഴും മള്‍ട്ടിപ്ലെക്‌സുകളില്‍ പോലും എക്കോ മാറ്റിയിട്ടില്ല. പലയിടത്തും വീണ്ടും പ്രദര്‍ശനം പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. അമ്പതു കോടി തികഞ്ഞ എക്കോ ഇനി ഒടിടിയിലേക്ക് കൂടി ്അതിന്റെ കുതിപ്പ് തുടരുകയാണ്. സന്ദീപ് പ്രദീപ് പ്രധാന കഥാപാത്രമായി എത്തിയ എക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ലോകമെ്മ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതായി. ഒരു ജിഗ്‌സോ പസില്‍ പോലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സും കഥാഗതികളുമായി എക്കോ പുതിയ ഒരു അനുഭവമായി മാറിയിരുന്നു. തീയറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകന് പറയാനും വ്യാഖ്യാനിക്കാനും പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താനും ഏറെയുണ്ടായിരുന്ന സിനിമയായിരുന്നു എക്കോ. ലോക വ്യാപകമായി ഭാഷാ…

    Read More »
Back to top button
error: