Breaking News

  • അന്യായ നികുതി ചുമത്തുന്നു; കര്‍ണാടക, തമിഴ്‌നാട് സര്‍വീസുകള്‍ നിര്‍ത്തി കേരളത്തിലെ അന്തര്‍സംസ്ഥാന ബസുകള്‍

    കൊച്ചി: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന അമിതവും അന്യായവുമായി നികുതി ചൂണ്ടിക്കാട്ടിയാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒന്നും ഈ രണ്ട് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളെ വലയ്ക്കുന്ന നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തലുകള്‍. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള ആഡംബര ബസുകളില്‍ നിന്നാണ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്യായമായി നികുതി ചുമത്തുന്നത്. പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള ബസ്സുകളുടെ ശനിയാഴ്ച രാത്രി…

    Read More »
  • ബിഹാർ രണ്ടാം ഘട്ട വോട്ടെടുപ്പ്; 72 മണിക്കൂർ നേരത്തേക്ക് അടച്ച് ഇന്ത്യ നേപ്പാൾ അതിർത്തി

    ബീഹാർ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി, നേപ്പാൾ-ഇന്ത്യ അതിർത്തി ഇന്നലെ മുതൽ 72 മണിക്കൂർ നേരത്തേക്ക് അടച്ചു. സർലാഹി, മഹോട്ടാരി, റൗത്തത്ത് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ അതിർത്തി പോയിന്റുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. മഹോട്ടാരി ജില്ല മാത്രം ഇന്ത്യയുമായുള്ള പതിനൊന്ന് അതിർത്തി പോയിന്റുകൾ അടച്ചു. അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള എല്ലാ അതിർത്തി കടന്നുള്ള നീക്കങ്ങളും അതിർത്തി അടച്ച കാലയളവിൽ പൂർണ്ണമായും നിർത്തിവയ്ക്കുമെന്ന് ഇന്ത്യയുമായുള്ള അതിർത്തിയിലുള്ള ജില്ലാ ഭരണകൂട ഓഫീസുകൾ പ്രസ്താവനയിൽ പറഞ്ഞു. നേപ്പാളിലോ ഇന്ത്യയിലോ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിർത്തികൾ 72 മണിക്കൂർ അടച്ചിടുന്നത് ഒരു സാധാരണ സുരക്ഷാ നടപടിയായി മാറിയിരിക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച നടക്കും, വെള്ളിയാഴ്ച ഫലം പുറത്തുവരും. ബീഹാറിലെ 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 18 ജില്ലകളിലായി 121…

    Read More »
  • രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു; ആയുധക്കൈമാറ്റത്തിനിടെ ഗുജറാത്തിൽ ഐഎസ് ബന്ധമുള്ള മൂന്നുപേർ അറസ്റ്റിൽ

    അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റുചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നിവരെയാണ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഇവരെ, കഴിഞ്ഞ ഒരുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എടിഎസ് അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് മൂവരെയും പിടികൂടിയതെന്ന് എടിഎസ് അറിയിച്ചു. മൂവരും ആയുധങ്ങള്‍ കൈമാറുന്നതിനാണ് ഗുജറാത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും എടിഎസ് പ്രസ്താവനയില്‍ അറിയിച്ചു. മൂവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാകിസ്താനി ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകരസംഘത്തെ കഴിഞ്ഞ ജൂലായില്‍ ഗുജറാത്ത് എടിഎസ് പിടികൂടിയിരുന്നു. അല്‍…

    Read More »
  • മൂന്നു കുഞ്ഞുങ്ങളുടെ അമ്മ; സ്വവർഗ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കുറവെന്ന് കാരണം; 5 മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി

    ചെന്നൈ∙ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണു സംഭവം. സ്വകാര്യമായി ചെലവിടാൻ സമയം കുറഞ്ഞതോടെയാണ് കുഞ്ഞിനെ കൊന്നതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് 26വയസ്സുകാരിയായ ഭാരതി. ഭർത്താവ് സുരേഷിനൊപ്പം ചിന്നാട്ടി ഗ്രാമത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. അഞ്ചുമാസം പ്രായമായ ഇവരുടെ ആൺകുഞ്ഞ് നവംബർ അഞ്ചിന് മരിച്ചു. പാൽ നൽകുന്നതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി എന്നാണ് ഭാരതി ഭർത്താവിനോടു പറഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ സുരേഷിനുണ്ടായ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാരതിയുടെ ഫോൺ പരിശോധിച്ച സുരേഷ്, ഭാര്യയ്ക്ക് സുമിത്ര എന്ന സ്ത്രീയുമായി സ്വവർഗ ബന്ധമുള്ളതായി കണ്ടെത്തി. നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ ഇവർക്കുണ്ട്. വീണ്ടും ഒരു കുഞ്ഞു കൂടി ആയതോടെ ഭാരതിക്കും സുമിത്രക്കും തമ്മിൽ ചെലവിടാൻ സമയം ലഭിക്കാതായി. ഇതോടെ, കുഞ്ഞിനെ കൊലപ്പെടുത്താൻ ഇരുവരും…

    Read More »
  • ‘സൗന്ദര്യമുള്ള കുറച്ചുപേരെ ജോലിക്കെടുക്കൂ’; ഇന്ത്യന്‍ യുവാക്കള്‍ക്കു നേരെ വംശീയ അധിക്ഷേപം; സ്റ്റാര്‍ട്ടപ് കമ്പനിക്കു ആറുകോടി ഫണ്ട് ലഭിച്ചെന്ന വാര്‍ത്തയില്‍ ട്വിറ്ററില്‍ പരിഹാസം; ‘കഴിവുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ പറ്റാത്തപ്പോള്‍ പരിഹസിക്കുന്നെന്ന്’ തിരിച്ചടിച്ച് ഇന്ത്യക്കാര്‍

    ഫോബ്സിന്‍റെ മിടുക്കന്‍മാരുടെ പട്ടികയില്‍ ഇടം നേടിയവരും ഐഐടി ബിരുദധാരികളുമായ ഇന്ത്യന്‍ വംശജരായ യുവാക്കള്‍ക്കെതിരെ കടുത്ത വംശീയ അധിക്ഷേപം. സന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള എഐ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ഗിഗ 61 മില്യണ്‍ (6.1 കോടി) ഡോളറിന്‍റെ ഫണ്ട് നേടിയെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നതിനിടെയാണ് ഇന്ത്യന്‍ വംശജരായ വരുണ്‍ വുംമഡി, ഇഷ മണിദീപ് എന്നവര്‍ വംശീയ അധിക്ഷേപത്തിനും പരിഹാസത്തിനും ഇരയായത്. സമൂഹമാധ്യമമായ എക്സിലൂടെ വിഡിയോ പങ്കുവച്ചപ്പോഴാണ് ഉല്‍പന്നത്തെ കുറിച്ചോ, ഫണ്ട് ലഭിച്ചതില്‍ അഭിനന്ദനം അറിയിക്കുന്നതിനോ പകരം യുവാക്കളുടെ സൗന്ദര്യത്തെയും ഉച്ചാരണത്തെയുമെല്ലാം പരിഹസിച്ച് കമന്‍റുകള്‍ നിറഞ്ഞത്. 61 മില്യണ്‍ ഡോളറൊക്കെ കിട്ടിയ സ്ഥിതിക്ക് കാര്യം അവതരിപ്പിക്കാന്‍ കാണാന്‍ കൊള്ളാവുന്ന ആരെയെങ്കിലും വിളിച്ചിരുത്തൂ എന്നായിരുന്നു കമന്‍റുകളിലൊന്ന്. വരുണിന്‍റെ പഴയ ചിത്രങ്ങള്‍  ഇപ്പോഴത്തെ രൂപത്തോട് ചേര്‍ത്ത് വച്ചുള്ള അധിക്ഷേപവുമുണ്ടായി. എന്നാല്‍ ബുദ്ധികൊണ്ടും കഴിവ് കൊണ്ടും പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് വരുമ്പോളാണ് അരക്ഷിതരായ ചിലര്‍ ഇത്തരം തരംതാണ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മറ്റു ചിലര്‍ കുറിച്ചു. ഇത്തരം കമന്റുകള്‍ തമാശയല്ലെന്നും ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട്…

    Read More »
  • ഗണഗീതമെങ്ങിനെ ദേശഭക്തിഗാനമാകുമെന്ന് സതീശന്‍; ആര്‍എസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ്

      തിരുവനന്തപുരം: വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ഗണഗീതം ദേശഭക്തി ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം വേണ്ടെന്നും ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയില്‍ പാടിയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു. കുട്ടികള്‍ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നില്‍ ആളുകള്‍ ഉണ്ടെന്നും സതീശന്‍ ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്റലിലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

    Read More »
  • ഇന്നാണ് ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് സ്തനാര്‍ബുദ ബോധവല്‍ക്കരണം; അബുദാബിയില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ചടങ്ങുമായി ഐ.എസ്.സി

      അബുദാബി : സ്തനാര്‍ബുദ ബോധവത്കരണത്തില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പരിപാടി ഇന്ന് അബുദാബിയില്‍. രണ്ടു തലമുറയില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ‘ഐന്‍സ്റ്റീന്‍ വേള്‍ഡ് റെക്കോര്‍ഡ് ബ്രെസ്റ്റ് ക്യാന്‍സര്‍ അവെയര്‍നസ്’ എന്ന പ്രോഗ്രാം ഇന്നു വൈകീട്ട് നാലു മുതല്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ (ഐ. എസ്. സി.) മെയിന്‍ ഹാളില്‍ നടത്തും. ഐ.എസ്.സിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറമാണ് രണ്ട് തലമുറയിലെ 1500 ഓളം വനിതകള്‍ അണി നിരക്കുന്ന ബോധവല്‍ക്കരണ പ്രചാരണപരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സ്തനാര്‍ബുദ ബോധവല്‍ക്കരണം പ്രമേയമാക്കുന്ന വനിതകളുടെ ഈ സംഗമം ലോക റെക്കോര്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിക്കും. സ്തനാര്‍ബുദ ബോധ വല്‍ക്കരണ പ്രചരണത്തില്‍ ലോകത്തെ ഏറ്റവും വലിയ അമ്മ മകള്‍ സംഗമം എന്ന വിഭാഗത്തിലാണ് ഐ.എസ്.സി വനിതാ സംഗമം റെക്കോര്‍ഡ് നേട്ടം കൈവരിക്കുക എന്ന് വിമന്‍സ് ഫോറം കണ്‍വീനറും ഐ.എസ്.സിയുടെ ജനറല്‍ ഗവര്‍ണ്ണറുമായ ഡോ. ശ്രീദേവി ശിവാനന്ദം പറഞ്ഞു.…

    Read More »
  • ‘ഞാനാണ് പിഴയെന്ന്… എനിക്കിനി സഹിക്കാൻ വയ്യ… ഇയാൾ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം, ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ’’ 1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്… … ജീവിക്കാൻ കൊതിച്ചിട്ടും ജീവൻ അവസാനിപ്പിക്കേണ്ടി വന്നവളുടെ വാക്കുകൾ…

    കൊല്ലം: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും വലിയ മാനസിക പീഡനമേൽക്കേണ്ടി വന്നതായി വെളിപ്പെടുത്തി ജീവനൊടുക്കിയ, ജീവിക്കാൻ കൊതിച്ചിരുന്ന രേഷ്മയുടെ (29) ഫോൺ സംഭാഷണം പുറത്ത്. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എൻറെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ… ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാൾ ആ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’… വെള്ളിയാഴ്ചയാണ് കൊല്ലം ശൂരനാട് സ്വദേശിയായ യുവതി കഴിഞ്ഞ പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. രേഷ്മ അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടങ്ങൾ പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. 2018 മാർച്ചിലായിരുന്നു രേഷ്മയുടെ വിവാഹം. ഭർത്താവിൻറെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നു കുടുംബം പറയുന്നു. അതേസമയം തന്നെ…

    Read More »
  • ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി ; 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യം; ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി

            ജിദ്ദ : ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖത്തീബ് . നിലവിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് ഇവയ്ക്കുണ്ടാവുക. ഇടത്തരം, ഉയര്‍ന്ന മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കായി ടൂറിസം വികസിപ്പിക്കാനായി സൗദി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണിത്. വര്‍ഷങ്ങളായി ഉയര്‍ന്ന നിരക്കുള്ള ആഡംബര റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. മക്കയിലും മദീനയിലും പുതുതായി പതിനായിരക്കണക്കിന് ഹോട്ടല്‍ മുറികളാണ് നിര്‍മിക്കുന്നത്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നു. യൂറോപ്പില്‍ നിലവിലുള്ള ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

    Read More »
  • മൂന്നു ഹിസ്ബുല്ല പ്രവര്‍ത്തകരെ വധിച്ചെന്ന് ഇസ്രായില്‍ ; ഇസ്രായിലിന്റെ നടപടിയെ ലെബനീസ് നേതാക്കളും ഐക്യരാഷ്ട്രസഭയും അപലപിച്ചു

    ബെയ്റൂത്ത് : ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ശബ്ആ ഫാംസ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ലെബനീസ് ബ്രിഗേഡ്സ് സംഘടനയിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. ബര്‍അശീത് ഗ്രാമത്തില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ മറ്റൊരു ഹിസ്ബുല്ല അംഗത്തെയും സൈന്യം കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍ വ്യക്തമാക്കി . ഇസ്രായിലും ലെബനോനും തമ്മിലുള്ള ധാരണകളുടെ ലംഘനമായി പ്രദേശത്ത് ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഹിസ്ബുല്ല അംഗമാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായില്‍ സൈനിക വക്താവ് അറിയിച്ചു. ഐന്‍ അറ്റയെയും ശബ്ആ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഇസ്രായിലി ഡ്രോണ്‍ കാര്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ രണ്ട് സഹോദരന്മാര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗവര്‍ണറേറ്റുകളെ കിഴക്കുള്ള ബെക്കാ താഴ വരയുമായി…

    Read More »
Back to top button
error: