Breaking News

  • എഫ്-35 പോര്‍വിമാന ഇടപാട്; സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പെന്റഗണില്‍ നിന്ന് വാങ്ങാന്‍ പോകുന്നത് 48 വിമാനങ്ങള്‍ ; അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി സൗദി മാറും

      ജിദ്ദ യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗണ്യമായ സുരക്ഷയും സൈനിക ശേഷിയും നല്‍കുന്നതിനാല്‍ അമേരിക്കയുമായുള്ള സഖ്യം സൗദി അറേബ്യക്ക് പ്രധാനമാണ്. എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള സൗദി അറേബ്യയുടെ അപേക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പെന്റഗണിനുള്ളില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഈ ഇടപാട് സൗദി അറേബ്യയെ മാറ്റിയേക്കും. നിലവില്‍ ഇസ്രായിലിന്റെ കയ്യില്‍ മാത്രമാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളുള്ളത്. ട്രംപ് ഭരണകൂടം 2025 മെയ് മാസത്തില്‍ സൗദി അറേബ്യയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് അംഗീകരിച്ചതില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ തുടക്കത്തില്‍ തള്ളിക്കളഞ്ഞെങ്കിലും യു.എസ് പ്രതിരോധ സെക്രട്ടറി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ 48 എഫ്-35 വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍…

    Read More »
  • വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം –  സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു –  അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് –  സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി 

    വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം – സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു – അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് – സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി   തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ആർഎസ്എസ് ഗണഗീതാലാപനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.. എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും…

    Read More »
  • വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതിനെ ന്യായീകരിച്ച് സുരേഷ്‌ഗോപി; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോ എന്ന് കേന്ദ്രമന്ത്രി ; ഗണഗീതാലപനം ആഘോഷത്തിന്റെ ഭാഗമെന്നും സുരേഷ് ഗോപി

      തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായ സംഭവത്തില്‍ ഗണഗീതാലപനത്തെ പിന്തുണച്ച് തൃശൂര്‍ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ഗോപി. കുട്ടികള്‍ ചൊല്ലിയത് തീവ്രവാദഗാനമൊന്നുമല്ലല്ലോ എന്ന് സുരേഷ്‌ഗോപി ചോദിച്ചു. വിവാദത്തില്‍ മൈന്‍ഡ് ചെയ്യേണ്ട കാര്യമേയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ആ ഗാനം കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി,…

    Read More »
  • ഓണ്‍ലൈന്‍ ടാക്‌സികളെ സംരക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ; ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി ; പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്നത് ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി ; ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീത്

      തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമണങ്ങൡ നിന്ന് രക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന യാത്ര തടയലും കയ്യാങ്കളിയും തനി ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി തുറന്നടിച്ചുു. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിയുടെ കര്‍ശന താക്കീത് . സംസ്ഥാനത്ത് ഈയിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കു നേരെ സാധാരണ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധവും യാത്ര തടയലും പതിവായതോടെ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കു നേരെ അക്രമം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടി സ്വീകരിച്ച് വണ്ടി തടഞ്ഞവരുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്‍കി.

    Read More »
  • താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഭാഗികമായി തുറന്നു; പോലീസ് സുരക്ഷയില്‍ മാലിന്യ സംസ്‌കരണം ആരംഭിച്ചു ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു

    കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പോലീസ് സുരക്ഷയിലാണ് സംസ്‌കരണം തുടങ്ങിയത്. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നേരത്തെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. നിരോധനാജ്ഞ നവംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചിരുന്നു. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ…

    Read More »
  • പാലക്കാട് വാഹനാപകടത്തില്‍ മൂന്നു മരണം ; അപകടം കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് ; അപകടം ഇന്നലെ രാത്രി ; മരിച്ചത് മൂന്നു യുവാക്കള്‍ ; രണ്ടുപേര്‍ക്ക് പരിക്ക്

      പാലക്കാട് : കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഋഷി (24), ജിതിന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. കാട്ടുപന്നി ഇവരുടെ കാറിനു മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങി വന്ന യാത്രയാണ് ദുരന്തയാത്രയായത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് പരിക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി.മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.    

    Read More »
  • രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുത്വം, ഇന്ത്യയില്‍ അഹിന്ദുക്കള്‍ ഇല്ല ; ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനിയുടേയും പൂര്‍വ്വികര്‍ വരെ ഹിന്ദുക്കള്‍ ; അത് അവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നെന്ന് മോഹന്‍ഭഗവത്

    ഭാരതത്തില്‍ ‘അഹിന്ദുക്കള്‍’ ഇല്ലെന്നും രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഇന്ത്യയിലെ ‘ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികള്‍’ ആണെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. അധികാരം നേടുന്നതിന് വേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ ശോഭയ്ക്ക് വേണ്ടി ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച സംസാരിക്കവെയാണ് ഭാരതത്തിന് ‘ഉത്തരവാദികള്‍ ഹിന്ദുക്കളാണ്’ എന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ ‘അഹിന്ദു’ (ഹിന്ദു അല്ലാത്തവര്‍) ഇല്ലെന്നും, രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണ് എന്നും അദ്ദേഹം പറഞ്ഞു. ‘സംഘ യാത്രയുടെ 100 വര്‍ഷങ്ങള്‍: പുതിയ ചക്രവാളങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഭാഗവത് ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. ‘സംഘം ഒരു സംഘടിത ശക്തിയായി ഉയരുമ്പോള്‍, അത് അധികാരം ആഗ്രഹിക്കുന്നില്ല. സമൂഹത്തില്‍ പ്രമുഖ സ്ഥാനം ആഗ്രഹിക്കുന്നില്ല. ഭാരത മാതാവിന്റെ മഹത്വത്തിന് വേണ്ടി സമൂഹത്തെ സേവിക്കാനും സംഘടിപ്പിക്കാനും…

    Read More »
  • ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പില്‍ ; സാമ്പത്തിക ബുദ്ധിമുട്ടിനിടയില്‍ അഞ്ചാമതും ഒരു കുട്ടിയുണ്ടായി ; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ നവജാതശിശുവിനെ മാതാവ് പിറന്ന് മണിക്കൂറുകള്‍ക്കകം കഴുത്തുഞെരിച്ചു കൊന്നു

    ജയ്പൂര്‍: കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനെയും മാനസീക സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് രാജസ്ഥാനില്‍ യുവതി നവജാത ശിശുവിനെ പിറന്നയുടന്‍ കഴുത്തുഞെരിച്ച് കൊന്നു. സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മര്‍ദ്ദവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം പ്രസവിച്ച് മണിക്കൂറുകള്‍ക്കകം 40 വയസ്സുള്ള യുവതി തന്റെ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ് ശനിയാഴ്ച അറിയിച്ചു. പ്രതിയായ ഗുഡ്ഡി ദേവി, വ്യാഴാഴ്ച രാത്രിയാണ് തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റ് കുടുംബാംഗങ്ങള്‍ ആശുപത്രി വാര്‍ഡില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഖ്‌റാം ഛോട്ടിയ പറഞ്ഞു. ഗുഡ്ഡി ദേവി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു. അവരുടെ ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പിലാണ്. മറ്റൊരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന്…

    Read More »
  • ‘പുനർജനി’യിൽ പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വം, നന്നായി ഉപയോഗിച്ചാൽ പ്രണവ് ഒരു ഇൻർനാഷണൽ ലെവൽ ആക്ടർ: സംവിധായകൻ രാജേഷ് അമനകര

    പ്രണവ് മോഹൻലാലിൻറെ ഗംഭീര അഭിനയ മികവിനെ പ്രകീർത്തിച്ച് സംവിധായകൻ രാജേഷ് അമനകര രംഗത്ത്. പ്രണവുമായുള്ള വർഷങ്ങൾ നീണ്ട ബന്ധവും ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് രാജേഷ് പ്രണവിനെക്കുറിച്ച് പറയുന്നത്. രാജേഷ് അമനകര എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായി ചർച്ച ചെയ്യപ്പെടുകയാണ്. രാജേഷിൻറെ വാക്കുകളിലേക്ക്.. പ്രണവ് ഒരു അസാധാരണ ആക്ടർ ആണ്. നന്നായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇൻ്റർനാഷണൽ ലെവൽ ആക്ടർ ആണ്. “പുനർജനി” എന്ന ചിത്രത്തിലൂടെ അഭിനയത്തിലെ പ്രണവിൻ്റെ അഭിനയ ചാരുത ആവോളം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. 12 ദിവസങ്ങൾ കൊണ്ടാണ് പുനർജനി തീർന്നത്, പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വമായി മാത്രമായിരുന്നു. 12 വയസുള്ള മകനെ വച്ച് പടം ചെയ്യാൻ മോഹൻ ലാൽ സാറിനെ മേജർ രവി പരിചയപ്പെടുത്തിയപ്പോൾ കഥ കേട്ട ശേഷം “അയാളോട് പോയി കഥ പറയൂ അയാൾക്കിഷ്ടപ്പെട്ടാൽ ചെയ്യാം എന്നാണ് പറഞ്ഞത്. ആ ചിത്രത്തിൻ്റെ കഥയിലെ നാറാണത്ത് ഭ്രാന്തൻ എന്നാ കഥാ പാത്രത്തിൻ്റെ സ്വാധീനവും പരകായ പ്രവേശവും, മാനറിസവുമെല്ലാം…

    Read More »
  • ഭീകരപ്രവര്‍ത്തനത്തിനും ബലാത്സംഗക്കേസിലും അറസ്റ്റിലായവര്‍ക്ക് ജയിലില്‍ സുഖവാസം ; പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഐഎസ്‌ഐഎസ് തീവ്രവാദിയും ബലാത്സംഗക്കേസ് പ്രതിയും മൊബൈലും ഉപയോഗിക്കുന്നു ടെലിവിഷനും കാണുന്നു

    ബംഗലുരു: ബംഗളൂരു ജയിലില്‍ തീവ്രവാദപ്രവര്‍ത്തനത്തിനും ബലാത്സംഗ കുറ്റത്തിനും ജയിയിലായവര്‍ക്ക് വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. ഐഎസ്‌ഐഎസ് റിക്രൂട്ടര്‍, ബലാത്സംഗക്കേസ് പ്രതി എന്നിവര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ടെലിവിഷന്‍ കാണുന്നതായുമാണ് വിവരം. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയും തടവുകാര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കുപ്രസിദ്ധ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് ഈ ആരോപണങ്ങള്‍ ശക്തമായത്. ഒരു വീഡിയോ ക്ലിപ്പില്‍, ഐഎസ്‌ഐഎസ്് റിക്രൂട്ടറെന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീല്‍ മന്ന ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. മന്ന ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതും, പിന്നില്‍ ടിവിയോ റേഡിയോയോ പ്രവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അദ്ദേഹം ആരോടോ സംസാരിക്കുന്നതും ചായ ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. എന്‍ഐഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സുഹൈബ് മന്ന മറ്റ് ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് പണം സമാഹരിക്കുകയും, ഖുറാന്‍ സര്‍ക്കിള്‍ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ തുര്‍ക്കി…

    Read More »
Back to top button
error: