Breaking News
-
‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻകിട്ടി, കേന്ദ്രകമ്മിറ്റി അംഗമായി;ഇക്കുറി പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുമെന്നായിരിക്കും ഓഫർ‘- സണ്ണി ജോസഫ്
കണ്ണൂർ: കെ.കെ. ശൈലജയെ പരിഹസിച്ച് പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. ഓരോ തിരഞ്ഞെടുപ്പു തോൽവിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാമർശം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. ‘ശൈലജടീച്ചറും ഞാനുമായി ആദ്യമൊന്ന് മത്സരിച്ചു. എനിക്കൊരു ഇമേജും ഉണ്ടായിരുന്നില്ല. പക്ഷേ, സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായിരുന്നു. ഞാൻ ജയിച്ചു. ശൈലജ ടീച്ചർ, ഈ പറയുന്ന ഇമേജോടു കൂടി വടകരയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഇവിടെ മത്സരിക്കാൻ ശൈലജ ടീച്ചറുടെ മനസ്സ് എന്താണെന്ന് നിങ്ങൾ വായിച്ചു മനസ്സിലാക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻകിട്ടി സംഘടനാപരമായി, ഇപ്പോൾ തോൽക്കുമ്പോൾ ടീച്ചറെ ചിലപ്പോൾ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫർ ഇല്ലെങ്കിൽ ടീച്ചർ മത്സരിക്കാനിടയില്ല, എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. ശൈലജ ടീച്ചർ ഇതിനുമുൻപ് മത്സരിച്ചപ്പോഴെല്ലാം നാമ നിർദ്ദേശ പത്രിക കൊടുക്കാൻ കണ്ണൂർ വരെ പോകണമായിരുന്നു. എന്നാൽ താൻ എംഎൽഎയായതോടെ ഇരിട്ടിയിൽ…
Read More » -
മുഹൂർത്തം നോക്കി പത്രിക സമർപ്പിക്കാനെത്തി ബിജെപി സ്ഥാനാർഥി പത്മജ വേണുഗോപാൽ, കോൺഗ്രസിനു ശേഷം പത്രിക സമർപ്പിക്കേണ്ടത് എൽഡിഎഫ്, അടുത്തത് തനിക്ക് പത്രിക നൽകണമെന്ന് പത്മജ!! തർക്കത്തിനൊടുവിൽ സമവായം, വഴിമാറിക്കൊടുത്ത് ആലങ്കോട് ലീലാകൃഷ്ണൻ
തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ സിപിഎം- ബിജെപി സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. പത്മജ മുഹൂർത്തം നോക്കിയാണ് പത്രിക സമർപ്പിക്കാനെത്തിയത്. ഇതിനിടെ രാവിലെ ആദ്യം പത്രിക നൽകാനെത്തിയ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതോടെ സമയക്രമം തെറ്റി. മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽതന്നെ പത്രിക സമർപ്പിക്കണമെന്ന് പത്മജ വേണുഗോപാൽ നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. ഗുജറാത്ത് മുഖ്യമന്ത്രിയോടൊപ്പമാണ് പത്മജ പത്രിക നൽകാനെത്തിയത്. എന്നാൽ, മുൻഗണനാക്രമം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥിക്കാണ് പത്രിക നൽകാൻ അവസരം ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാഗ്വാദം നടന്നു. ഒടുവിൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തി. എൽഡിഎഫ് സ്ഥാനാർഥികൾ മാറിനിൽക്കുകയും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട സമയത്ത് പത്രിക നൽകാൻ അനുവദിക്കുകയും ചെയ്തു. തുടർന്ന് എൻഡിഎ സ്ഥാനാർഥി പത്രിക നൽകിയതിന്ശേഷം എൽഡിഎഫ് സ്ഥാനാർഥികൾ തിരിച്ചെത്തി പത്രിക സമർപ്പണം പൂർത്തിയാക്കി.
Read More » -
‘പ്രിയപ്പെട്ട ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല… ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രം’- മസൂദ് പെസെഷ്കിയാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്ന് ആഴ്ചകൾ പിന്നിട്ടുനിൽക്കുമ്പോൾ അയൽക്കാരായ ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. ഇസ്ലാമിക് രാജ്യങ്ങളോട് തങ്ങൾക്ക് യാതൊരു തർക്കവുമില്ലെന്നും ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’. നമ്മുടെ ഭിന്നതകളിൽ നിന്ന് പ്രയോജനം നേടുന്നത് സയോണിസ്റ്റ് ശക്തികളാണ്,” എന്ന് പെസെഷ്കിയാൻ സന്ദേശത്തിൽ പറയുന്നു. അതുപോലെ ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. അതേസമയം ഇറാനിലെ പാർസ് പ്രകൃതിവാതക പാടത്തിനും ബൂഷെർ ആണവനിലയത്തിനും നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക്…
Read More » -
‘നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ല’… ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്
തോൽവികളിൽ നിന്ന് തോൽവികളിലേക്കു നീങ്ങി ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിൽ ഇന്ത്യയോട് തോറ്റ് കപ്പും അടിച്ചുമാറ്റി മുങ്ങിയ പാക്കിസ്ഥാൻ ടി 20 ലോകകപ്പിലും നാണംകെട്ടാണ് പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമർശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോർഡിനും നേരെ ഉയരുന്നത്. ഇപ്പോഴിതാ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് ലത്തീഫ് പറഞ്ഞത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെയാണ് ലത്തീഫ് പ്രതികരണം. ‘ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം…
Read More » -
ഭീഷണിയുണ്ട്, ദയവായി ഓഫീസ് പൊളിച്ച് നീക്കിതരണം, സ്ഥലഉടമയുടെ അഭ്യർഥന, വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു… ഭീഷണിക്കു പിന്നിൽ സിപിഎം- വിമതൻ!! മറ്റൊൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്, ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്- വി കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഭീഷണിയെ തുടർന്ന്പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയതിനെതുടർന്നാണ് പൊളിച്ചതെന്നാണ് പരാതി. പൊളിച്ചില്ലെങ്കിൽ ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വി കുഞ്ഞികൃഷ്ണനൊപ്പമുള്ള സിപിഎം വിമതർ ആരോപിച്ചു. അതുപോലെ ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി സ്ഥലം ഉടമയും പറഞ്ഞു. തങ്ങൾ കാരണം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പൊളിച്ച് നീക്കിയതെന്നും ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. അതേസമയം പയ്യന്നൂർ കോത്തായി മുക്കിലായിരുന്നു ഓഫീസ് ഒരുക്കിയിരുന്നത്. ഭീഷണിയെതുടർന്ന് പിന്നീട് പൊളിക്കുകയായിരുന്നു. ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടർന്നാണ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത് മുതൽ വലിയ കള്ളപ്രചാരണമാണ് ആരംഭിച്ചത്. അതൊന്നും ജനങ്ങൾക്കിടയിൽ ഏശിയില്ലെന്നും താൻ കോൺഗ്രസിലേക്കും ബിജെപിയിലേക്കും പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണമടക്കം നടത്തിയെങ്കിലും ജനങ്ങൾ അതൊന്നും മുഖവിലക്കെടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സ്ഥലം…
Read More » -
ഡീഗോ ഗാര്‍ഷ്യ ചെറിയ മീനല്ല; ഹെവി ബോംബറുകളുടെ ആസ്ഥാനം; ഇറാന്റെ മിസൈല്‍ ശേഷി കണക്കുകൂട്ടലിനും അപ്പുറം? 4000 കിലോമീറ്റര്‍ റേഞ്ചില്‍ ഞെട്ടി അമേരിക്ക; വന്‍ മുന്നറിയിപ്പെന്നു വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്‍ രണ്ട് ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന്റെ ഞെട്ടലില്‍ ലോകം. മിസൈലുകളുടെ പരിധി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം എന്നിവയിലേക്കു ലോകത്തിന്റെ ശ്രദ്ധ മാറ്റുന്ന നീക്കമാണ് ഇറാന്‍ നടത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിസൈല്‍ പരാജയപ്പെടുകയും മറ്റൊന്ന് തടയപ്പെടുകയും ചെയ്തിട്ടുണ്ടാകാം എങ്കിലും, ഈ ശ്രമം വന്‍ അപകട മുന്നറിയിപ്പാണു നല്‍കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 2,000 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്‍ പരസ്യമായി അവകാശപ്പെടുന്നത്. പരസ്യമായി പ്രഖ്യാപിച്ച ഈ പരിധിയുടെ ഇരട്ടി ദൂരത്തുള്ള ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചെങ്കില്‍ ലോകത്തിനറിയാത്ത വെളിപ്പെടുത്താത്ത ശേഷികള്‍ ഇറാന്റെ പക്കലുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇറാന്‍ തങ്ങളുടെ സംവിധാനങ്ങള്‍ യഥാര്‍ത്ഥ ഐആര്‍ബിഎമ്മിന് (—) സമാനമായ രീതിയില്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്കും തെക്കന്‍ യൂറോപ്പിലേക്കും വരെ എത്താന്‍…
Read More » -
അരുവിക്കരയിൽ നടൻ വിവേക് ഗോപൻ, അടൂരിൽ പന്തളം ഗോപാലൻ!! കൃഷ്ണകുമാറിന് സീറ്റില്ല, മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാർഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. അതേസമയം പ്രതീക്ഷിച്ചിരുന്നെങ്കിലും നടൻ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയൻതന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ സുരേഷുമാണ് സ്ഥാനാർഥികൾ. അരുവിക്കരയിൽ നടൻ വിവേക് ഗോപൻ സ്ഥാനാർഥിയാകും. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാകും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ്, ചിറയൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായർ എന്നിവരും സ്ഥാനാർഥികളാകും.
Read More » -
ഭൂരിപക്ഷം ലഭിച്ചാല്‍ എംഎല്‍എമാര്‍ക്ക് എംപിയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കാം; ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍; പട്ടികയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി; ഭൂരിഭാഗവും വേണുഗോപാല്‍ പക്ഷക്കാര്‍; ക്രിസ്ത്യന്‍, നായര്‍ വിഭാഗത്തിന് വാരിക്കോരി
ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത രീതിയില്‍ രാഹുല്‍ ഗാന്ധിക്കുള്ള അതൃപ്തിയാണു മാരത്തണ്‍ ചര്‍ച്ചയിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് വാര്‍ത്തകള്‍ രാത്രി പത്തരയോടെ അവസാനിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം വ്യത്യസ്തമായിരുന്നു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ കാത്തുകെട്ടിക്കിടന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയായ 10 രാജാജി മാര്‍ഗിലേക്ക് നിരവധി വാഹനങ്ങള്‍ പ്രവേശിക്കുന്നെന്ന റിപ്പോര്‍ട്ട് വരുന്നത്. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്്ഷന്‍ കമ്മിറ്റിയുടെ (സിഇസി) നിര്‍ണ്ണായക യോഗം ആരംഭിക്കാന്‍ പോകുകയാണെന്ന് വ്യക്തമായത്. കേരളത്തിലെ സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ചകള്‍ ഖാര്‍ഗെയുടെ വസതിയിലേക്കു മാറിയത്. സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ മാത്രം പരിഗണിക്കുന്നതിന് പകരം ജാതി സമവാക്യങ്ങള്‍, വിജയസാധ്യത, മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം എന്നിവ കൂടി കണക്കിലെടുത്ത് സിഇസിയില്‍…
Read More » -
ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി, മരിച്ചത് ചെർക്കള സ്കൂളിലെ അധ്യാപകൻ, വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്
കാസർകോട്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് (32)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Read More »
