Breaking News
-
മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം; ചക്രവാതചുഴി തീവ്രന്യൂനമര്‍ദമായി മാറിയേക്കും ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായുള്ള തീവ്ര ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് ശക്തമായ മഴയ്ക്ക് കളമൊരുക്കുന്നത്. ചക്രവാതചുഴി രണ്ടുദിവസത്തിനകം അതിശക്തമായ തീവ്രന്യൂനമര്‍ദമായി മാറുമെന്നാണ് സൂചന. അടുത്ത ഏഴ് ദിവസവും ശക്തമായ മഴയയായിരിക്കുമെന്നാണ് സൂചനകള്‍. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 5 കിമീ വരെയും ചിലപ്പോള്‍ 55 കിമീ വരെയും…
Read More » -
അമ്മാവിയുമായി ഒളിച്ചോടിയ മരുമകന്‍ പ്രണയം അവസാനിപ്പിച്ചു ; ഉത്തര്‍പ്രദേശില്‍ രണ്ടുകുട്ടികളുടെ മാതാവ് കൈത്തണ്ട മുറിച്ചു ; ആത്മഹത്യാശ്രമം നടത്തിയത് പോലീസ് സ്‌റ്റേഷനില്‍ വെച്ച്
ലക്നൗ: മരുമകന്‍ ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൈത്തണ്ട മുറിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മരുമകനോടൊപ്പം ഏഴ് മാസമായി ബറേലിയില്‍ താമസിച്ചു വരികയായിരുന്നു. മരുമകന്‍ പിന്നീട് പ്രണയത്തില്‍ നിന്നും പിന്മാറി. ഡല്‍ഹിയില്‍ നിന്നുള്ള പൂജ മിശ്രയെ ലളിത് കുമാര്‍ കഴിച്ചിരുന്നു. ഇവര്‍ക്ക് ഏഴും ആറും പ്രായത്തിലുള്ള രണ്ട് ആണ്‍മക്കളുടെ അമ്മയാണ്. ജോലിയില്‍ സഹായിക്കാന്‍ ഭര്‍ത്താവ് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് അവര്‍ തന്നേക്കാര്‍ 15 ഇളയവനായ അനന്തരവന്‍ അലോക് മിശ്രയെ കണ്ടുമുട്ടിയത്. അലോക് കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയബന്ധം വളര്‍ന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ലളിത് അലോകിനെ പറഞ്ഞയച്ചു. എന്നാല്‍ പൂജ കുട്ടികളെ ഉപേക്ഷിച്ച് ബറേലിയിലേക്ക് കാമുകനൊപ്പം താമസം മാറി. അവിടെ അവര്‍ ഏഴ് മാസത്തോളം ഒരുമിച്ച് താമസിച്ചു. പിന്നീട് പൂജയും അലോകും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍, സ്വന്തം ഗ്രാമമായ സീതാപൂരിലേക്ക് അലോക് മടങ്ങി. എന്നാല്‍…
Read More » -
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഐഎന്‍എസ് വിക്രാന്തില്‍ ; ഇന്ത്യന്‍ നാവികസേനയ്ക്കൊപ്പം പ്രധാനമന്ത്രി ; ദീപങ്ങളുടെ ഉത്സവം ചെലവഴിച്ചത് സൈനിക യൂണിഫോമില്‍ സേനാംഗങ്ങള്‍ക്കൊപ്പം
പനജി: ഇത്തവണ ഇന്ത്യന്‍ നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച ഗോവയുടെയും കാര്‍വാറിന്റെയും (കര്‍ണാടക) തീരത്ത് ഐഎന്‍എസ് വിക്രാന്തില്‍ നാവിക സേനയോടൊപ്പം ദീപങ്ങളുടെ ഉത്സവം ചെലവഴിച്ചു. ഇന്ത്യയുടെ സൈനിക യൂണിഫോമില്‍ സേനാംഗങ്ങള്‍ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ പതിവിന്റെ ഭാഗമാണ് ഇത്. വര്‍ഷങ്ങളായി, സൈനികര്‍, വ്യോമസേനാംഗങ്ങള്‍, നാവികര്‍ എന്നിവരോടൊപ്പം ഉത്സവം ആഘോഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ ചില ഭൂപ്രദേശങ്ങളിലൂടെയും അതിര്‍ത്തി ഔട്ട്പോസ്റ്റുകളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. പ്രധാനമന്ത്രിയായ ആദ്യ വര്‍ഷത്തില്‍, ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയറില്‍ അദ്ദേഹം ദീപാവലി ചെലവഴിച്ചു, അവിടെ സൈനികരെ വിന്യസിച്ചു. അടുത്ത വര്‍ഷം, 1965-ലെ യുദ്ധത്തിലെ വീരന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹം അമൃത്സറിലെ ദോഗ്രായ് യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. 2014-ല്‍ അധികാരമേറ്റതിനുശേഷം, മോദി സായുധ സേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് ഒരു പാരമ്പര്യമാക്കി മാറ്റി. നൂറു കണക്കിന് ‘ധീരരായ’ നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, ‘അവരോടൊപ്പം വിശുദ്ധ ഉത്സവം ആഘോഷിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന്’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ…
Read More » -
‘വിശ്വാസികളായവര്‍ക്ക് ദീപാവലി ആശംസിക്കുന്നു’ ; തരം കിട്ടുമ്പോഴെല്ലാം ഹിന്ദുമതത്തെ അപമാനിക്കുന്നു ; ഉദയാനിധി ഹിന്ദുവിരുദ്ധനെന്ന് ബിജെപി ; ദീപാവലി ആശംസാസന്ദേശം വിവാദത്തില്‍
ചെന്നൈ: വിശ്വാസമുള്ളവര്‍ക്ക് ഞാന്‍ ദീപാവലി ആശംസിക്കുന്നു എന്ന ഉദയാനിധിയുടെ പ്രസ്താവന വിവാദമാക്കി ബിജെപി. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ദീപാവലിയുമായി ബന്ധപ്പെട്ടും തമിഴ്നാട് ഉപ മുഖ്യമന്ത്രിയും ഡിഎംകെയുടെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഉദയാനിധി ഹിന്ദുവിരുദ്ധനാണെന്ന് അവര്‍ ആരോപിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ദീപാവലി ആശംസ അദ്ദേഹത്തിന്റെ ഹിന്ദുക്കളോടുള്ള വിവേചനത്തിന്റെ ഭാഗമാണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ‘ഡിഎംകെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍, എല്ലാ പൗരന്മാരെയും സമ്പൂര്‍ണ്ണ സമത്വത്തോടെ പരിഗണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയ ഭരണഘടന, ഈ അനിവാര്യതയെ വ്യക്തമായും അടിവരയിടുന്നു. എന്നിരുന്നാലും, ഡിഎംകെ ഭരണകൂടത്തിന് ഉത്സവങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനുള്ള അടിസ്ഥാന മര്യാദ പോലും ഇല്ല, പകരം ഹിന്ദു വിശ്വാസത്തിനെതിരെ മാത്രം നിരന്തരമായ വിദ്വേഷം വമിപ്പിക്കുന്നു.” പ്രസാദ് പറഞ്ഞു. നേരത്തെ, 2023 ല്‍, സനാതന ധര്‍മ്മം സാമൂഹിക നീതിയുടെ ആശയത്തിന് എതിരാണെന്നും അത് ‘ഉന്മൂലനം…
Read More » -
ക്യാംപസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷൈൻ ടോം ചാക്കോ ഫിലിം ‘ഡർബി’യുടെ ചിത്രീകരണം പൂർത്തിയായി
കൊച്ചി: ക്യാംപസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായി അവതരിപ്പിക്കുന്ന ചിത്രം ഡർബിയുടെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ്, ദീപാ മൺസൂർ എന്നിവരാണ് നിർമ്മിക്കുന്നത്. ജമാൽ വി ബാപ്പു വാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. ഡർബി എന്നു വാക്ക് അർത്ഥമാക്കുന്നത് മത്സരം എന്നാണ്. ക്യാംപസിലെലെ കുട്ടികൾക്കിടയിൽ പല രീതിയിലുള്ള മത്സരങ്ങൾ ഉണ്ടാകുക സ്വഭാവികം. കലാ, കായിക, രംഗങ്ങളിൽ, അവർക്കിടയിൽ അരങ്ങേറുന്ന പ്രണയത്തിൻ്റെ പശ്ചാത്തലത്തിലൊക്കെ ഇത്തരം മത്സരങ്ങൾ കടന്നുവരാം. അത്തരം ചില സന്ദർഭങ്ങളെ രണ്ടു ഗ്രൂപ്പുകളാക്കിയാണ് ചിത്രത്തിൻ്റെ കഥാ വികസനം. ഒരു ക്യാംപസ് വർണ്ണപ്പൊലിമയും നിറപ്പകിട്ടുമൊക്കെ കോർത്തിണക്കി യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഷൈൻ ടോം ചാക്കോ, പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ആദം സാബിക് (ഒസ്‌ലർ ഫെയിം,) ജോണി ആൻ്റണി, ശബരീഷ് വർമ്മ സന്തോഷ് കീഴാറ്റൂർ, അബു സലിം, ശിവ…
Read More » -
ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശ, ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോവയില്‍ കളിക്കാനെത്തിയേക്കില്ല ; 40 കാരന്‍ ലോകതാരം ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിടയില്ലെന്ന് സൗദി മാധ്യമങ്ങള്‍
ഫറ്റോര്‍ദ: ലോകഫുട്‌ബോളര്‍ പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോവയില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 എവേ മത്സരത്തില്‍ കളിക്കാനെത്തിയേക്കില്ല. ഗോവന്‍ ടീമിനെ തിരേയുള്ള മത്സരം സൂപ്പര്‍താരം ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍. എഫ്സി ഗോവ മാനേജ്മെന്റിന്റെ നിരവധി അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും 40 കാരനായ റൊണാള്‍ഡോ യാത്രാ സംഘത്തിന്റെ ഭാഗമാകാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍-ഫത്തേഹിനെതിരെ വിജയിച്ച ശേഷമാണ് ടീം ഗോവയില്‍ എത്തുന്നത്. ഒക്‌ടോബര്‍ 22 ന്ാണ് ടീമിന്റെ മത്സരങ്ങള്‍. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് അല്‍ നസര്‍ കളിക്കുക. എഫ്സി ഗോവ മുന്‍ എഎഫ്സി കപ്പ് ജേതാക്കളായ അല്‍ സീബിനെ പരാജയപ്പെടുത്തി എസിഎല്‍ 2 ലേക്ക് യോഗ്യത നേടിയത്. അല്‍-നാസറും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്സി ഗോവയും കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ ഇടം നേടിയത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഇന്ത്യയിലേക്ക് ഒരു മത്സരത്തിനായി വരുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അല്‍-നാസറുമായുള്ള കരാറില്‍ സൗദി അറേബ്യയ്ക്ക് പുറത്തുള്ള മത്സരങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവകാശം നല്‍കുന്ന ഒരു വ്യവസ്ഥയുണ്ടെന്നാണ് വിവരം.…
Read More » -
സി വി പ്രേം കുമാറിന്റെ “ആൾരൂപങ്ങൾ” സിനിമ തിരക്കഥ പുസ്തകം പ്രകാശിതമായി
ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി വി പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ തീയേറ്ററുകളിലെത്തിയ കലാമൂല്യമുള്ള സിനിമ “ആൾരൂപങ്ങളുടെ” തിരക്കഥ പുസ്തകം സമം ആർട്സ് തിരുവനന്തപുരത്തിൻ്റെ ബാനറിൽ പ്രകാശിതമായി. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ച് കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദും പ്രകാശന കർമ്മം നിർവ്വഹിച്ചു. രണ്ടുപേരിൽ നിന്നും പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചത് സി വി പ്രേംകുമാറിൻ്റെ കൊച്ചുമകൾ അയിനയാണ്. തിരക്കഥ പുസ്തക പ്രകാശനത്തോടനുബ്ബന്ധിച്ച് ആൾരൂപങ്ങൾ സിനിമ പ്രദർശനമുണ്ടായിരുന്നു. ആശംസകൾ അറിയിച്ചത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, ചിത്രത്തിൻ്റെ നിർമ്മാതാവ് എ എം നൗഷാദ് എന്നിവരാണ്. സ്വാഗതമാശംസിച്ചത് പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ തിയറ്റർ ആർട്ടിസ്റ്റും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാറാണ്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് സമം ആർട്ട്സിൻ്റെ പ്രസിഡൻ്റും ചലച്ചിത്ര പിആർഓ യുമായ അജയ് തുണ്ടത്തിലും കൃതജ്ഞത രേഖപ്പെടുത്തിയത് സമം ആർട്സിൻ്റെ…
Read More » -
ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും ; പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും ; പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പരിഹാസവുമായി കെ.സുരേന്ദ്രന്‍
എകെജി സെന്ററില്‍ വിളിച്ച് പിണറായി രണ്ടു കണ്ണുരുട്ടല്‍ നടത്തുമ്പോള്‍ ബിനോയ് വിശ്വത്തിന്റെ എല്ലാ എതിര്‍പ്പുകളും അവസാനിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വെളിയം ഭാര്‍ഗവനെ പോലെയുള്ള നല്ല നേതാക്കള്‍ ഉണ്ടായിരുന്ന സിപിഐയ്ക്ക് ഇപ്പോള്‍ നാട്ടില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പാണെന്നും പറഞ്ഞു. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും. പിന്നീട് എതിര്‍പ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. നേരത്തേ പിഎംശ്രീ പദ്ധതിയെ എതിര്‍ത്ത് സിപിഐ രംഗത്ത് വന്നിരുന്നു. കേന്ദ്രവിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കാന്‍ കാരണമാകുമെന്ന് ആയിരുന്നു സിപിഐ നടത്തിയ വിമര്‍ശനം. നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ അടക്കം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.എന്നാല്‍ രണ്ട് വര്‍ഷമായി മുടങ്ങികിടക്കുന്ന 1500 കോടിയോളം രൂപ വാങ്ങിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍…
Read More » -
ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി ബിജെപി ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതിനിടയില്‍ കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയില്‍ തര്‍ക്കം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം പുരോഗ മിക്കുകയാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് വിഷ യം. നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുളള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ ജോര്‍ജ് കുര്യനാണ് ആദ്യം പോസ്റ്റിട്ടത്. പിന്നീട് രാജീവ് ചന്ദ്രശേഖറും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന മട്ടില്‍ പോസ്റ്റിട്ടു. കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും നേതാക്കള്‍ക്കിടയില്‍ മത്സരമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോള്‍ അത് താന്‍ ആവശ്യപ്പെട്ടിട്ടാണ് എന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ പല നേതാക്കളും അവകാ ശവാദവുമായി വന്നു. ക്രെഡിറ്റ് തര്‍ക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാ ന അധ്യ ക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി യതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ്…
Read More »
