Breaking News
-
ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി ബിജെപി ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതിനിടയില്‍ കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയില്‍ തര്‍ക്കം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം പുരോഗ മിക്കുകയാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് വിഷ യം. നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുളള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ ജോര്‍ജ് കുര്യനാണ് ആദ്യം പോസ്റ്റിട്ടത്. പിന്നീട് രാജീവ് ചന്ദ്രശേഖറും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന മട്ടില്‍ പോസ്റ്റിട്ടു. കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും നേതാക്കള്‍ക്കിടയില്‍ മത്സരമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോള്‍ അത് താന്‍ ആവശ്യപ്പെട്ടിട്ടാണ് എന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ പല നേതാക്കളും അവകാ ശവാദവുമായി വന്നു. ക്രെഡിറ്റ് തര്‍ക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാ ന അധ്യ ക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി യതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ്…
Read More » -
‘രഹനയും ബിന്ദു അമ്മിണിയുമെത്തിയത് പൊറോട്ടയും ബീഫും കഴിച്ചിട്ട്’ പ്രസ്്താവനയില്‍ നിന്നും പിന്നോട്ടില്ല ; വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍
കൊല്ലം: ശബരിമലയില്‍ വന്‍ വിവാദമായി മാറിയ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് അല്‍പ്പംപോലും പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതില്‍ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ പ്രസ്താവന നേരത്തെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞതില്‍ പ്രശ്‌നമില്ല. പന്തളത്ത് താന്‍ ഇക്കാര്യം പ്രസംഗിച്ചപ്പോള്‍ അത് വര്‍ഗീയതയായി. വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ പിണറായി വിജയന്‍ വഴിയൊരുക്കുമെന്നും പറഞ്ഞു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകള്‍ തന്നെ ഇതിന് ഉദാഹരണമാണെന്നും…
Read More » -
തിരുവാണിയൂർ ജി.പി.എസ്. സൂപ്പർ സ്ലാം കായികമേള സമാപിച്ചു; മിന്നുന്ന പ്രകടനം കാഴ്ചവച്ച് പതിനഞ്ചോളം ടീമുകൾ
കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ (ജിപിഎസ്) നടന്ന അഞ്ചാമത് ജില്ലാതല ജിപിഎസ് സൂപ്പർ സ്ലാം കായികമേളയ്ക്ക് ആവേശകരമായ സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള പതിനഞ്ചോളം ടീമുകളാണ് കായിക പ്രതിഭ തെളിയിക്കാനായി അണിനിരന്നത്. നാഷനൽ ബാസ്‌ക്കറ്റ്‌ബോൾ താരവും കസ്റ്റംസ് ടീം അംഗവുമായ എബിൻ സാബു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദിലിപ് ജോർജ് അധ്യക്ഷത വഹിച്ചു. കിരീടപ്പോരാട്ടങ്ങളിൽ ആവേശം അലതല്ലി. U-19 ഫുട്‌ബോൾ കിരീടം ഗ്ലോബൽ പബ്ലിക് സ്കൂൾ, തിരുവാണിയൂർ സ്വന്തമാക്കി. വാശിയേറിയ ഫൈനലിൽ ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറയെയാണ് ഗ്ലോബൽ പരാജയപ്പെടുത്തിയത്. ദി ചാർട്ടർ സ്കൂളാണ് രണ്ടാം റണ്ണറപ്പ് സ്ഥാനം നേടിയത്. U-17 പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോൾ കിരീടം രാജഗിരി ക്രിസ്തു ജയന്തി, കാക്കനാട് സ്വന്തമാക്കി. ദി ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ ഒന്നാം റണ്ണറപ്പും, ആതിഥേയരായ ഗ്ലോബൽ പബ്ലിക് സ്കൂൾ രണ്ടാം റണ്ണറപ്പുമായി. U-17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജെംസ് മോഡേൺ അക്കാദമി വിജയികളായി.…
Read More » -
ട്രംപിന്റെ കരാര്‍ ഇഴയുന്നു; കൊല്ലപ്പെട്ട ബന്ദികളുടെ കൈമാറ്റം വൈകിപ്പിച്ച് ഹമാസ്; രോഗികളെ ഒഴിപ്പിച്ച് ജോര്‍ദാനിയന്‍ ആശുപത്രി പിടിച്ചെടുത്തു സൈനിക താവളമാക്കി; സഹായം നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍; ഗാസ വീണ്ടും സംഘര്‍ഷത്തിലേക്ക്?
ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ബന്ദികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാതെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാളുന്നു. ട്രംപിന്റെ കരാര്‍ അനുസരിച്ച് ഇസ്രയേല്‍- ഹമാസ് ധാരണ നിലവില്‍ വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളെ കൈമാറണം. എന്നാല്‍, 20 പേരെ കൈമാറിയത് ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ എവിടെയെന്നതു വ്യക്തമല്ല. ബന്ദികളെ കൈമാറാതെ ഹമാസ് അടിസ്ഥാനമുറപ്പിക്കാനും ജനങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുമാണു ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 10 മൃതശരീരങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരെ നല്‍കുന്നതു വൈകുന്നതിന് അനുസരിച്ച് കരാറിന്റെ നിലനില്‍പും പ്രതിസന്ധിയിലാകും. ഹമാസിനു വളരെയെളുപ്പത്തില്‍ മരിച്ച ബന്ദികളെ കണ്ടെത്താനും തിരിച്ചു നല്‍കാനും കഴിയും. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കരാറിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗീഡിയോണ്‍ സാര്‍ പറഞ്ഞു. ശരീരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കുറച്ചു സമയം എടുക്കുമെന്നുമാണ് നിലവില്‍ ഹമാസിന്റെ നിലപാട്. ബന്ദി കൈമാറ്റം വൈകിയാല്‍ ഗാസയിലേക്കുള്ള സഹായ വിതരണവും നിര്‍ത്തി വയ്‌ക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് ഒരു ശരീരം…
Read More » -
രോ-കോ വീണ്ടും കളത്തില്‍; ആത്മവിശ്വാസത്തില്‍ ശുഭ്മാന്‍ ഗില്‍; ആരാകും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാര്‍; രോഹിത്തും കോലിയും അല്ലെന്ന് വിലയിരുത്തല്‍
പെര്‍ത്ത്: ആറു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ആരു തിളങ്ങുമെന്ന വിലയിരുത്തലുകളും സജീവം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഞായറാഴ്ച പെര്‍ത്തില്‍ ആദ്യ മത്സരത്തിന് ഇന്ത്യയിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം പരമ്പരയില്‍ ഗില്ലിനു മുതല്‍ക്കൂട്ടാകും. ഫിറ്റ്‌നെസിന്റെ പഴിയെല്ലാം പരിഹരിച്ചാണു രോഹിത്ത് ഇറങ്ങുന്നത്. 38-ാം വയസില്‍ 20 കിലോ തൂക്കം കുറച്ചു. രോഹിത്തിന്റെ നെറ്റ് സെഷനുകളും വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഡ്രൈവുകളും പുള്‍ഷോട്ടുകളുമെല്ലാം മനോഹരമായി ചിത്രീകരിച്ച വീഡിയോകളും പുറത്തിറങ്ങി. അച്ചടക്കത്തിനു പേരുകേട്ടയാളാണു വിരാട് കോലി. ടി20യില്‍നിന്നു വിരമിച്ചശേഷം കോലി ഏകദിനത്തിലാണു കേന്ദ്രീകരിച്ചത്. ഈ വര്‍ഷംതന്നെ അദ്ദേഹം ഒന്നിലേറെ സെഞ്ചുറി നേടി. ബാറ്റിംഗ് ആവറേജ് 57ല്‍ എത്തിച്ചു. ട്രെയിനിംഗ് സമയത്തും കോലി കൂടുതല്‍ ജാഗ്രത പാലിച്ചു. 273 ഏകദിനത്തില്‍നിന്ന് 11,168 റണ്‍സ് രോഹിത് നേടി. 49 ആണ് ആവറേജ്. 32 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും നേടി. വലിയ കളികള്‍ക്ക്…
Read More » -
ഗുരുതര സാമ്പത്തിക തട്ടിപ്പ്; കുറ്റകൃത്യങ്ങള്‍; ഒമ്പത് സൈനിക ജനറല്‍മാരെ പുറത്താക്കി ചൈന; ചരിത്രത്തിലെ അസാധാരണ നടപടി; പുറത്താക്കിയവരില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍
ബീജിംഗ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാർട്ടിയുടെ നയരൂപീകരണ സമിതിയായ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ്, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിയാവോ ഹുവാ, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്…
Read More » -
പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാരും; കടുത്ത ഭാഷയില്‍ അപലപിച്ച് ഐസിസി; പാകിസ്താനുമായുള്ള ടി20 മത്സരത്തില്‍നിന്ന് പിന്‍മാറി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തില്‍ മൂന്ന അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാര്‍ കൊല്ലപ്പെട്ടതില്‍ കടുത്ത നിലപാടുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. താലിബാനുമായുള്ള സംഘര്‍ഷത്തില്‍ വ്യോമാക്രമണത്തിനിടെയാണ് മൂന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ കൊല്ലപ്പെട്ടതെന്നും ആക്രമണങ്ങള്‍ കായിക മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കബീര്‍ ആഘ, സിബ്ഗാതുല്ലാജ്, ഹാറൂണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. പാക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് ഇവരുടെ ദാരുണാന്ത്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാകിസ്താനെതിരേ രൂക്ഷമായ ഭാഷയില്‍ ഐസിസി വിമര്‍ശനം പുറത്തുവന്നത്. മൂന്നുപേരും സൗഹൃദ ക്രിക്കറ്റ് മത്സരം കഴിഞ്ഞു വീട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് മൂന്നു ചെറുപ്പക്കാരും കൊല്ലപ്പെട്ടതെന്നും നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഐസിസി ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇഷ്ടപ്പെട്ട കായിക വിനോദം മാത്രം ആഗ്രഹിച്ചിരുന്ന മൂന്നു മിടുക്കരായ പ്രതിഭകളുടെ കുടുംബങ്ങളെയും സമൂഹത്തെയും ക്രിക്കറ്റ് ലോകത്തെയും കവര്‍ന്നെടുത്ത ഈ അക്രമത്തെ ഐസിസി ശക്തമായി അപലപിക്കുന്നു. ഐസിസി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു’ പാകിസ്താനില്‍ അടുത്ത…
Read More » -
ഇന്ത്യ മുന്നണി ബിഹാർ ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം മാറുമോ? രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഈ ഇലക്ഷനു മുൻപ് പൊട്ടുമോ?
ബിഹാർ വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീറ്റ് വിഭജന ചർച്ചകളും, സീറ്റ് ലഭിക്കാത്തതിനുള്ള പ്രതിഷേധങ്ങളുമൊക്കെയായി ഇരു മുന്നണികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലാണ്. കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും സംബന്ധിച്ചിടത്തോളം ബിഹാർ തിരഞ്ഞെടുപ്പ് വളരെ നിർണായകമായ രാഷ്ട്രീയ പരീക്ഷണമാണ്. ബിഹാറിൽ ജയിച്ചാൽ അത് വഴി ദേശീയ രാഷ്ട്രീയത്തിൽ ഒരു മാജിക് സൃഷ്ടിക്കാൻ ആകുമെന്ന് പ്രതിപക്ഷം ആത്മാർത്ഥമായി തന്നെ കരുതുന്നുണ്ട്. എന്തുകൊണ്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ടതാകുന്നത്? ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ രാജ്യത്ത് വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷം കരുതുന്നത് എന്തുകൊണ്ടാണ് ? ബിഹാറിൽ പ്രതിപക്ഷം കാണുന്ന പ്രതീക്ഷ എന്താണ്. പരിശോധിക്കാം: ബിഹാർ ജയിക്കാനായാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകാൻ ഇടയുണ്ടെന്ന് ഒട്ടനവധി രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്. കന്യാകുമാരിൽ നിന്നും കശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ഭാരത് ജോഡോയും, ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും രാഹുൽ ഗാന്ധിയെ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ…
Read More »

