Breaking News

  • ഏഷ്യാ കപ്പ് ഐസിസിയുടേത് ഇന്ത്യക്ക് ഉടന്‍ കൈമാറിയില്ലെങ്കില്‍ വിവരമറിയും ; ശക്തമായ മുന്നറിയിപ്പ് നല്‍കി ബിസിസിഐ ; ദുബായില്‍ വന്ന് തന്നോട് വാങ്ങിക്കൊള്ളാന്‍ നഖ്‌വി

    ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് കിരീടം ഉടന്‍ തന്നെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ എസിസി മേധാവി മൊഹ്സിന്‍ നഖ്വിക്ക് ഔദ്യോഗിക ഇമെയില്‍ അയച്ചു. പാകിസ്ഥാനെതിരായ ഫൈനലില്‍ വിജയിച്ച ശേഷം നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രോഫി കൈമാറേണ്ടതില്ലെന്ന് അദ്ദേഹം എസിസി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ബിസിസിഐ നഖ്വിയില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കില്‍ ഔദ്യോഗിക മെയില്‍ വഴി വിഷയം ഐസിസിക്ക് കൈമാറാനാണ് നീക്കം. ഫൈനലിന് ശേഷമുള്ള പോസ്റ്റ്-മാച്ച് അവതരണ ചടങ്ങില്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതിനെത്തുടര്‍ന്ന് നിലവില്‍ ഏഷ്യാ കപ്പ് ദുബായിലെ എസിസി ഓഫീസിലാണുള്ളത്. ഈ പ്രശ്‌നത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്ന് ബിസിസിഐക്ക് പിന്തുണ ലഭിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്ക് കിരീടം കൈമാറാന്‍ അവര്‍ നഖ്വിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ‘ശ്രീലങ്കന്‍ ക്രിക്കറ്റും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ മറ്റ് അംഗ ബോര്‍ഡുകളുടെ പ്രതിനിധികളും ബിസിസിഐ…

    Read More »
  • നാട്ടുകാര്‍ക്കൊക്കെ ശരീരം മൂടിയ കുപ്പായം കര്‍ശനം ; പരമോന്നത നേതാവിന്റെ ഉപദേഷ്ടാവിന്റെ മകള്‍ക്ക് സെക്‌സി വിവാഹവസ്ത്രവും ; ഇറാനില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തില്‍

    തെഹ്റാ:   ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകള്‍ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ തെഹ്റാനില്‍ രോഷം ആളിക്കത്തിച്ചു. പാശ്ചാത്യ ശൈലിയിലുള്ള ഈ ആഢംബര വിവാഹ ചടങ്ങ്, സ്ത്രീകള്‍ക്ക് കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വൈറല്‍ ആയ വീഡിയോയില്‍, പരമോന്നത നേതാവിന്റെ 70-കാരനായ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനി തന്റെ മകള്‍ ഫാത്തിമയെ വിവാഹ ഹാളിലേക്ക് കൈപിടിച്ച് നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം തെഹ്റാനിലെ ആഢംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. താഴ്ന്ന കഴുത്തിറക്കമുള്ള, സ്ട്രാപ്ലെസ് വെള്ള ഗൗണ്‍ ധരിച്ചാണ് വധു ആഘോഷകരമായ ആരവങ്ങള്‍ക്കും സംഗീതത്തിനും ഇടയില്‍ ചടങ്ങ് ഹാളിലേക്ക് പ്രവേശിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ തല മറയ്ക്കാതെയാണ് കാണപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ ‘ഇരട്ട ജീവിതത്തെ’ ഇറാനിയന്‍ ആക്ടിവിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇറാന്റെ കര്‍ശനമായ ഹിജാബ്, പൊതു…

    Read More »
  • അഴിമതിക്കെതിരേ പോരാടാന്‍ ഉണ്ടാക്കിയ ഭരണഘടനാ സ്ഥാപനം ; പക്ഷേ കാറുകള്‍ക്ക് നല്‍കിയ ഓര്‍ഡര്‍ കേട്ടാല്‍ കണ്ണുതള്ളും ; ലോക്പാല്‍ നിര്‍ദേശിച്ചത് അഞ്ചുകോടി രൂപയുടെ ഏഴ് ബിഎംഡബ്‌ള്യൂ

    ന്യൂഡല്‍ഹി: അഴിമതിക്കെതിരേ പോരാടാന്‍ വലിയ പ്രതിഷേധത്തിനൊടുവില്‍ ഉണ്ടാക്കിയ ലോക്പാല്‍ വന്‍ വിവാദം സൃഷ്ടിക്കുന്നു. മൊത്തം 5 കോടി വിലമതിക്കുന്ന ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്റെ നീക്കം വന്‍ പ്രതിഷേധത്തിന് തിരികൊളു ത്തി. ലോ ക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ബിഎംഡബ്ല്യു 330 ലി ലോംഗ്-വീല്‍ബേസ് കാറുകള്‍ വാങ്ങു ന്നതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തിറക്കിയതോടെയാണ് വിവരം പുറത്തുവന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയെ പോലുള്ളവ ഉള്ളപ്പോഴാണ് അഴിമതി വിരുദ്ധ നിരീക്ഷണ സ്ഥാപനത്തിന്റെ ധൂര്‍ത്ത്. ലോക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ഉയര്‍ന്ന നിലവാരമുള്ള ബിഎംഡബ്ല്യു 330 ലി (ലോംഗ് വീല്‍ ബേസ്) ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയും അതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തുവിടുകയും ചെയ്തിരിക്കുന്നു. ഒക്ടോബര്‍ 16-ന് ആരംഭിച്ച ഈ നീക്കം അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്റെ സുപ്രധാനമായ ഒരു സംഭരണ നടപടിയാണ്. ടെന്‍ഡര്‍ നടപടി പൊതു ലേലത്തിനായി തുറന്നിരിക്കുന്നു. ലോക്പാല്‍ അതിന്റെ ഭരണപരവും ലോജിസ്റ്റിക്‌സായുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ്…

    Read More »
  • വിഖ്യാതമായ പൂനെയിലെ കോട്ടയില്‍ മുസ്‌ളീം വനിതകളുടെ കൂട്ട പ്രാര്‍ത്ഥന ; പോലീസില്‍ പരാതി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ; ബിജെപി എംപിയും ഹിന്ദുസംഘടനകളും ഗോമൂത്രം കൊണ്ട് സ്ഥലം കഴുകി

    പൂനെ: ഇസ്‌ളാമത വിശ്വാസികളായ സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയ സ്ഥലം ഗോമൂത്രം കൊണ്ടുകഴുകി ബിജെപി എംപിയും ഹിന്ദുസംഘടനകളും. വിഖ്യാതമായ പൂനെ ഫോര്‍ട്ടില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി എംപി മേധാ കുല്‍ക്കര്‍ണിയും ഹിന്ദു സംഘടനയിലെ നേതാക്കളും എത്തി ഗോമൂത്രം ഒഴിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തളിച്ചു. സംഭവത്തില്‍ പ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്കെതിരേ പൂനെ സിറ്റി പോലീസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തിരിച്ചറിയാത്ത മുസ്‌ളീം സ്ത്രീകളെ പ്രതികളാക്കി കേസും എടുത്തിട്ടുണ്ട്. വന്‍ രാഷ്ട്രീയ വിവാദം സംഭവം ഉയര്‍ത്തിവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ശനിയാവര്‍ വാഡ കോട്ടയ്ക്കുളളില്‍ ഒരുകൂട്ടം മുസ്‌ളീം സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ബിജെപി നേതാക്കളെത്തി ഗോമൂത്രം ഒഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. സംഭവത്തില്‍ പുരാവസ്തു ഗവേഷണ ഓഫീസര്‍ പൂനെ സിറ്റിപോലീസിന് സമര്‍പ്പിച്ച പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ബിജെപി…

    Read More »
  • എല്ലാവരേയും ഉള്‍ക്കൊള്ളിക്കണം, വേറെ രക്ഷയില്ല: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനെതിരെ മത്സരത്തിന് ആര്‍ജെഡി ; മഹാഗദ്ബന്ധനില്‍ സൗഹൃദമത്സരമെന്ന് പരിഹസിച്ച് എന്‍ഡിഎ

    പാറ്റ്‌ന: തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബീഹാറില്‍ ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ മഹാഗദ്ബന്ധനെ പരിഹസിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആര്‍ജെഡി സ്ഥനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇതാണോ സൗഹൃദ മത്സരമെന്ന് എന്‍ഡിഎയിലെ എല്‍ജിപി നേതാവ് ചിരാഗ് പസ്വാന്‍ ചോദിക്കുന്നു. ‘രാഷ്ട്രീയത്തില്‍ സൗഹൃദ പോരാട്ടങ്ങളില്ല’ എന്നും എല്‍ജെപി നേതാവ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന സ്തംഭനാവസ്ഥ മഹാഗത്ബന്ധനില്‍ തുടരുന്ന സാഹചര്യത്തിലാണ് ബിജെപി പരിഹാസവുമായി വന്നത്. ‘ഇത്രയും വലിയൊരു സഖ്യം തകരുന്ന ഒരു സാഹചര്യം എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഒരേ സീറ്റില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമെന്ന വ്യാമോഹത്തിലാണ് മഹാഗത്ബന്ധനിലെ ജനങ്ങള്‍ എങ്കില്‍, ‘സൗഹൃദ പോരാട്ടം’ എന്നൊന്നില്ലെന്ന് അവര്‍ അറിയണം. ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതില്‍ പലരും ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികള്‍ക്കെതിരെ മത്സരിക്കുന്നുണ്ട്് വൈശാലി, ലാല്‍ഗഞ്ച്, കഹല്‍ഗാവ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ആര്‍ജെഡി യഥാക്രമം അജയ് കുഷ്വാഹ, ശിവാനി ശുക്ല, രജനീഷ്…

    Read More »
  • ‘സുരേഷ് ഗോപിയുടെ പ്രജകളാകാന്‍ സൗകര്യമില്ല, മന്ത്രിയുടെ പെരുമാറ്റം സഹിക്കാന്‍ വയ്യ ; തൃശൂരില്‍ കലുങ്ക്‌സംവാദത്തിന് പിന്നാലെ നാല് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

    തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് കലുങ്ക് സംവാദത്തിന് പിന്നാലെ നാലു ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. സംവാദത്തിന്റെ പിറ്റേന്ന് ബിജെപി ഉപേക്ഷിച്ച ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുയാണ്. വരന്തരപ്പിള്ളിയില്‍ നടന്ന കലുങ്ക് സംവാദത്തിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് സംവാദത്തിന്റെ അടുത്ത ദിവസം പാര്‍ട്ടി വിട്ടത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍. ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞത്. മന്ത്രിയുടെ പെരുമാറ്റം താല്‍പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാര്‍ട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായ കുടിക്കുമെന്നും…

    Read More »
  • ഭാര്യ അച്ഛന്റെ കാമുകി, ഇരുവര്‍ക്കും അവിഹിത ബന്ധമെന്നും വീഡിയോ സന്ദേശം തെളിവായി ; മകന്റെ മരണത്തില്‍ ഡിഐജിയായിരുന്ന പിതാവിനും മുന്‍ മന്ത്രി മാതാവിനും എതിരേ കേസ്

    ചണ്ഡീഗഡ്: മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ പഞ്ചാബ് മന്ത്രിയായ മാതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനായ പിതാവിനുമെതിരേ കേസ്. മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുസ്തഫയുടെയും മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയുടെ യും മകന്‍ അഖില്‍ വ്യാഴാഴ്ച വൈകി പഞ്ച്കുലയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ സന്ദേശവും സുഹൃത്തിന്റെ മൊഴിയുമാണ് നിര്‍ണ്ണായകമായത്. അഖില്‍ അക്തറിന്റെ മരണത്തിന് അച്ഛനും മരണപ്പെട്ട യുവാവിന്റെ ഭാര്യയും തമ്മിലുള്ള ബന്ധമുള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് അഖില്‍ മരിച്ചതെന്ന് കുടുംബം പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരിക്കാമെന്നാണ്. എന്നാല്‍ അഖില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയും ഒരു കുടുംബ സുഹൃത്തിന്റെ വിവരണവും പുറത്തുവന്നത് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഓഗസ്റ്റില്‍ റെക്കോര്‍ഡുചെയ്തതായി പറയപ്പെടുന്ന വീഡിയോയില്‍, തന്റെ അച്ഛനും തന്റെ ഭാര്യയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് അഖില്‍ ആരോപിച്ചു. ‘എന്റെ…

    Read More »
  • വൈദ്യപരിശോധനയുടെ മറവില്‍ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചു: കെട്ടിപ്പിടിച്ച് പലതവണ ചുംബിച്ചെന്ന് രോഗി ; ബെംഗളൂരുവിലെ ഡോക്ടര്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു

    ബംഗലുരു: വൈദ്യപരിശോധനയുടെ മറവില്‍ 56 വയസ്സുള്ള ഒരു ഡെര്‍മറ്റോളജിസ്റ്റ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബെംഗളൂരുവിലെ ഒരു സ്ത്രീ ആരോപിച്ചു. 21 വയസ്സുള്ള സ്ത്രീ തന്റെ പിതാവിനൊപ്പം ക്ലിനിക്കില്‍ വരാറുണ്ടായിരുന്നു, എന്നാല്‍ ഇത്തവണ അവളുടെ പിതാവിന് വരാന്‍ കഴിഞ്ഞില്ല, ഡെര്‍മറ്റോളജിസ്റ്റ് സാഹചര്യം മുതലെടുത്തതായി ആരോപിക്കപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ഡെര്‍മറ്റോളജിസ്റ്റിന്റെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന്, ഡോക്ടര്‍ പ്രവീണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ ഡ് ചെയ്യപ്പെട്ടു. ഭീകര സംഭവം നടന്നപ്പോള്‍ തുടര്‍നടപടികള്‍ക്കായി സ്ത്രീ ക്ലിനിക്കില്‍ എത്തി യതായി പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. ഡോക്ടര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും ഏകദേശം 30 മിനിറ്റോളം തന്നെ ഉപദ്രവിച്ചു വെന്നും സ്ത്രീ ആരോപിച്ചു. എതിര്‍പ്പു കള്‍ വകവയ്ക്കാതെ അയാള്‍ പലതവണ കെട്ടിപ്പിടി ക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പറഞ്ഞു. ചര്‍മ്മ ത്തിലെ അണുബാധ പരിശോധിക്കാനെന്ന വ്യാജേന ഡെര്‍മറ്റോളജിസ്റ്റ് തന്നെ അനുചിതമായി സ്പര്‍ശിച്ചുകൊണ്ടിരുന്നു. വൈദ്യപരിശോധനയുടെ ഭാഗമാണിതെന്ന് അവകാശപ്പെട്ട് അയാള്‍ അവളെ വസ്ത്രം അഴി ക്കാന്‍ പോലും…

    Read More »
  • കോടതിമുറിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ

    കണ്ണൂർ: കോടതിമുറിയിൽ വിചാരണ നടക്കുന്നതിനിടെ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെപി ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ സംഭവം കണ്ണിപ്പെട്ട ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പെോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ്‌ വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതിയിൽ തുടരുകയാണ്. ഇതിനിടെയാണ് സംഭവം.

    Read More »
  • ദീപാവലി ആഘോഷത്തിന് ശേഷം വായു ഗുണനിലവാരം വളരെ മോശം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി

    തിങ്കളാഴ്ച നടന്ന ദീപാവലി ആഘോഷത്തോടെ ഡൽഹിയിലെ വായു നിലവാരം ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനാൽ ഈയാഴ്ച തന്നെ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. ദീപാവലിക്ക് ശേഷം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അനുമതി നൽകിയാൽ, കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ആദ്യ പരീക്ഷണം നടത്തുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അടുത്തിടെ പറഞ്ഞിരുന്നു. ക്ലൗഡ് സീഡിംഗ് പ്രവർത്തനം ആസൂത്രണം ചെയ്ത പ്രദേശത്ത് പൈലറ്റുമാർ ഇതിനകം പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ബുധനാഴ്ച ഒരു മാധ്യമസമ്മേളനത്തിൽ സിർസ പറഞ്ഞു.”അനുമതികൾ മുതൽ പൈലറ്റ് പരിശീലനം വരെയുള്ള മുഴുവൻ സജ്ജീകരണവും തയ്യാറാണ്. വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ പൈലറ്റുമാർ ലക്ഷ്യസ്ഥാനങ്ങൾക്ക് മുകളിലൂടെ പറന്ന് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ, ഞങ്ങൾ ഐഎംഡിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ജൂലൈയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഡൽഹി സർക്കാരിന്റെ ക്ലൗഡ് സീഡിംഗ് പദ്ധതി, മൺസൂൺ, കാലാവസ്ഥാ വ്യതിയാനം, അസ്വസ്ഥതകൾ, അനുയോജ്യമായ മേഘങ്ങളുടെ അഭാവം…

    Read More »
Back to top button
error: