Breaking News
-
നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ സ്വന്തം രാജ്യത്തെ ആദ്യം ശാന്തരാക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്!! ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്- ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ്
വാഷിങ്ടൻ: ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ശനിയാഴ്ച യുഎസിലെ 50 സംസ്ഥാനങ്ങളിലും ആരംഭിച്ച ‘നോ കിങ്’ പ്രതിഷേധങ്ങളിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ട്രംപിന് കഴിവുണ്ടെങ്കിൽ സമരങ്ങളെ നിയന്ത്രിക്കണമെന്നാണ് ഖമനയി പറഞ്ഞത്. ട്രംപിന്റെ കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് യുഎസിൽ ജനം തെരുവിലിറങ്ങിയത്. പ്രതിഷേധം യുഎസിനെ വെറുക്കുന്നവർ നടത്തുന്നതാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. ഇതോടെ യുഎസിലെ ‘നോ കിങ്’ പ്രതിഷേധത്തിൽ ട്രംപിനെ വിമർശിച്ച് ഇറാനിയൻ പരമോന്നത നേതാവ് രംഗത്തെത്തുകയായിരുന്നു. ‘‘യുഎസിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി എഴുപത് ലക്ഷത്തോളം ആളുകളാണ് ട്രംപിനെതിരെ ‘നോ കിങ്’ പ്രതിഷേധവുമായി രംഗത്തുള്ളത്. നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ, അവരെ ആദ്യം ശാന്തരാക്കുക. അവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ലോകത്ത് നിങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളത്. ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്’’ – ഇറാനിയൻ പരമോന്നത നേതാവ്…
Read More » -
ചുമ്മാ ഉപകാരനില്ലാത്ത കൂടിക്കാഴ്ചയ്ക്ക് ഞാനില്ല, അതിനു വേണ്ടി സമയം പാഴാക്കാനില്ല!! ബുദാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ്
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ബുദാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച നിർത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കാനില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുടിനുമായി ബുദാപെസ്റ്റിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഉടനെയൊന്നും ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ ഫോൺ സംഭാഷണം നടത്തിയതായും അതിനാൽ ഇരുവരും തമ്മിൽ ഇനി നേരിട്ടുള്ള കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടുമാസം മുൻപ് അലാസ്‌കയിൽവെച്ചാണ് ട്രംപും പുടിനും തമ്മിൽ അവസാനം കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ചർച്ചയിൽ പുരോഗതിയുണ്ടെന്നായിരുന്നു ഇരുനേതാക്കളുടെയും അവകാശവാദം. എന്നാൽ കൂടിക്കാഴ്ച…
Read More » -
പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല, കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴി, ആർഎസ്എസ് അജണ്ട നടപ്പാക്കണ്ട, കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കും- ബിനോയ് വിശ്വം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ്. അതിനായാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ്. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിൻറെ പ്രതികരണം. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതി അനുവദിക്കില്ലെന്നും ബിനോട് വിശ്വം വ്യക്തമാക്കി. അതോടൊപ്പം ഇതു സംബന്ധിച്ചു സിപിഐ മന്ത്രിമാർക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദേശം നൽകി. പാർട്ടി മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം നിർദേശിച്ചു. ഇന്നത്തെ…
Read More » -
മരണം മുന്നിൽ കണ്ടപ്പോഴും പൊന്നുമോൾക്കു പൊള്ളലേൽക്കാതിരിക്കാൻ അവളെ ആ അച്ഛനും അമ്മയും അവളെ പൊതിഞ്ഞുപിടിച്ചിരുന്നു, പക്ഷെ… നവി മുംബൈയിലെ തീപിടിത്തത്തിൽ നിന്ന് രക്ഷിക്കാൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിലേക്ക് കയറിയത് യാതൊരു ഉപകരണങ്ങളുമില്ലാതെ…
മുംബൈ: ചുറ്റും ആളിപ്പടരുന്ന തീ എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് ഒരു കൂട്ടം ആൾക്കാർ… ഇതിനിടയിൽ 12ാം നിലയിൽ മലയാളി കുടുംബം താമസിച്ച ഫ്ലാറ്റ് തുറന്നപ്പോൾ കണ്ട കാഴ്ച ഹൃദയം നുറുങ്ങുന്നതായിരുന്നു. മരണം മുന്നിൽ കണ്ടപ്പോഴും ആ അച്ഛനും അമ്മയും ആറുവയസുകാരിയെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടായിരുന്നു. തന്റെ പൊന്നു മകളെങ്കിലും രക്ഷപ്പെടാൻ, അവളുടെ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ. എന്നാൽ ആ മാതാപിതാക്കളുടെ ശ്രമം വിഭലമായി… പാർപ്പിട സമുച്ചയത്തിലെ 12–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ–വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ ബാലകൃഷ്ണൻ(42) മകൾ വേദിക (6) എന്നിവരും തൊട്ടടുത്ത ഫ്ലാറ്റിലെ കമല ജെയിനുമാണ് (84) മരിച്ചത്. അതേസമയം വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിനു മുന്നിലെത്തിയതെന്ന് ഇന്നലെ നവി മുംബൈയിലെ ഫ്ലാറ്റിലെ തീപിടിത്തതിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ പറഞ്ഞു. വലിയ പുകയും തീയും ഉള്ള…
Read More » -
11 കാരിയെ രാത്രിയും പുലർച്ചെയും വീട്ടിൽ നിന്ന് ഇറക്കിവിടും, അച്ഛനും രണ്ടാനമ്മയും ബെൽറ്റിന് അടിക്കും, തല ഭിത്തിയിൽ പിടിച്ച് ഇടിക്കും!! ആർജി കർ ബലാത്സംഗക്കേസ് പ്രതിയുടെ അനന്തരവൾ അലമാരയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ, അച്ഛനേയും രണ്ടാനമ്മയേയും കയ്യേറ്റം ചെയ്ത് നാട്ടുകാർ
കൊൽക്കത്ത: രാജ്യത്തെയാകെ ഞെട്ടിച്ച ആർജി കർ യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതി സഞ്ജയ് റോയിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സുരഞ്ജന സിംഗെന്ന 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് അയൽവാസികൾ ആരോപിക്കുന്നു. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദ്ദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദ്ദിച്ചതായും ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്. സ്ഥലത്തെത്തിയ പോലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ ബന്ധത്തിലുള്ള മകളെയാണ് മരിച്ച നിലയിൽ…
Read More » -
‘സാറെ, ഒരു പരാതിയുണ്ട് ഒന്നു കേൾക്കണം’, സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി വയോധികൻ!! മാനസികാസ്വാസ്ഥ്യണ്ടെന്നു് പ്രദേശവാസികൾ, ആക്രോശിച്ചുകൊണ്ട് തള്ളിനീക്കി ബിജെപി പ്രവർത്തകർ, വയോധികൻ വഴിമാറിയത് കരഞ്ഞുകൊണ്ട്`
കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് തിരിച്ചുവരുന്നതിനിചെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. സാറെ ഒരു പരാതിയുണ്ട്, കേൾക്കണം, താൻ നിവേദനം നൽകാനാണ് വന്നതെന്നു പറഞ്ഞ വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിൽകുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. ഒരു നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ കേന്ദ്രമന്ത്രിയോടെ അപേക്ഷിച്ചു. ഇതോടെ ബിജെപി പ്രവർത്തകർ എത്തി വയോധികനെ ബലം പ്രയോഗിച്ച് തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയ ആളെന്നും അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ വയോധികനെതിരെ ആക്രോശിച്ച് കൊണ്ട് വീണ്ടും രംഗത്തെത്തി. ഇതോടെ കരഞ്ഞുകൊണ്ട് വയോധികൻ വഴി മാറുകയായിരുന്നു. പിന്നീട് മുതിർന്ന ബിജെപി നേതാക്കൾ എത്തിയാണ് വയോധികനെ ആശ്വസിപ്പിച്ചത്.
Read More » -
സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി ആക്രമണം, പിന്നിൽ തൽപര കക്ഷികൾ, തീയിട്ടത് ജീവനക്കാരുള്ളപ്പോൾ- ഡിഐജി, 321 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറ് ഒന്നാം പ്രതി
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമണമായിരുന്നെന്ന് ഡിഐജി യതീഷ് ചന്ദ്ര. പ്രതിഷേധക്കാർ സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഡിഐജി ആരോപിച്ചു. മാത്രമല്ല അറവുമാലിന്യ കേന്ദ്രത്തിനുള്ളിൽ ജീവനക്കാർ ഉള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടതെന്നും പോലീസ് ആരോപിക്കുന്നു. തീ അണയ്ക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. ഇക്കാര്യത്തിൽ കർശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഡിഐജി അറിയിച്ചു. അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം ഇന്നലെ അക്രമത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു. റൂറൽ എസ്പി കെ.ഇ. ബൈജുവിനും താമരശ്ശേരി എസ്എച്ച്ഒയ്ക്കും ഉൾപ്പെടെ പതിനാറോളം പോലീസുകാർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇതിനിടെ സംഭവത്തിൽ 321 പേർക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി.…
Read More » -
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയിൽ സഹകരിക്കും, എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല, വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണങ്ങൾ യുക്തിസഹമോ?
ഇന്നലെ വരെ കൈകൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ അതിനെ പോലും മറികടന്നാണ് പദ്ധതിയുമായി സഹകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ് ഇതെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നും ആണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ നിലപാടിന് സമാനമാണ് മറ്റു മന്ത്രിമാരുടെയും, സിപിഎം നേതാക്കളുടെയും അഭിപ്രായങ്ങൾ. എന്നാൽ സിപിഎമ്മിന്റെ ഈ കപട വിശദീകരണത്തെ സിപിഐയുടെ മുഖപത്രം തന്നെ പൊളിക്കുന്നുണ്ട്, കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല വേണ്ടത് എന്നാണ് സിപിഐയുടെ മുഖപത്രത്തിൽ പിഎംശ്രീ സംബന്ധിച്ച ലേഖനത്തിൽ എഴുതിയിട്ടുള്ളത്.…
Read More » -
പിതാവിനു ഭാര്യയുമായി രഹസ്യ ബന്ധം, ആദ്യരാത്രിയിൽ ശരീരത്തിൽ സ്പർശിക്കാൻ പോലും അനുവദിച്ചില്ല, അവരെന്നെ കൊല്ലുമോ? എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്!! മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമാപണം, പഞ്ചാബ് മുൻ മന്ത്രിയുടെ മകന്റെ മരണത്തിൽ ദുരൂഹത
ചണ്ഡിഗഢ്: മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മാതാപിതാക്കളായ പഞ്ചാബ് മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റാസിയ സുൽത്താനയുടെയും മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകനായ അഖിൽ അഖ്തറിനെ (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വൈകിയാണ് അഖിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നാലെ ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമെന്ന് കുടുംബം അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചില മരുന്നുകൾ കഴിച്ചതിനെ ത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിചെ അഖിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന വീഡിയോകൾ പുറത്തുവന്നതോടെ മരണം കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഓഗസ്റ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടെന്നു കരുതുന്ന വീഡിയോയിൽ പിതാവിന് തന്റെ ഭാര്യയുമായി അരുതാത്ത ബന്ധമുണ്ടെന്ന് അഖിൽ ആരോപിക്കുന്നു. ‘‘ഇതിന്റേതായ സമ്മർദവും മാനസിക ബുദ്ധിമുട്ടും ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.…
Read More »
