Breaking News

  • മലയാളികൾ ഉൾപ്പെടെ ആറ് പേരുടെ ജീവൻ പൊലിഞ്ഞു; മരിച്ചവരിൽ ആറ് വയസുകാരിയും; നവി മുംബൈ അപ്പാർട്ട്മെൻറിലെ തീപിടുത്തം സൃഷ്ടിച്ചത് കനത്ത നഷ്ടങ്ങൾ

    മുംബൈ∙ നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട് സർക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നുണ്ട്. വേദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39) എന്നിവരാണ് മരിച്ച മലയാളികൾ. തിരുവനന്തപുരം സ്വദേശികളാണിവർ. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ നാലുമണിയോടെ തീയണയ്ക്കാനായി. മരിച്ച നാലാമത്തെയാൾ കമല ഹിരാൽ ജെയിൻ(84). പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

    Read More »
  • സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ​ഗൂഢാലോചനയെന്ന് തെളിഞ്ഞെങ്കിൽ എന്തുകൊണ്ട് അതിലേക്ക് അന്വേഷണം നീങ്ങുന്നില്ല!! ഇടക്കാല ഉത്തരവിൽ ഹൈക്കോടതി, നവംബർ 15 കേസ് വീണ്ടും പരി​ഗണിക്കും

    കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഈമാസം 15 ന് വീണ്ടും പരിവഗണിക്കും. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ​ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിശദാംശങ്ങൾ ദേവസ്വം ബെഞ്ച് പരി​ഗണിക്കുന്നത്. അതേസമയം മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിയ്ക്ക് സമയം നൽകിയിരിക്കുന്നത്.

    Read More »
  • കോടതി ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു; കുട്ടി ഇന്ന് ടിസി വാങ്ങില്ല, ഹിജാബ് വിവാദത്തിൽ പുതിയ തീരുമാനം

    കൊച്ചി: പള്ളുരുത്തി സെന്റ്‌ റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പുകൽപിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാവുന്ന സാഹചര്യമുണ്ട്. പക്ഷേ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി ഉത്തരവ് വന്നാലും മാനേജ്മെൻ്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കുട്ടിക്ക് സ്കൂളിൽ പോകാൻ കഴിയാതെ വരും. സമവായത്തിൻ്റെ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കുട്ടി അതേ സ്കൂളിൽ തുടർന്ന് പഠിക്കൂവെന്നും അഡ്വ. അമീൻ ഹസൻ കൂട്ടിച്ചേർത്തു. ഈവരുന്ന വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം, തുടർച്ചയായ അവധിക്ക് ശേഷം സ്കൂൾ ഇന്ന് തുറക്കും. സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥിയെ പുറത്തുനിർത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട്…

    Read More »
  • കൂടുതൽ പേർ പാർട്ടി വിടുന്നു;ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്, കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി

    കൊല്ലം:കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. കുന്നിക്കോട് മണ്ഡലം കമ്മറ്റിയ്ക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരും ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. സി പി ഐ വിട്ട് എത്തുന്നവർക്ക് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സ്വീകരണം ഇന്ന് നടക്കും. കൊല്ലത്തിന് പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജി ഉണ്ടായി . തിരുവനനന്തപുരം ജില്ലയിലെ മീനാങ്കൽ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് CPI വിട്ടത്. പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജി വെച്ച് CPIMൽ ചേർന്നു. മുൻ സംസ്ഥാന കൌൺസിൽ അംഗവും AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ കൂട്ടരാജി.മീനാങ്കൽ എ,ബി ബ്രാഞ്ചുകളിൽ അംഗങ്ങളായ 40…

    Read More »
  • സുരേഷ് ​ഗോപി അപമാനിച്ചു, ഞങ്ങൾ പ്രജകളല്ല!! രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കും, എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല… കലുങ്ക് സംവാദത്തിൽ പങ്കെടുത്ത് പിറ്റേദിവസം നാല് ബിജെപി പ്രവർത്തകർ കോൺ​ഗ്രസിലേക്ക്

    തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോടും അദ്ദേഹത്തിന്റെ വാക്കുകളോടും വിയോജിച്ച് വരന്തരപ്പിള്ളിയിൽ നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരാണ് സംവാദത്തിന്റെ പിറ്റേ ദിവസം പാർട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാർട്ടി വിട്ടത്. ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിലാണ് കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവർ കോൺഗ്രസിൽ ചേരുകയായിരുന്നു. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാർട്ടി വിടാൻ കാരണമെന്നാണ് പാർട്ടി വിട്ടവർ പറഞ്ഞത്. മന്ത്രിയുടെ പെരുമാറ്റം താൽപര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാർട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കുമെന്നും എന്നാൽ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • വൻ ഗൂഢാലോചന; സംസ്ഥാനത്തിന് പുറത്തും സ്വർണം വിറ്റെന്ന് സംശയം, ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ , പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ എസ്എടി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോര്‍ട്ട് നല്‍കും. ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് എസ്‌ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടാളികളും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് റിപ്പോര്‍ട്ടിലുണ്ടാകും. സംസ്ഥാനത്തിന് പുറത്ത് സ്വര്‍ണ്ണം വിറ്റെന്ന സംശയവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കും. ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. സ്വര്‍ണം എന്ത് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ടാകും. ഇന്നലെയും ഇന്നുമായി നിരവധിപ്പേരെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മറ്റ് സ്‌പോണ്‍സര്‍മാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്ന വിവരവും പുറത്ത് വരുന്നുണ്ട്. മഹസറില്‍ ഒപ്പിട്ട ആര്‍ രമേശ് അടക്കമുള്ളവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ രണ്ടാം ദിനവും ചോദ്യം ചെയ്യും. പല ചോദ്യങ്ങള്‍ക്കും അനന്തസുബ്രഹ്‌മണ്യം മറുപടി നല്‍കിയെന്നാണ് വിവരം. അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇന്ന് മുതല്‍ അടച്ചിട്ട കോടതി മുറിയിലാണ് നടക്കുക. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…

    Read More »
  • ‘അത് ട്രംപിന്റെ വെറും സ്വപ്നം മാത്രം’!! ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാൻ ട്രംപിന് എന്ത് അവകാശം? ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ പരമോന്നത നേതാവ്, ആണവ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ഇറാൻ

    ടെഹ്‌റാൻ: അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ചു തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അതു ട്രംപിന്റെ സ്വപ്നം മാത്രമാണെന്നായിരുന്നു ഖാംനഇയുടെ പരിഹാസം. ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാൻ ട്രംപിന് എന്ത് അവകാശമെന്നും ഖാംനഇ ചോദിച്ചു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചുവെന്നും അവ പൂർണ്ണമായും ഇല്ലാതാക്കിയെന്നും കഴിഞ്ഞാഴ്ച ട്രംപ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ഇതിനു പിന്നാലെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള ട്രംപിന്റെ ക്ഷണം ഖാംനഇ നിരസിച്ചു. ജൂണിൽ ഇറാനും യുഎസും അഞ്ചു വട്ടം ചർച്ചകൾ പൂർത്തിയാക്കിയപ്പോഴായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്ക് നടത്തിയത്. ഈ ആക്രമണത്തിൽ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്നായിരുന്നു ട്രംപ് അവകാശപ്പെട്ട് രം​ഗത്തെത്തിയത്. അതേസമയം ഖാംനഇയുടെ ഈ പ്രതികരണത്തിന് പിന്നാലെ ഐക്യരാഷ്ട്രസംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായുള്ള സഹകരണ കരാർ റദ്ദാക്കിയതായി ഇറാൻ സ്ഥിരീകരിച്ചു. ഐഎഇഎയുമായി സെപ്റ്റംബറിൽ ഒപ്പുവെച്ച…

    Read More »
  • 38ൽ 36 കേന്ദ്രങ്ങളും റെഡ് സോൺ; പുകമഞ്ഞ് രൂക്ഷം; ഏറ്റവും മോശം വായു ഗുണനിലവാരത്തിൽ രാജ്യ തലസ്ഥാനം

    ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഇന്നു രാവിലെ പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിൽ മിക്കയിടങ്ങളും. 347 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ‘വളരെ മോശം’ നിലയിലാണിത്. ഡൽഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തിയാറും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്. ദീപാവലിയുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് മലിനീകരണ തോത് ഉയർത്തുകയാണ്.  മലിനീകരണം തടയുന്നതിനായി ഇത്തവണ കർശന നിർദേശങ്ങളുണ്ടായിരുന്നു. ഹരിത പടക്കങ്ങൾ മാത്രം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാനിന്റെ രണ്ടാംഘട്ടം ഞായറാഴ്ച നടപ്പാക്കിത്തുടങ്ങിയിരുന്നു. ദീപാവലി ദിവസം രാത്രി 10 മണിക്ക് ഡൽഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളിൽ വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ തോതായ 400ന് മുകളിൽ കടന്നു. ദ്വാരക (417), അശോക് വിഹാർ (404), വസീർപുർ (423), ആനന്ദ് വിഹാർ (404) എന്നിങ്ങനെയാണിത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായു ഗുണനിലവാരം…

    Read More »
  • യുദ്ധം നിർത്തിയില്ലെങ്കിൽ 200% തീരുവ!! പിന്നെയൊരിക്കലും അമേരിക്കയുമായുള്ള വ്യാപാരം മോഹിക്കണ്ട- എന്റെ ആ ഭീഷണിയിൽ ഇന്ത്യയും പാക്കിസ്ഥാനും വീണു, ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ തകർന്നു വീണത് 7 വിമാനങ്ങൾ – ട്രംപ്

    വാഷിങ്ടൻ: അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിച്ചെന്ന അവകാശവാദം വീണ്ടുമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്. അന്നു നടന്ന ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ഏഴു വിമാനങ്ങൾ വീണെന്നു പറഞ്ഞ ട്രംപ് എന്നാൽ അത് ഏതു രാജ്യത്തിന്റേതെന്ന് വെളിപ്പെടുത്തിയില്ല. ‘ആണവരാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം വളരെ രൂക്ഷമാകാൻ സാധ്യതയുണ്ടായിരുന്നു. 200% തീരുവ ചുമത്തുമെന്നും യുഎസുമായുള്ള വ്യാപാരം നടക്കുമെന്നു മോഹിക്കേണ്ട എന്നും പറഞ്ഞപ്പോൾ ഇരുരാജ്യങ്ങളും യുദ്ധം നിർത്തി. തീരുവ ഭീഷണി മുഴക്കി 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും യുദ്ധം അവസാനിച്ചു’ – ട്രംപ് പറഞ്ഞു.

    Read More »
  • വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ്

    വാഷിങ്ടൻ: ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ട്രംപ് ഒപ്പുവെച്ച ശേഷമായിരുന്നു പ്രസ്താവന. ‘ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യത നൽകുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർക്ക് നിലവിൽ 55% താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആയി ഉയരും’- ട്രംപ് വ്യക്തമാക്കി. അതുപോലെ നിരവധി രാജ്യങ്ങളുമായി അമേരിക്ക ഒരു വ്യാപാര കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ രാജ്യങ്ങളെല്ലാം അമേരിക്കയെ വച്ച് മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വളരെ ന്യായമായ ഒരു വ്യാപാര…

    Read More »
Back to top button
error: