Breaking News

  • ഏതൊക്കെ വിദേശ സൈനികര്‍ ഗാസയില്‍ എത്തുമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു; എതിര്‍പ്പ് ഹമാസുമായി ബന്ധമുള്ള തുര്‍ക്കിയോട്; മരിച്ച ബന്ദികളെ കൈമാറാതെ ഹമാസ്; അനുദിനം ദുര്‍ബലപ്പെട്ട് വെടിനിര്‍ത്തല്‍

    ജെറുസലേം: ഏതൊക്കെ വിദേശസേനകള്‍ ഗാസയിലേക്കുള്ള രാജ്യാന്തര സൈന്യത്തിന്റെ ഭാഗമാകണമെന്നത് ഇസ്രയേല്‍ തീരുമാനിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പദ്ധതിയനുസരിച്ച് വെടിനിര്‍ത്തല്‍ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് രാജ്യാന്തര സൈന്യം രൂപീകരിക്കുന്നത്. കരാറിന്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനത്തിന്റെ പട്ടികയിലാണ് ഇതു ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹമാസ് ആയുധം താഴെവയ്ക്കണമെന്ന നിബന്ധനയും ഇക്കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതൊക്കെ അറബ് രാജ്യങ്ങള്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. ഹമാസ് ആയുധം താഴെ വയ്ക്കാതെ സ്വന്തം സൈന്യത്തെ അപകടകരമായ സാഹചര്യങ്ങളിലേക്ക് അയയ്ക്കാന്‍ രാജ്യങ്ങള്‍ തയാറാകില്ലെന്നും സൂചനയുണ്ട്. അമേരിക്കന്‍ സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ, ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവ സൈന്യത്തെ അയയ്ക്കുമെന്നാണു വിവരം. ‘ഞങ്ങളാണ് ഇപ്പോള്‍ സുരക്ഷ തീരുമാനിക്കുന്നത്. രാജ്യാനന്തര സേനയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന കാര്യത്തിലും ഇസ്രയേല്‍ തീരുമാനമെടുക്കും. അവരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിലും തീരുമാനമെടുക്കു’മെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയ്ക്കുകൂടി സ്വീകാര്യമാകുന്ന സൈന്യത്തെയാകും രൂപീകരിക്കുകയെന്നും നെതന്യാഹു പാര്‍ലമെന്റില്‍ വ്യക്തമാക്കി. 2023 ഒക്‌ടോബര്‍ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിനു…

    Read More »
  • ‘അതിദരിദ്രര്‍ അഭ്യര്‍ഥിക്കുന്നു, പങ്കെടുക്കരുത്, ആ വലിയ നുണയുടെ പ്രചാരകരാകും’; മമ്മൂട്ടിക്കും മോഹന്‍ലാലിനും കമല്‍ ഹാസനും തുറന്ന കത്തുമായി ആശമാര്‍; സെക്രട്ടേറിയറ്റ് നടയില്‍ വരണമെന്നും ആവശ്യം

    തിരുവനന്തപുരം: മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ മൂന്നു താരങ്ങളെയും സര്‍ക്കാര്‍ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരകരോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്‍ പറയുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്. ഇമെയില്‍ മുഖേനയാണ് താരങ്ങള്‍ക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ചടങ്ങില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വിട്ടുനില്‍ക്കണമെന്നാണ്…

    Read More »
  • ഒരേസമയം ചിരിയും ചിന്തയും പകരുന്ന ‘ഇന്നസൻ്റ്’ നവംബർ ഏഴിന് തീയറ്ററുകളിലേക്ക്

    കൊച്ചി: പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം നവംബർ ഏഴിന് പ്രദർശനത്തിനെത്തും. സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നു. അപൂർവ്വം ചിലർ മാത്രം പ്രതികരിക്കുന്നു. ഒരുപക്ഷെ അവർ സമൂഹത്തിൽ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ തികഞ്ഞ സറ്റയറിലൂടെ ഇന്നസൻ്റ് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നവാഗതനായ സതീഷ് തൻവി ഈ സംവിധാനം ചെയ്യുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് ഏ.ഡി. നിർമ്മിക്കുന്നു. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനാണ് സതീഷ് തൻവി. ഗൗരവമല്ലന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം. ആ സഞ്ചാരത്തിനിടയിൽ സമൂഹത്തിലെ ചില…

    Read More »
  • മെഗാസ്റ്റാർ മമ്മൂട്ടിയും ക്യൂബ്സ് എന്റർടൈൻമെൻ്റ്സും ആദ്യമായി ഒന്നിക്കുന്നു, വരുന്നത് വമ്പൻ പ്രൊജക്ട്

    കൊച്ചി: മലയാള സിനിമാലോകം കാത്തിരുന്ന ആ കൂട്ടുകെട്ട് ഒരുമിക്കുന്നു. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒന്നിക്കുന്ന സിനിമ വരുന്നു. ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം പുറത്തിറങ്ങി. സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യുടെ വൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ആൻ്റണി വർഗ്ഗീസ് ചിത്രം ‘കാട്ടാളന്റെ ‘ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെതായി ഒരുങ്ങുന്ന ഏറ്റവും വലിയ പ്രോജക്ടായി മമ്മൂട്ടി ചിത്രം വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തിൽ കാണാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവർ ഒരുമിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.

    Read More »
  • ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇക്കുറിയും മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം തുച്ഛം; 17 ശതമാനം ജനസംഖ്യയുണ്ടായിട്ടും എല്ലാ പാര്‍ട്ടികളിലുമായി 243 സീറ്റില്‍ 35 പേര്‍ മാത്രം; കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ആര്‍ജെഡി, തൊട്ടു പിന്നില്‍ കോണ്‍ഗ്രസ്; ബിജെപിക്കു വട്ടപ്പൂജ്യം

    പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്കു കടക്കുമ്പോള്‍ ആര്‍ജെഡി അടക്കമുള്ള പാര്‍ട്ടികള്‍ ന്യൂനപക്ഷമായ മുസ്ലിംകളെ അകറ്റി നിര്‍ത്തുന്നെന്ന ആരോപണവും കടുക്കുന്നു. സംസ്ഥാനത്തു 17.7 ശതമാനം മുസ്ലിംകളുണ്ടായിട്ടും എല്ലാ മുന്നണികളിലുമായി അവരുടെ പ്രാതിനിധ്യം 35 സീറ്റുകളില്‍ ഒതുങ്ങി. ആകെയുള്ള 243 സീറ്റില്‍ 203 സീറ്റ് ജനറല്‍ കാറ്റഗറിയിലും 40 സീറ്റ് എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുമാണ്. 143 സീറ്റില്‍ മത്സരിക്കുന്ന ആര്‍ജെഡി 18 സീറ്റുകള്‍ മുസ്ലിംകള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. 61 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 10 സീറ്റും സിപിഐ-എംഎല്‍ (ലിബറേഷന്‍) രണ്ടു സീറ്റും മുസ്ലിംകള്‍ക്കായി മാറ്റിവച്ചു. മുകേഷ് സഹാനി നയിക്കുന്ന വിഐപി, ഇന്ത്യ മുന്നണിയിലുണ്ടായിട്ടും ഒറ്റ സീറ്റുപോലും നല്‍കിയിട്ടില്ല. എന്‍ഡിഎ ക്യാമ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു നാലു മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി. ആകെ 101 സീറ്റുകളിലാണ് ജെഡിയുവിനു സ്ഥാനാര്‍ഥികളുള്ളത്. ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) ഒരു സീറ്റ് മുസ്ലിം വിഭാഗത്തിനു നല്‍കി. എല്‍ജെപി 29 സീറ്റിലാണു മത്സരിക്കുന്നത്. 2020ല്‍ ആര്‍ജെഡി മത്സരിച്ച 144 സീറ്റുകളില്‍…

    Read More »
  • ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം

    ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ മീനല്ലെന്ന കോടതിയുടെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിധം കാര്യങ്ങൾ. ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാർട് ക്രിയേഷൻസിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വർണപാളികളിലെ സ്വർണം വേർതിരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. ഇവിടെ നിന്നു ആഭരണങ്ങൾ കണ്ടെടുത്തിയിരുന്നു. കൂടാതെ നിരവധി നിക്ഷേപങ്ങളും പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിൽ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകൾ നടത്തിയെന്നും എസ്ഐടി കണ്ടെത്തി. വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപങ്ങളിൽ നിന്നു കവർന്നതെന്നു കരുതുന്ന 400 ഗ്രാം സ്വർണം കർണാടക ബെള്ളാരിയിലെ ജ്വല്ലറിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)…

    Read More »
  • ഭൂമിയുടെ ചൂടില്‍നിന്ന് വൈദ്യുതി; ഊര്‍ജാവശ്യങ്ങള്‍ക്കു പരിഹാരമാകുമോ പുതിയ സാങ്കേതിക വിദ്യ? ജിയോതെര്‍മല്‍ വൈദ്യുതി പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്; ഭാവിയില്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള ഉത്പാദനത്തേക്കാള്‍ ലാഭകരമാകും; പ്രതീക്ഷകളും ആശങ്കയും ഇങ്ങനെ

    ന്യൂയോര്‍ക്ക്: അനുദിനം ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ പ്രതിസന്ധിക്കു പരിഹാരവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഭൂമിയുടെ ഉള്‍ക്കാമ്പിലെ പാറകളുടെ ചൂടില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് ഏറെക്കുറെ പൂര്‍ത്തികരണത്തിലേക്ക് എത്തുന്നത്. ഇതിനുമുമ്പു നടപ്പാക്കിയ പദ്ധതികള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ നിലവില്‍ ഫെര്‍വോ എനര്‍ജി എന്ന കമ്പനിയാണു പദ്ധതി വിജയത്തിലേക്ക് എത്തിക്കുന്നത്. ജിയോ തെര്‍മല്‍ എനര്‍ജി കാര്‍ബണ്‍ ബഹിഷ്‌കരണം ഏറ്റവും കുറഞ്ഞ മാഗര്‍ങ്ങളിലൊന്നാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനും നിലവില്‍ ട്രംപും ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്കായി നല്‍കിയ നികുതി ഇളവും മൈക്രോ സോഫ്റ്റ് പോലുള്ള കമ്പനികളില്‍നിന്നുള്ള നിക്ഷേപങ്ങളുമാണ് ഫെര്‍വോയ്ക്കു സഹായകരമായത്. ഈ രംഗത്തു ദശാബ്ദങ്ങളായി തുടരുന്ന ഗവേഷണങ്ങള്‍ക്കു പരിഹാരമെന്നോണമാണ് പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നത്. ഭൂമിക്കടിയിലെ ജലത്തിന്റെ ഉപയോഗമില്ലാതെ ഉള്‍ക്കാമ്പിനു മുകളിലുള്ള പാറകളുടെ താപം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രീതിയാണിത്. ഭൂമിക്കടിയിലേക്കു പൈപ്പുകളിലൂടെ വെള്ളമെത്തിക്കുകയും ഇതു നീരാവിയാക്കി മാറ്റി പുറത്തെത്തിച്ചു ടര്‍ബൈനുകള്‍ കറക്കുകയുമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ പദ്ധതി. പദ്ധതിക്കായി ബില്‍ഗേറ്റ്‌സ് നല്‍കിയത് 100 ദശലക്ഷം ഡോളറാണ്. ഇതടക്കം 700 ദശലക്ഷം…

    Read More »
  • റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചു; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടു; വീണ്ടും അവകാശ വാദവുമായി ട്രംപ്‌

    ന്യൂയോര്‍ക്ക്: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായും വെട്ടിക്കുറച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ‘റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്, ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറച്ചു, ഞങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ ട്രംപ് പറഞ്ഞു.ആസിയാന്‍ ഉച്ചകോടിയില്‍ എത്തിയപ്പോഴാണ് പ്രതികരണം. ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഇടപ്പെട്ടെന്നും ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി. ഇതാദ്യമായല്ല ഈ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന വാദവുമായി മുന്‍പ് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പെന്ന വിശേഷണത്തോടെയായിരുന്നു ട്രംപിന്‍റെ ഈ അവകാശവാദം. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും ചൈനയെകൊണ്ടും ഇത് ചെയ്യിക്കും എന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളുകയും ചെയ്തു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്താത്തത് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ യു.എസ് ഇരട്ട തീരുവയും ചുമത്തിയിരുന്നത്. അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈനയും കുറയ്ക്കുകയാണെന്ന് ട്രംപ്…

    Read More »
  • 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി; സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ മണ്ണിടിച്ചില്‍; കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ പെട്ട് ബിജുവിന്റെ മരണം; തീരാനോവ്‌

    ഇടുക്കി അടിമാലിക്ക് സമീപം ദേശീയപാതയില്‍ മണ്ണിടിഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. അടിമാലി ലക്ഷംവീട് ഉന്നതിയിലുള്ള ബിജുവാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പുറത്തെടുത്തു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തരയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞതോടെ രണ്ട് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വീട്ടില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുക്കുന്നതിനായി ബിജുവും സന്ധ്യയും പോയ സമയത്താണ് അപകടമുണ്ടായത്. വിവരം പുറത്തറിഞ്ഞയുടന്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംരഭിച്ചു. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള വിപുലമായ സന്നാഹമെത്തിച്ച് ആറ് മണിക്കൂറിലധികം നീണ്ട പരിശ്രത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. ശ്വാസതടസവും കാലിന് പൊട്ടലുമുണ്ടായ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും  ഒരു മണിക്കൂറിലധികം മണ്ണുമാന്തി യന്ത്രങ്ങളടക്കം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്. അഗ്നിശമനസേന എത്തുമ്പോള്‍തന്നെ…

    Read More »
  • ആഢംബര ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാ​ഗ് വച്ച് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം,  തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾ

    തൃശൂർ: മണ്ണുത്തി ദേശീയപാതയിൽ ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗുമായി മോഷ്ടാക്കൾ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാൾ കൊലവളമ്പ് കണ്ടത്തുവച്ചപ്പിൽ മുബാറക് (53) ആണ് വൻ കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം. തന്റെ ബസ് വിറ്റ വകയിൽ ലഭിച്ച പണവുമായി ബെംഗളൂരുവിൽ നിന്ന് സ്വന്തം ബസിൽ തൃശൂരിൽ എത്തിയതായിരുന്നു മുബാറക്. ഇതിനിടെ മണ്ണുത്തി ബൈപാസ് ജംക്‌ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാൻ ദേശീയപാതയോരത്തെ സർവീസ് റോഡിലെത്തി. വഴിയിൽ മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ മുബാറക്ക് ബാഗ് വച്ച ശേഷം കടയുടമയോടു പറഞ്ഞിട്ടു ശുചിമുറിയിലേക്കു പോയതിനു പിന്നാലെയായിരുന്നു കവർച്ച. ബസ് ഉടമ ശുചിമുറിയിലേക്കു കയറിയ ഉടൻ തൊപ്പി ധരിച്ച ഒരാൾ ബാഗ് എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുകണ്ട മുബാറക് ഓടിവന്നു തടയാൻ ശ്രമിച്ചു. ഇതിനിടെ സമീപത്തുണ്ടായിരുന്ന കാറിൽ നിന്നു പുറത്തിറങ്ങിയ മൂന്നു പേരുമായി പിടിവലി ഉണ്ടായി. ഇവർ മുബാറക്കിനെ തള്ളിയിട്ട് ഒരു വാനിൽ കയറി…

    Read More »
Back to top button
error: