NEWS

ആദ്യം പ്രണയം, പിന്നീട് യുവതികളെ വച്ച് ലഹരി വിൽപ്പന

തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കേസിലെ ഒന്നാം പ്രതി യൂനസ് റസാഖ്
അന്യമതസ്ഥയായ യുവതിയെ പ്രണയം നടിച്ച് വശത്താക്കി ലഹരി വിൽപ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.സമാനമായ സംഭവങ്ങൾ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് ധാരാളമായി നടന്നിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍ലഹരി മാഫിയ ഇവര്‍ക്കു പിന്നിലുണ്ടെന്നാണ് സൂചന. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് എന്നിവരാണ് ഇന്നലെ തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. പിന്നീട് അക്ഷയയെ ഒപ്പം കൂട്ടിയായിരുന്നു ലഹരിവില്‍പ്പന. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു വില്‍പ്പന പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. ‘നിന്നോട് ഞാന്‍ നിര്‍ത്താന്‍ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ കരച്ചില്‍.കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
6.6 ഗ്രാം എം.ഡി.എം.എ ആണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. വിപണിയില്‍ അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് ഇതെന്ന് പൊലീസ് പറയുന്നു.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവർ അറസ്റ്റിലായത്.
യുവതികളെ പ്രണയം നടിച്ച് വശത്താക്കി ലഹരി മരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സംഭവം സംസ്ഥാനത്ത് വർധിച്ചുവരികയാണെന്ന് പോലീസ് തന്നെ പറയുന്നു.ലഹരിമരുന്ന് നൽകി അശ്ലീല വീഡിയോ നിർമ്മാണവും ഉണ്ടെന്നാണ് വിവരം.ഒരിക്കൽ ചതിക്കുഴിയിൽ പെട്ടാൽ പിന്നെ ഇവർക്ക് തിരിച്ചുപോക്ക് ബുദ്ധിമുട്ടാണ്.

Back to top button
error: