ഇപ്പോഴിതാ വഡോദരയിലെ എംഎസ് യൂണിവേഴ്സിറ്റിയില്‍ ( മഹാരാജാ സായാജിറാവു യൂണിവേഴ്സ്റ്റി) നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ ഇത് അടിവരയിട്ടു പറയുന്നു.
പതിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകുന്നുവെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു.
അലൂമിനിയം പാത്രം നല്ലരീതിയില്‍ ചൂടാകുമ്ബോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍.ഇത് പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്.അതിനാല്‍ പാചകം ചെയ്യാന്‍ അലൂമിനിയം പാത്രങ്ങളോ ചട്ടികളോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് ഇവർ പറയുന്നു.