NEWS

മുടിയുടെ ആരോഗ്യത്തിന് തൈര്

മുടികൊഴിച്ചിലും താരനും പേനുമെല്ലാം നമ്മളിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്.വളരെ എളുപ്പത്തിൽ തൈര് ഉപയോഗിച്ച് ഇതിന് പരിഹാരം കാണാൻ സാധിക്കും.എങ്ങനെയെന്ന് നോക്കാം.

മുട്ടയും തൈരും

മുട്ട പൊട്ടിച്ച്‌, അതിലേക്ക് രണ്ട് ടേബിള്‍സ്‌പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച്‌ 20-30 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ മുടികൊഴിച്ചിലടക്കമുള്ള പ്രശ്നങ്ങള്‍ മാറും.

Signature-ad

തേനും തൈരും

അരക്കപ്പ് തൈരിലേക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം തലയില്‍ നന്നായി മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം ഷാംപു ഉപയോഗിച്ച്‌ കഴുകിക്കളയുക. മുടി പൊട്ടിപ്പോകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്.

 

 

 

തൈരും കറ്റാര്‍വാഴയും

 

 

അരക്കപ്പ് തൈരില്‍ 4-5 ടേബിള്‍ സ്‌പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് തലയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. മുടി കഴുകുന്നതിന് മുമ്ബ് ചൂട് വെള്ളത്തില്‍ മുക്കിയ ഒരു ടവല്‍ കൊണ്ട് കുറച്ച്‌ സമയം മുടി കെട്ടിവയ്ക്കുന്നത് നല്ലതാണ്.മുടി ബലമുള്ളതാക്കാനും താരനും പേനുമെല്ലാം അകറ്റാനുമൊക്കെ ഇത് സഹായിക്കും.

Back to top button
error: