NEWS

വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍
വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മന്ത്രി കുറിച്ചു.

മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ഉള്‍പ്പെടെ ക്വാറന്റീനിലാക്കി. മന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി.

Signature-ad

ഇതോടെ സംസ്ഥാനത്ത് നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
നേരത്തെ മന്ത്രിമാരായ ഇ.പി.ജയരാജന്‍, തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു.

https://www.facebook.com/mmmani.mundackal/posts/3380416562078336

Back to top button
error: