ശബരിമല സ്വര്‍ണക്കൊള്ള: സോണിയ ഗാന്ധിയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവുമായി ബിജെപി; കൊടിമര പുനര്‍നിര്‍മാണത്തില്‍ മൊഴി നല്കി മോഹന്‍ലാലും ദിലീപും

ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നേരെയുള്ള പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രവേശനം ലഭിച്ചുവെന്ന ആരോപണമുയര്‍ത്തി യുവമോര്‍ച്ച ഇന്ന് രാവിലെ പത്ത് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി എംപി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും.
അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ചവര്‍ക്ക് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി ബന്ധമുണ്ടെന്നും, ഈ ‘അവിശുദ്ധ കൂട്ടുകെട്ട്’ പുറത്തുകൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് 10 ജന്‍പഥ് മാര്‍ഗിലുള്ള സോണിയാ ഗാന്ധിയുടെ വസതി ലക്ഷ്യമിട്ടാണ് നീങ്ങുക. സ്വര്‍ണക്കൊള്ള വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്നത്.
അതേസമയം, ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടന്മാരുടെ മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്കി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന് സ്വര്‍ണം വാങ്ങി. തുടര്‍ന്ന് സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹന്‍ലാല്‍ മൊഴി നല്കി. സ്വര്‍ണം നല്‍കിയതിനെക്കുറിച്ച് ദിലീപും മൊഴി നല്കി. നേരത്തെ സുരേഷ് ഗോപിയും വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
#SabarimalaGoldTheft, #YuvaMorchaMarch, #SoniaGandhiResidence, #BJPProtest, #KeralaPolitics, #Mohanlal, #Dileep, #VigilanceProbe, #SabarimalaUpdates, #MalayalamNews, #RajeevChandrasekhar, #AnuragThakur, #TempleGoldCase, #BreakingNewsKerala, #10Janpath
#SabarimalaGoldScamUpdate, #YuvaMorchaDelhiProtest, #SoniaGandhiSabarimalaCase, #MohanlalVigilanceStatement, #DileepSabarimalaDonation, #SureshGopiSabarimala, #UnnikrishnanPottiCase, #KeralaPoliticalNews2026, #SabarimalaKodimaramInvestigation, #BJPVsCongressKerala, #TempleWealthTheft, #DelhiProtestLive, #KeralaCineActorsVigilance, #GoldDonationProbe
#Sabarimala, #Politics, #Kerala, #Protest, #Delhi, #BJP, #Congress, #Mohanlal, #Dileep, #SureshGopi, #JusticeForAyyappa, #GoldTheftCase, #BreakingNews, #YuvaMorcha, #VigilanceKerala






