Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ഖമേനി ഞങ്ങളുടെയും നേതാവ്: ഇസ്രയേലിന് എതിരേ കശ്മീരില്‍ വന്‍ പ്രതിഷേധം; തെരുവിലില്‍ ഇറങ്ങിയത് ആയിരക്കണക്കിന് ഷിയ മുസ്ലിംകള്‍; വിമര്‍ശനവുമായി മെഹ്ബൂബയും

കശ്മീര്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ വന്‍ പ്രതിഷേധം. ശ്രീനഗര്‍, ബന്ദിപ്പോര, സോനാവാരി എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഖമേനിയുടെ ചിത്രങ്ങളും ഇറാനെ പിന്തുണയ്ക്കുന്ന ബാനറുകളും വഹിച്ചുകൊണ്ട് നൂറുകണക്കിന് കശ്മീരി ഷിയ മുസ്‌ലിംകള്‍ തെരുവിലിറങ്ങി. ശ്രീനഗറിലെ തെരുവുകളില്‍ കരിങ്കൊടിയും ഖമനയിയുടെ ഛായചിത്രങ്ങളും നിറഞ്ഞു.

ശ്രീനഗറിലെ ഷിയ മുസ്?ലിം സമൂഹത്തിന്, അയത്തുള്ള ഖമനേയി ഒരു വിദേശ രാഷ്ട്രീയ നേതാവ് മാത്രമല്ലെന്നും, അതിനുമപ്പുറമായിരുന്നുവെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ എഎന്‍ഐയോട് പ്രതികരിച്ചു. ഖമനയിയുടെ കൊലപാതകത്തില്‍ ജനങ്ങള്‍ അതീവദുഖിതരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Signature-ad

 

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി ഇസ്രായേലിനെയും അമേരിക്കയെയും വിമര്‍ശിച്ചു. ചരിത്രത്തിലെ ഏറ്റവും ദാരുണവും ലജ്ജാകരവുമായ ഒരു സംഭവമാണിതെന്ന് മുഫ്തി പറഞ്ഞു. ഇറാന്റെ പ്രിയപ്പെട്ട നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തില്‍ ഇസ്രായേലും യുഎസും വീമ്പിളക്കുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

യു.എസ് ഇസ്രയേല്‍ സംയുക്ത സേന നടത്തിയ ‘ഓപ്പറേഷന്‍ എപിക് ഫ്യൂരി’ യിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഡോണള്‍ഡ് ട്രംപും ബെന്യമിന്‍ നെതന്യാഹുവും നേരത്തെ ഖമനയി മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഖമനയിയുടെ മരണം ഇറാനും സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ നാസിര്‍സാദെയും റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൗറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

#കശ്മീർവാർത്തകൾ, #അലിഖമേനി, #ഇറാൻഇസ്രായേൽയുദ്ധം, #മെഹബൂബമുഫ്തി, #ശ്രീനഗർ, #ഷിയാമുസ്ലിംകൾ, #ഇറാൻആക്രമണം, #KashmirProtest, #BreakingNewsMalayalam, #KhameneiUpdate, #MiddleEastCrisis

#KashmirForIran, #MehboobaMufti, #Khamenei, #IranIsraelWar, #Srinagar, #BreakingNews, #MiddleEastConflict, #മലയാളംവാർത്തകൾ, #കശ്മീർ, #ഇറാൻ, #ഇസ്രായേൽ, #യുദ്ധവാർത്തകൾ, #ShiaCommunity, #GlobalCrisis

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: