Breaking NewsMovie

എക്കോയ്ക്കു ശേഷം സന്ദീപ് പ്രദീപ് നായകനായെത്തുന്ന അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ഷൂട്ടിങ് ഡിസംബർ 14 മുതൽ, നിർമാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

കൊച്ചി: യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ”പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്ന പൂജ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. സംവിധായകൻ ജിസ് ജോയ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചിത്രത്തിന്, ആദ്യ ക്ലാപ് നൽകിയത് അൻവർ റഷീദ് ആണ് . “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഡിസംബർ പതിനാലിന് ആരംഭിക്കും. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവർ നിർമ്മിക്കുന്ന പത്താം ചിത്രം കൂടിയാണിത്.

2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’. മിന്നൽ മുരളിക്ക് ശേഷം, ഈ ചിത്രത്തിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.

Signature-ad

ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: