”റൂമിലേക്ക് ഓടിപ്പോയി ചര്‍ദ്ദിച്ചു, നൂറു തവണ വായ കഴുകി, നടന് മാപ്പ് പോലും പറഞ്ഞു”!
തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായിരുന്നു രവീണ ടണ്ഠന്. എന്നാല്‍ തന്റെ കരിയര്‍ ഉടനീളം സിനിമയില്‍ ചുംബന രംഗങ്ങള്‍ ചെയ്യില്ലെന്ന നയം എടുത്ത നടിയാണ് രവീണ. കരിയറിലെ സുവര്‍ണ്ണകാലത്തും ഇപ്പോഴും അത് രവീണ പാലിക്കുന്നുണ്ട്.
രവീണയുടെ മകള്‍ റാഷ തദാനി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സ്ക്രീനില്‍ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ താന്‍ ഒരിക്കലും തയ്യാറായിരുന്നില്ലെന്നും, നോ കിസിംഗ് എന്ന അതേ നിയമം തന്റെ മകള്‍ക്ക് ബാധകമല്ലെന്ന് രവീണ അടുത്തിടെ പറഞ്ഞിരുന്നു.
തന്റെ കരിയറിലെ ആദ്യകാല സംഭവത്തെ കുറിച്ച് സൂചിപ്പിച്ച രവീണ, സ്ക്രീനില്‍ തനിക്ക് ഇഷ്ടപ്പെടാത്തത് ഒരിക്കലും റാഷ ചെയ്യരുതെന്ന് ഊന്നിപ്പറഞ്ഞു. സ്ക്രീനില്‍ ഒരു നടനെ ചുംബിക്കുന്നത് മകള്‍ക്ക് അനായാസമാണെന്ന് തോന്നിയാല്‍ തനിക്ക് പ്രശ്നമില്ലെന്നും രവീണ കൂട്ടിച്ചേര്‍ത്തു.
തന്റെ കാലത്ത് കരാര്‍ എഴുതി പറഞ്ഞില്ലെങ്കിലും താന്‍ ഒരിക്കലും ഒരു സഹനടനെ സ്ക്രീനില്‍ ചുംബിക്കില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു എന്ന് രവീണ പറയുന്നു. തനിക്ക് ഒരിക്കല്‍ സംഭവിച്ച അനുഭവവും നടി വ്യക്തമാക്കി. അതില്‍ നായകനുമായി അടുത്ത് ഇടപഴകുന്ന രംഗമാണ്. അതിനിടയില്‍ നടന്റെ ചുണ്ടുകള്‍ അബദ്ധവശാല്‍ അവളുടെ ചുണ്ടില്‍ ഉരച്ചു, അത് വലിയ അസ്വസ്തയാണ് ഉണ്ടാക്കിയത്.
”ഇത് അബദ്ധത്തില്‍ സംഭവിച്ചു, ഷോട്ട് കഴിഞ്ഞു ഞാന്‍ റൂമിലേക്ക് ഓടി, എനിക്ക് ഓക്കാനം തോന്നി. ഞാന്‍ ചര്‍ദ്ദിച്ചു. എനിക്ക് ഒട്ടും താങ്ങാന്‍ പറ്റിയില്ല അത് വീണ്ടും വീണ്ടും പല്ല് തേച്ചു, വായ നൂറ് തവണ കഴുകി. താന്‍ തെറ്റായ ഉദ്ദേശിച്ചില്ലെന്ന് ഷോട്ടിന് ശേഷം തന്നോട് ആ താരം മാപ്പ് പറയുക പോലും ചെയ്തു’ രവീണ പറഞ്ഞു.
അതേസമയം, ഡൈനസ്റ്റി എന്ന വെബ് ഷോയില്‍ രവീണ അടുത്തതായി അഭിനയിക്കുന്നത്. സാഹില്‍ സംഘ സംവിധാനം ചെയ്ത ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ഷോ, കൂടാതെ മുതിര്‍ന്ന ഗായകനും നടനുമായ തലത് അസീസും ഇതില്‍ അഭിനയിക്കുന്നു.