CrimeNEWS

വിവാഹ വാഗ്ദാനം നല്‍കി ഒരു മാസം ലോഡ്ജില്‍ പീഡനം; വിവാഹിതനായ പൊലീസുകാരനെതിരെ വനിതഡോക്ടറുടെ പരാതി

തിരുവനന്തപുരം: വനിതാ ഡോക്ടറെ സിവില്‍ പൊലീസ് ഓഫീസര്‍ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ലോഡ്ജില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മാസമാണ് പീഡനം നടന്നത്. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ചായിരുന്നു പീഡനം. ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സമൂഹ മാധ്യമം വഴിയാണ് പൊലീസുകാരനെ യുവതി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്ന് പരിചയപ്പെടുത്തിയെങ്കിലും ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും യുവതി പറയുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Signature-ad

അതേസമയം, വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സംഭവത്തില്‍ പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടില്‍ സുഭാഷിനെയാണ് (38) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പോലീസുകാരന് 11 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനുമാണ് ജഡി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വര്‍ഷം കഠിന തടവും 25, 000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവും അനുഭവിക്കണം. തന്നെ വിവാഹം കഴിച്ചത് ആള്‍മാറാട്ടം നടത്തിയാണെന്ന് യുവതി മനസ്സിലാക്കിയത് പലതവണ നടന്ന പീഡനങ്ങള്‍ക്ക് ശേഷമാണ്.

സാമൂഹിക മാധ്യമത്തിലൂടെ 23 കാരിയെ ‘വളച്ചു’ കെട്ടി; വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് പീഡനം; പിടിയിലായ പോലീസുകാരന് തടവ് ശിക്ഷ

Back to top button
error: