CrimeNEWS

നിത്യവൃത്തിക്ക് വകയില്ലാത്ത യുവതിയോട് കൈക്കൂലി; ഡോക്ടര്‍ക്കെതിരെ അന്വേഷണം

ആലപ്പുഴ: നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്ത നിര്‍ദ്ധനയുവതിയുടെ ഓപ്പറേഷന്‍ നടത്താന്‍ നാലായിരത്തി അഞ്ഞൂറ് രൂപ കൈക്കൂലി ചോദിച്ച കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം. ഗൈനക്കോളജിസ്റ്റ് ഡോ.മിനി സേവ്യറിനെതിരെ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് കായംകുളം ഐകൃജംഗ്ഷന്‍ സ്വദേശി മാജിദയുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് മൂവായിരം രൂപ തനിക്കും അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടര്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപയും വേണമെന്ന് ഡോ.മിനി ആവശ്യപ്പെട്ടതായി മാജിത പറഞ്ഞു.

Signature-ad

നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മാജിത നാട്ടുകാരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. രണ്ട് മാസം മുന്‍പ് രക്തസ്രാവത്തെ തുടര്‍ന്നാണ് ഡോക്ടറെ കാണാനെത്തിയത്. എന്നാല്‍ തുടര്‍ പരിശോധനകള്‍ വീട്ടിലാക്കി. ഓരോ തവണയും കാണുമ്പോള്‍ ഡോക്ടര്‍ക്ക് 300 രൂപ വീതം നല്‍കി. വെള്ളിയാഴ്ച ഓപ്പറേഷന്‍ നിശ്ചയിച്ചപ്പോഴാണ് നാലായിരത്തി അഞ്ഞൂറ് രൂപകൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. തനിക്ക് ഒപ്പം ഓപ്പറേഷന്‍ നിശ്ചയിച്ചവരെല്ലാം പണം കൊടുക്കാന്‍ തയ്യാറാണ് പക്ഷേ താന്‍ എവിടുന്ന് പണമുണ്ടാക്കാനാണന്ന് മാജിദ ചോദിക്കുന്നു.

Back to top button
error: