ഒരേ ഒരു തക്കാളി മാത്രം മതി! എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം
ഒരു തക്കാളി ഉണ്ടോ? ഒരു തക്കാളി മാത്രം മതി! തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ. എത്ര കരിപിടിച്ച നിലവിളക്കും ഇനി വെട്ടിതിളങ്ങും; നിലവിളക്കുകള്‍ ഇനി 5 മിനിറ്റില്‍ ആര്‍ക്കും വെളുപ്പിക്കാം! വിളക്കിലെ കരി ഈസിയായി കളയാന്‍ ഉള്ള നിരവധി എളുപ്പ മാര്‍ഗങ്ങളെപ്പറ്റി ഇതിനോടകം നമ്മള്‍ ഒരുപാട് പരിചയപ്പെട്ട് കഴിഞ്ഞതാണ്. എന്നാല്‍ ഇതുവരെ പരിചയപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായ,
വളരെ എളുപ്പത്തില്‍ ആര്‍ക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്. സാധാരണ ഗതിയില്‍ പച്ചക്കറി വാങ്ങി വരുമ്പോള്‍ ചീഞ്ഞ തക്കാളി നമ്മള്‍ എടുത്ത് കളയുകയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും അത് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാതെ വലിച്ചെറിയുന്ന തക്കാളി കൊണ്ട് തന്നെ എങ്ങനെ വിളക്ക് അതിന്റെ നിറവും ഭംഗിയും ഒന്നും
നഷ്ടപ്പെടാത്ത രീതിയില്‍ പുത്തനായി വെട്ടിത്തിളങ്ങുന്ന നിലയിലേക്ക് മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നന്നായി പഴുത്ത ഒരു തക്കാളി മൂന്നോ നാലോ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിനുശേഷം ഇത് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡാ, ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി എന്നിവ ചേര്‍ത്തു കൊടുക്കാം. ഒരു തക്കാളിക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ
ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി എന്ന അളവില്‍ വേണം എടുക്കാന്‍. ഇത് നന്നായി ഒന്നു അരച്ചെടുത്തശേഷം നിലവിളക്ക് എടുത്ത് അതില്‍ നന്നായി തേച്ചു പിടിപ്പിക്കാവുന്നതാണ്. ഒരു 15 മിനിറ്റ് ഇങ്ങനെ വെച്ചതിനു ശേഷം കട്ടികുറഞ്ഞ സ്‌ക്രബ് ഉപയോഗിച്ച് ഒന്ന് കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ നിലവിളക്കിലെ കരി, ക്ലാവ് വളരെ പെട്ടെന്ന് തന്നെ പോകുന്നതാണ്.