KeralaNEWS

തോൽവി ഭയം; മുഖ്യമന്ത്രിമാരെ വരെ ജയിലിലടയ്ക്കാൻ ബിജെപി 

ന്യൂഡൽഹി: 400 സീറ്റിന്റെ ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങ്.
ആം ആദ്മി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ജാമ്യം പോലും നൽകാൻ ബിജെപി ഭയക്കുകയാണെന്നും സഞ്ജയ് സിങ്ങ് പറഞ്ഞു.
“പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെ അറസ്റ്റ് ചെയ്ത് ഒതുക്കാമെന്ന് ബിജെപി കരുതുന്നു.
കാരണം അവർക്ക് 400 സീറ്റ് കിട്ടാൻ പോകുന്നില്ല…അങ്ങനെ ഒരു ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നത്. അങ്ങനെയെങ്കില്‍ അവർ ഭരണത്തിലുള്ള ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോ? അവർ കോണ്‍ഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുമോ? ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് ലഭിക്കുമെന്ന് ആത്മവിശ്വാസമുള്ള ഒരു പാർട്ടിയും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല… വളരെ വ്യക്തമാണ്, മോദി  തെരഞ്ഞെടുപ്പില്‍ തോല്‍ക്കും അദ്ദേഹത്തിന് ഭയമാണ്,’ സഞ്ജയ് സിംഗ് പറഞ്ഞു.
അഴിമതിക്കാരെ പാർട്ടിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് മോദിജിയുടെ ഉറപ്പ്… ഇതാണ് അദ്ദേഹത്തിന്റെ ഉറപ്പ്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി അഴിമതിയെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍, ഒസാമ ബിൻ ലാദൻ സമാധാനത്തെക്കുറിച്ച്‌ സംസാരിക്കുന്നതായാണ് തോന്നുന്നതെന്നും ബിജെപിയെ പരിഹസിച്ചുകൊണ്ട് സഞ്ജയ് സിംഗ് പറഞ്ഞു.
“മുഖ്യമന്ത്രിക്ക് ജയിലില്‍ നിന്ന് സർക്കാരിനെ നയിക്കാനാവില്ലെന്ന് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന പറയുന്നു… അടല്‍ ബിഹാരി വാജ്പേയി, ലാല്‍ കിഷൻ അദ്വാനി, രവിശങ്കർ പ്രസാദ്, അമിത് ഷാ എന്നിവർ ജയിലിലായിരുന്നു, അവർക്ക് മാസങ്ങളോളം ജാമ്യം ലഭിച്ചില്ല. നമ്മള്‍ എല്ലാവരും ബഹുമാനിക്കുന്ന അടല്‍ ബിഹാരി വാജ്പേയി 19 മാസം ജയിലിലായിരുന്നുവെന്ന് ഓർക്കണം” സിംഗ് പറഞ്ഞു.
അതേസമയം ബിജെപിക്ക് ഇത്തവണ വമ്പൻ തിരിച്ചടിയെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സിഎസ്‌ഡിസി-ലോ‌ക്‌നീതി സർവേകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി നടത്തുന്ന സിഎസ്‌ഡിസി-ലോ‌ക്‌നീതി സർവേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Back to top button
error: