KeralaNEWS

കഞ്ചാവ് വില്‍പ്പനയ്ക്കിടെ കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിൽ

കോട്ടയം: കഞ്ചാവ് വില്‍പ്പനയ്ക്കിടെ കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിൽ.കോട്ടയം പെരുമ്ബായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്.
ഇവരില്‍ നിന്നും 4.075 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോട്ടയം റെയില്‍വേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി ഷീജയേയും അമീറിനെയും എക്സൈസ് അറസ്റ്റ് ചെയ്തത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ ജി ഉദയകുമാറും പാർട്ടിയുമാണ് കോട്ടയം എക്സൈസ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.

Back to top button
error: