ഗുഡ്ഗാവ്: ഹരിയാനയിലെ മഹേന്ദ്രഗഢില്‍ സ്വകാര്യ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു.
സ്വകാര്യ സ്‌കൂളായ ജി.എല്‍ പബ്ലിക് സ്‌കൂളിന്റെതാണ് ബസ്.
ബസില്‍ 40 ഓളം കുട്ടികളുണ്ടായിരുന്നു. ജില്ലയിലെ കനിനി ടൗണിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 15ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
അതേസമയം, അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.അവധി ദിനത്തിലും പ്രവർത്തിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസ്.