സംസ്ഥാനത്തെ 28 സീറ്റില്‍ 17 എണ്ണം കോണ്‍ഗ്രസ് നേടുമെന്ന് കന്നട ഓണ്‍ലൈൻ മാധ്യമമായ ‘ഈദിന’ പ്രവചിക്കുന്നു. 11 സീറ്റില്‍ എൻ.ഡി.എ സഖ്യത്തിനുമാണ് വിജയസാധ്യത കല്‍പിക്കുന്നത്. ഏഴു ലോക്സഭ മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പം പോരാട്ടം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വൻ വിജയം എക്സിറ്റ് പോളില്‍ കൃത്യമായി പ്രവചിച്ച മാധ്യമ പോർട്ടലാണ് ഈദിന ഡോട്ട് കോം. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മൂന്നാഴ്ച മുമ്ബ് പുറത്തുവിട്ട പോള്‍ സർവേയില്‍, കോണ്‍ഗ്രസ്- 135, ബി.ജെ.പി- 66, ജെ.ഡി-എസ് – 19 എന്നിങ്ങനെയായിരുന്നു ഫലസൂചന. അപ്രകാരമായിരുന്നു ഫലവും.
കേരളത്തിൽ ഇത്തവണ 15 സീറ്റ് യുഡിഎഫ് നേടുമെന്നാണ് പ്രവചനം.അതേസമയം മൂന്നാംവട്ടവും മോദി പ്രധാനമന്ത്രിയാവുമെന്ന് 45.19 ശതമാനം പേരും പ്രവചിച്ചപ്പോള്‍ അതില്‍ 33.06 ശതമാനം പേർക്കു മാത്രമാണ് മോദിയുടെ പ്രവർത്തനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായമുള്ളത്.