KeralaNEWS

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; കൂട്ടില്‍ കെട്ടിയ പശുക്കിടാവിനെ  കൊന്നു

വയനാട്: കൂട്ടില്‍ കെട്ടിയിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു തിന്നു. തൊഴുത്തിലുണ്ടായിരുന്ന കറവപ്പശുവിനെ കടുവ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കബനിഗിരി ഗൃഹന്നൂർ പൂഴിപ്പുറത്ത് മാമച്ചന്‍റെ പശുക്കളെയാണു കടുവ ആക്രമിച്ചത്. പശുക്കിടാവിന്‍റെ അവശിഷ്ടം കൂട്ടില്‍നിന്ന് 50 മീറ്റർ അകലെ കണ്ടെത്തി.

 പുലർച്ചെ മൂന്നരയോടെയാണു സംഭവം. പശുക്കിടാവിന്‍റെ കരച്ചില്‍ കേട്ട് തൊഴുത്തില്‍ ലൈറ്റ് ഇട്ടെങ്കിലും കടുവ പശുക്കിടാവിനെയും വലിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരമറിയിച്ചു. കടുവയെ ഭയന്ന് വീട്ടുകാർ വീടിനു പുറത്തേക്കിറങ്ങിയിരുന്നില്ല.

Signature-ad

തുടർന്ന് നേരംപുലർന്നശേഷം നടത്തിയ പരിശോധനയിലാണു വീടിനുസമീപത്തെ കൂട്ടില്‍നിന്ന് 50 മീറ്റർ അകലെയായി പശുക്കിടാവിന്‍റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കടുവയുടെ ആക്രമണത്തില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന ആറുവയസ് പ്രായമുള്ള ചെനയുള്ള പശുവിന്‍റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ശരീരത്തിന്‍റെ മറ്റു പലഭാഗങ്ങളിലും മുറിവുകളുണ്ട്.

നാട്ടുകാരുടെ പ്രതിഷേധത്തിനിടയിൽ വനപാലകരെത്തി കടുവയെ നിരീക്ഷിക്കുന്നതിനായി കാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: