LocalNEWS

വൈക്കത്ത് നിയയോജകമണ്ഡലം കണ്‍വന്‍ഷനുമായി യു.ഡി.എഫ്.

വൈക്കം: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ വന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാകുമെന്ന് കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ‘ വൈക്കം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സീതാറാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

ഇടതുപക്ഷം ബി ജെ പി വിരുദ്ധത പരസ്യമായി പറയുകയും രഹസ്യ ധാരണ ബിജെപിയുമായി ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ബിജെപിക്കെതിരെ രാജ്യത്ത് പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് കരുത്തേകുന്ന കോണ്‍ഗ്രസ്സ് എം പി മാര്‍ ഉണ്ടാകാതെയിരിക്കാന്‍ ബി ജെ പി യുടെ ബി ടീമായിട്ടാണ് സി പി എം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ,തോമസ് ഉണ്യാടന്‍,യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെ.പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് , യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ,യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ബി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: