
പാറ്റ്ന: ബീഹാറിലെ ഖഗരിയയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
ദേശീയപാതയില്‍ ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.






