KeralaNEWS

കോഴിക്കോട്  വീണ്ടും യുവതിയുടെ മൃതദേഹം; ഇത്തവണ കണ്ടെത്തിയത് പുഴയിൽ 

കോഴിക്കോട്: വാളൂർ തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം മാറുംമുൻപ് മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി.

നാദാപുരം പുഴയിലാണ്  മൃതദേഹം കണ്ടെത്തിയത്.

സോണിയ എന്ന യുവതിയുടേതാണ്  മൃതദേഹം.പുഴയിലെ പാറക്കെട്ടിനടിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Signature-ad

നാദാപുരം വിലങ്ങാട് ആണ് സംഭവം. മൃതദേഹത്തില്‍ പരിക്കുകളുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം വാളൂർ തോട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇനിയും ദുരൂഹത മായുന്നില്ല. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് വാളൂർ തോട്ടിൽ അനുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം അർധനഗ്നമായനിലയിലായിരുന്നു. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും കാണാതായിട്ടുണ്ട്.

മുട്ടൊപ്പം വെള്ളമുള്ള തോട്ടില്‍ യുവതി മുങ്ങി മരിക്കാൻ സാധ്യത കുറവാണ്.തന്നെയുമല്ല,അനുവിനെ കാണാതായതിനുശേഷം തോടിനു സമീപത്തുള്‍പ്പെടെ ആളുകള്‍ തിരച്ചില്‍ നടത്തിയുമിരുന്നു.

അനുവിന് എന്തെങ്കിലും പ്രശ്നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല.ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണു ബന്ധുക്കളും പറയുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.

Back to top button
error: