ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹര്‍ജികളാണ് സുപ്രിംകോടതിയിലുള്ളത്. പൗരത്വം നല്‍കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ തുടങ്ങിയവരാണ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്താനികളെയും അഫ്ഗാനിസ്താനികളെയും രാജ്യത്ത് കുടിയിരുത്താനാണ് വിജ്ഞാപനമെന്ന പ്രസ്താവനക്കെതിരെ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ കേജ്രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു.