KeralaNEWS

ഒരു വർഷത്തിനിടെ 17 ലക്ഷം യാത്രക്കാർ; ലോകത്തിന് അത്ഭുതകരമായി കൊച്ചി വാട്ടർ മെട്രോ

കൊച്ചി: ഒരു വർഷത്തിനിടെ 17 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ.വെറും ഇരുപത് കിലോമീറ്റർ താഴെയുള്ള യാത്രക്കായാണ് ഇത്രയധികം ജനപങ്കാളിത്തം.
78 ബാറ്ററി-ഓപ്പറേറ്റഡ് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി കൊച്ചിയിലെ 10 ദ്വീപ് സമൂഹങ്ങളെ മെയിൻലാൻ്റുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനവും ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്. 
 
26 ഏപ്രിൽ 2023 ന് ആയിരുന്നു കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചത്.2016-ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് വൈറ്റിലയ്ക്കും ഇൻഫോപാർക്കിനും ഇടയിലുള്ള ആദ്യ പാത 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു  2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും 26-ന് യാത്രക്കാർക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
വാട്ടർ മെട്രോ സംവിധാനത്തിൻ്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും കൂടിയ ടിക്കറ്റ് ചാർജ് 40 രൂപയുമാണ്.ഓഹരി പങ്കാളിത്തത്തിൻ്റെ 74% കേരള സർക്കാരിൻ്റെയും 26% കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെയും (കെഎംആർഎൽ) ഉടമസ്ഥതയിലാണ്. കെഎംആർഎൽ ആണ് ഇത് പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും.
 
 
ഒരേസമയം 100 പേർക്ക് (50 പേർക്ക്  ഇരുന്നും 50 പേർക്ക് നിന്നും) സഞ്ചരിക്കാവുന്ന  ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയിലുള്ളത്. ഈ ബോട്ടുകൾ വൈദ്യുത ബോട്ടുകൾക്കുള്ള അന്താരാഷ്ട്ര അവാർഡായ ഗസ്സിസ് ഇലക്ട്രിക് ബോട്ട് അവാർഡ് നേടിയിട്ടുണ്ട് . ബോട്ടുകളും ടെർമിനലുകളും പൂർണ്ണമായും വികലാംഗർക്ക് അനുയോജ്യമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാറ്ററിയിലും ഹൈബ്രിഡ് മോഡിലും പ്രവർത്തിപ്പിക്കാം എന്നതാണ് ഈ ബോട്ടുകളുടെ പ്രത്യേകത.
 

Back to top button
error: