കൊച്ചി: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഫോർട്ട് കൊച്ചിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
ഫോർട്ടുകൊച്ചി വേളി സ്വദേശി ആന്റണിയുടെ മകൻ ആല്‍ഫ്രി (14) നാണ് മരിച്ചത്. മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആല്‍ഫ്രി.
ഇന്നലെ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫോർട്ട് കൊച്ചിയിലെത്തിയ വിദ്യാർത്ഥി തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.