IndiaNEWS

ഓറൽ സെക്സിനു സമ്മതിച്ചില്ല; 40 കാരനെ വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തി 

ജയ്പൂർ: ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് 40 കാരനെ  വിദ്യാർത്ഥികൾ കൊലപ്പെടുത്തി.രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ഓറല്‍ സെക്സ് ചെയ്യാന്‍ വിസമ്മതിച്ചതിന് 40 കാരനെ ഒരുപറ്റം വിദ്യാർത്ഥികൾ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചിക്കുകയായിരുന്നു.

 ഇയാളുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

Signature-ad

ഫെബ്രുവരി 26 നാണ് കേസിന്നാസ്പദമായ സംഭവം. ഓം പ്രകാശ് ബൈര്‍വ എന്നയാളെയാണ്   കൊലപ്പെടുത്തിയത്.  ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാജ് കുമാര്‍ ചൗധരി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ബാരന്‍ നഗരത്തില്‍ താമസിക്കുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മുരളീധര്‍ പ്രജാപതി, സുരേന്ദ്ര യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ സമീപത്തെ കോളജിൽ വിദ്യാർത്ഥികളാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവർ കൊലപാതകക്കുറ്റം സമ്മതിച്ചതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും എസ്പി ചൗധരി കൂട്ടിച്ചേര്‍ത്തു.

Back to top button
error: