തൃശൂർ: ബി.ജെ.പി പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകള്‍ നിഷേധിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍.
തമാശരൂപേണ ഒരു ചാനലിന് നല്കിയ പ്രതികരണം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുമെന്ന് വിചാരിച്ചില്ല എന്നും പദ്മജ വ്യക്തമാക്കി.
പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘ഞാൻ ബിജെപി യില്‍ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു .അവർ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’