ന്യൂഡൽഹി: ദേശീയ തലത്തില്‍ പ്രഖ്യാപിച്ച 195 സ്‌ഥാനാര്‍ഥികളുടെ പട്ടികയില്‍ തിരുത്തല്‍ വരുത്തി ബി.ജെ.പി.
മണ്ഡലപുനഃസംഘടനയിലൂടെ ഇല്ലാതായ അസാമിലെ മംഗള്‍ദായ്, കാലിയബോര്‍ എന്നീ മണ്ഡലങ്ങളിലേക്കും ബി.ജെ.പി. സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഈ തെറ്റ് മനസിലാക്കിയശേഷമാണ് പുതിയ പട്ടിക പാര്‍ട്ടി പുറത്തു വിട്ടത്.
അതേസമയം ബി.ജെ.പിക്കു പറ്റിയ അബദ്ധത്തെ പരിഹസിച്ചു പ്രതിപക്ഷം രംഗത്തെത്തി. മണ്ഡലപുനഃസംഘടന നടന്നതുപോലും അറിയാത്ത ആളുകളാണു സ്‌ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര പരിഹസിച്ചു.
അസമിലെ 14 ലോക്‌സഭാ സീറ്റുകളില്‍ 11 സീറ്റുകളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.