KeralaNEWS

യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലക്കോട്: യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാത്തൻപാറ കരാമരംതട്ടിലെ മൂലേക്കാട്ടില്‍ ജോയിസ് സെബാസ്റ്റ്യൻ (43) ആണ് മരിച്ചത്.

കഴിഞ്ഞ രാത്രി 10.30 ഓടെ കരാമരംതട്ട് – പൈതല്‍കുണ്ട് റോഡില്‍ നിർത്തിയിട്ട കാറിലാണ് മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതത്തെത്തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം.

Signature-ad

പൈതല്‍കുണ്ടില്‍ ജോയിസ് വാഴക്കൃഷി നടത്തിവരികയായിരുന്നു. വീട്ടില്‍നിന്ന് ഉച്ചയ്ക്ക് ശേഷം കാറില്‍ കൃഷിയിടത്തിലേക്ക് പോയ ജോയിസ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.

പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: