KeralaNEWS

സ്കൂളിൽ പോകാത്തതിന് അമ്മ വഴക്കുപറഞ്ഞു, വീട്ടിലെത്തിയ 7വയസുകാരന്‍ ജീവനൊടുക്കി

വയനാട്: സ്‌കൂളില്‍ പോകാതെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നതിന്  അമ്മ വഴക്കുപറഞ്ഞ് വീട്ടിലേക്ക് വിട്ട മകൻ ജീവനൊടുക്കി.

വയനാട് മേപ്പാടിയിലാണ് ഏഴ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേട്ടനാട് ചെമ്ബോത്ര കോളനിയിലെ ബബിലാഷ് ആണ് മരിച്ചത്.

മേപ്പാടി എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബബിലാഷ്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ബബിലാഷിനെ അമ്മ വഴക്ക് പറഞ്ഞ വീട്ടില്‍ കൊണ്ടുവന്നുവെന്നും പിന്നാലെ ജീവനൊടുക്കുകയായിരുന്നെന്നും  നാട്ടുകാരും പറയുന്നു.

Signature-ad

വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ബബിലാഷിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുനിത – വിനോദ് ദമ്ബതികളുടെ മകനാണ് ബബിലാഷ്.

Back to top button
error: