KeralaNEWS

അഞ്ചലില്‍ കുത്തേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

കൊല്ലം: അഞ്ചല്‍ കുരുവിക്കോണത്ത് കഴിഞ്ഞ ദിവസമുണ്ടായ കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

നെടിയറ കോയിപ്പാട്ട് പുത്തന്‍വീട്ടില്‍ ഭാസി (60) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കുരുവിക്കോണം സര്‍ക്കാര്‍ മദ്യവില്പനശാലയുള്‍പ്പെടുന്ന കെട്ടിടത്തിന്‍റെ സെക്യൂരിറ്റിയാണ് കൊല്ലപ്പെട്ട ഭാസി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭാസിയും കേസിലെ പ്രതിയായ ബാലചന്ദ്ര പണിക്കരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

Signature-ad

ഇതിന്‍റെ വൈരാഗ്യത്തില്‍ ബാലചന്ദ്ര പണിക്കർ രാത്രിയോടെ വീണ്ടും എത്തുകയും കുരുവിക്കോണം മദ്യവില്പന ശാലയുടെ താഴെ പ്രവര്‍ത്തിക്കുന്ന സിമന്‍റ് ഗോഡൗണില്‍ ഉണ്ടായിരുന്ന ഭാസി, മകന്‍ മനോജ്‌, സുഹൃത്തായ വിഷ്ണു എന്നിവരെ കുത്തുകയായിരുന്നു. പിടിവലിക്കിടയില്‍ ബാലചന്ദ്ര പണിക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: