KeralaNEWS

തൃശ്ശൂരില്‍ ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു

തൃശ്ശൂർ വടക്കാഞ്ചേരിയില്‍ ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്.

വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിലെ ദീപസ്തംഭവും ബലിക്കല്ലും ഇരുമ്ബു ഗെയിറ്റും ആന തകർത്തു. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്കു ചെറിയ തോതില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

പുത്തൻകുളം അർജുനൻ എന്ന ആനയാണ് ഇടഞ്ഞത്. കവാടത്തിൻ്റെ മകുടവും അലങ്കാരങ്ങളും ആന തകർത്തു. കുടയും, വെഞ്ചാമരവും, ആലവട്ടവും പിടിച്ചിരുന്നവരും ആനപ്പുറത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പാപ്പാന്മാർ ആനയെ തളച്ചത്.

Back to top button
error: