ലക്നൗ: ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന പത്താംക്ലാസ്സുകാരനെ കടുവ ഭക്ഷണമാക്കി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.
പിലിഭിത്ത് ജില്ലയിലെ പണ്ഡാരി ഗ്രാമത്തില്‍ ഒരു കുളത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു പങ്കജ് എന്ന 15 കാരനെ കടുവ പിടികൂടി ഭക്ഷണമാക്കിയത്.
ഫെബ്രുവരി 22 ന് പത്താംക്ലാസ്സ് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ആക്രമണം. വെളിക്കിറങ്ങാന്‍ കുളത്തിന്റെ സമീപത്ത് പോയിരിക്കുമ്ബോഴായിരുന്നു ആക്രമണം.
മലാ മഹോഫ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് വെച്ചായിരുന്നു ആക്രമണം നടന്നതെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.