MovieNEWS

അന്ന് ആള്‍കൂട്ടത്തിലൊരുവന്‍; ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രേമലു നായകന്‍!

കൊച്ചി: പ്രേമലു റിലീസ് ചെയ്തിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് കഴിഞ്ഞ വാരാന്ത്യം മികച്ചതായിരുന്നുആയിരുന്നുവെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

ചിത്രം ആഗോളതലത്തില്‍ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ തലമുറയുടെ പള്‍സ് മനസിലാക്കിയെടുത്ത റോം കോം ചിത്രമാണ് ഗിരീഷ് എഡി എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം നസ്ലിന്‍ മമിത തുടങ്ങിയ യുവാക്കളുടെ ഗംഭീര അഭിനയവും. ഗ്യാരണ്ടി പ്രൊഡക്ഷന്‍ ഹൗസായ ഭവന സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രം വിജയത്തിലേക്ക് കുതിക്കുകയാണ്.

Signature-ad

അതേസമയം, തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് നടന്‍ നസ്ലിന്റെ വളര്‍ച്ച. മുന്‍പ് മമ്മൂട്ടി ചിത്രമായ മധുര രാജയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു വ്യക്തമാകാത്ത മുഖമായി നിന്ന വ്യക്തിയായിരുന്നു നസ്ലിന്‍ ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം മത്സരിച്ച് 50 കോടിയിലേക്ക് കുതിക്കുന്ന ചിത്രത്തിലെ നായകനായി വളര്‍ന്നിരിക്കുന്ന എന്ന കാര്യമാണ് വൈറലാകുന്നത്. ഇത് സിനിമ ഗ്രൂപ്പുകളില്‍ അടക്കം ചര്‍ച്ചയാണ്.

2019ല്‍ പുറത്തിറങ്ങിയ പ്രേമലു സംവിധായകന്‍ ഗിരീഷ് എഡി തന്നെ സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. നസ്ലിന്റെ കരിയറിലെ തന്നെ വന്‍ വിജയമായിരിക്കുകയാണ് ഇപ്പോള്‍ പ്രേമലു.

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. നസ്ലിന്‍ മമിത ബൈജു എന്നിവര്‍ക്ക് പുറമേ ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അല്‍ത്താഫ്, മീനാനക്ഷി തുടങ്ങി നിരവധി പേര്‍ വേഷമിട്ടിരുന്നു. ഭാവനാ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ഗിരീഷും കിരണ്‍ ജോസിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

അതേസമയം, മമ്മൂട്ടിയുടെ ഭ്രമയുഗവും അമ്പത് കോടി ക്ലബില്‍ എത്തിയേക്കും എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. വെറും നാല് ദിവസത്തില്‍ 30 കോടി അടുപ്പിച്ച് നേടിയെന്നാണ് ട്രാക്കര്‍ന്മാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ആദ്യ 50കോടി ചിത്രം ഭ്രമയുഗം ആകാനും സാധ്യത ഏറെയാണ്.

 

Back to top button
error: