IndiaNEWS

ഭാരത് ബന്ദ്; പഞ്ചാബില്‍ ട്രെയിൻ തടഞ്ഞ് കർഷകർ 

ചണ്ഡീഗഡ്: ഭാരത് ബന്ദിനോടനുബന്ധിച്ച് പഞ്ചാബില്‍ ട്രെയിൻ തടഞ്ഞ് കർഷകർ.
 പഞ്ചാബ്, ഹരിയാന അതിർത്തിയിലെ രാജ്പുരെ റെയില്‍വേ ജംഗ്ഷനിലാണ് 200 ഓളം കർഷകർ റെയില്‍ ഗതാഗതം തടസപ്പെടുത്തിയത്.

ഡല്‍ഹി ചലോ മാർച്ചിന്‍റെ ഭാഗമായി കർഷകസംഘടനകള്‍ ഇന്നു രാജ്യവ്യാപകമായി ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും സെൻട്രല്‍ ട്രേഡ് യൂണിയനുകളുമാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം നാലുവരെയാണ് ബന്ദ്.

Signature-ad

ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ റോഡ് ഉപരോധത്തിനും കർഷകസംഘടനകള്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

Back to top button
error: